യുഎഇ: കടം തിരികെ നൽക്കാതതിനെ തുടർന്നുള്ള തർക്കത്തിൽ പ്രവാസിയെ മർദിച്ച് കൊലപ്പെടുത്തി, ഏഴ് പേർ അറസ്റ്റിൽ
ബുധനാഴ്ച എമിറേറ്റിലെ ഒരു വ്യാവസായിക മേഖലയിൽ നടന്ന സംഘർഷത്തിൽ പ്രവാസി കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. 600 ദിർഹം കടത്തെച്ചൊല്ലിയാണ് തർക്കം തുടങ്ങിയതെന്ന് പോലിസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
കടം തിരികെ നൽക്കാതതിനെ തുടർന്നുള്ള തർക്കം ആക്രമണത്തിലേക്ക് കടക്കുകയായിരുന്നു. മൂന്ന് പേരേ വടിയും കത്തിയും ഉപയോഗിച്ച് ഏഴ് പേർ ചേർന്ന് മർദ്ദിക്കുകയും ഒരാൾ മരിക്കുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ഏഴ് ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഷാർജ പോലിസ് അറിയിച്ചു.
സംഭവം റിപ്പോർട്ട് ചെയ്തയുടൻ ഷാർജ പോലിസിന് അക്രമികളെ തിരിച്ചറിയാനും കണ്ടെത്താനും കഴിഞ്ഞതോടെ രണ്ട് മണിക്കൂറിനുള്ളിൽ അവരെ അറസ്റ്റ് ചെയ്തു.സാമ്പത്തിക പ്രശ്‌നമാണ് ഇരകളെ ആക്രമിക്കാൻ കാരണമെന്ന് ഏഴ് പ്രതികളും സമ്മതിച്ചതായി അധികൃതർ അറിയിച്ചു.
തർക്കങ്ങൾ ഉണ്ടാകുമ്പോൾ എല്ലായ്പ്പോഴും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കണമെന്ന് ഷാർജ പോലിസ് താമസക്കാരോട് അഭ്യർത്ഥിച്ചു. ഒത്തുതീർപ്പാക്കാൻ കഴിയാത്ത കേസുകൾ അധികൃതരെ അറിയിക്കാനും ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."