HOME
DETAILS
MAL
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം കൊച്ചിയില്‍ ഇന്ന്
August 31 2024 | 04:08 AM
കൊച്ചി: ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം ഇന്നു കൊച്ചിയില്‍ ചേരും. ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ പരാമര്‍ശിച്ച തുല്യവേതനം ഐസിസി തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാവുന്നതാണ്.
താരങ്ങളുടെ വേതനം ഏകീകരിക്കുന്നത് അസാധ്യമാണെന്നാണ് നിര്‍മാതാക്കള്‍ വിലയിരുത്തിയത്.
സെറ്റുകളിലെ അടിസ്ഥാന സ ൗകര്യങ്ങള്‍ ഇന്റേണല്‍ കംപ്ലയിന്റ് സെല്‍ എന്നിവ നിലവില്‍ പ്രവര്‍ത്തനക്ഷമമാണെന്നും സംഘടന വിലയിരുത്തുകയും ചെയ്തു. ഫെഫ്ക ഭാരവാഹികളുടെ യോഗവും ഉടനെയുണ്ടാകും. സംഘടനയില്‍ നിന്ന് രാജിവച്ച ആഷിക് അബു ഉയര്‍ത്തിയ വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."