HOME
DETAILS

മുകേഷ് രാജിവെക്കണം, തീരുമാനമെടുക്കേണ്ടത് സിപിഎം; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

  
Web Desk
August 29 2024 | 10:08 AM

Mukesh Should Resign Decision Lies with CPM VD Satheesans Strong Criticism

തിരുവനന്തപുരം: ലൈംഗിക ആരോപണവിധേയനായ നടനും സിപിഎം എംഎല്‍എയുമായ മുകേഷ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎം ജനങ്ങളുടെ മുന്നില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. മുകേഷ് രാജിവെക്കാന്‍ തയ്യാറല്ല, സിപിഎം മുകേഷിനോട് രാജി ആവശ്യപ്പെടണം. 

എന്നാല്‍ മുകേഷിന് കുട ചൂടി നില്‍ക്കുകയാണ് സിപിഐഎം. ഘടകകക്ഷികളില്‍ നിന്നടക്കം ആവശ്യം വന്നിട്ടും സിപിഐഎം അവരെ സംരക്ഷിക്കുകയാണ്. സിപിഐഎമ്മിന്റെ ഒരുപാടാളുകളെ സംരക്ഷിക്കാനുള്ളത് കൊണ്ടാണ് സിപിഐഎം ഈ നിലപാട് സ്വീകരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലില്‍ സര്‍ക്കാ!ര്‍ അന്വേഷണം നടത്തുന്നില്ല. മുകേഷിന്റെ രാജി എന്ന ആവശ്യവുമായി സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ദോസ് കുന്നപ്പള്ളിക്കും വിന്‍സന്റിനുമെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. കുന്നപ്പള്ളിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോടതി വിധിയില്‍ കാര്യങ്ങള്‍ വ്യക്തമായിരുന്നു. സോളാര്‍ കേസില്‍ സിബിഐക്ക് വിട്ടവരല്ലേ ഇവര്‍, ഉമ്മന്‍ ചാണ്ടി മുന്‍കൂര്‍ ജാമ്യത്തിന് പോലും പോയില്ലല്ലോ. ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. മുകേഷിനെതിരെ നിരവധി പേരാണ് പരാതിയുമായി രംഗത്ത് വരുന്നത്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ടയാള്‍ക്കെതിരെ ആരോപണം വന്നയുടന്‍ അദ്ദേഹത്തോടെ കെപിസിസി പ്രസിഡന്റ് രാജി ആവശ്യപ്പെട്ടുവെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ബലാത്സംഗ പരാതിയില്‍ മുകേഷിനെതിരെ മുന്നണിയില്‍ നിന്നുതന്നെ രൂക്ഷ വിമര്‍ശനമുയരുമ്പോഴും മുകേഷിനോട് രാജി ഇപ്പോള്‍ ആവശ്യപ്പെടേണ്ടതില്ലെന്ന തീരുമാനത്തിലുറച്ചാണ് സിപിഎം.

Mukesh Should Resign; Decision Lies with CPM: VD Satheesan’s Strong Criticism



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  3 days ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  3 days ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  4 days ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  4 days ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  4 days ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  4 days ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  4 days ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  4 days ago
No Image

ആല്‍വിനെ ഇടിച്ചത് ബെന്‍സെന്ന് പൊലിസ്

Kerala
  •  4 days ago
No Image

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

Kerala
  •  4 days ago