HOME
DETAILS

ഖത്തറിൽ 50 ശതമാനം ട്രാഫിക് പിഴയിളവ് തുടരും

  
September 01, 2024 | 4:23 PM

50 percent reduction in traffic fines will continue in Qatar

ദോഹ:രാജ്യത്ത് ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് മൂന്ന് മാസത്തേക്ക് കൂടി തുടരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. മൂന്ന് മാസത്തെ ട്രാഫിക് പിഴയിളവ് ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെയാണ് അടുത്ത മൂന്ന് മാസത്തേക്ക് കൂടി ഈ പിഴയിളവ് ദീര്‍ഘിപ്പിച്ചത്. 

പുതിയ പ്രഖ്യാപനമനുസരിച്ച് സെപ്തംബര്‍ 1 മുതല്‍ നവംബര്‍ 30 വരെ ഖത്തറില്‍ 50 ശതമാനം ട്രാഫിക് പിഴയിളവ് തുടരുന്നതാണ്. ഖത്തര്‍ സ്വദേശികള്‍, താമസക്കാര്‍, സന്ദര്‍ശകര്‍, ജിസിസി പൗരന്മാര്‍, അവിടങ്ങളിലെ മലയാളി താമസക്കാര്‍ എന്നിവരുള്‍പ്പെടെ ഖത്തറില്‍ ട്രാഫിക് നിയമലംഘന കേസുകളില്‍ പിഴ ചുമത്തപ്പെട്ടവര്‍ക്കെല്ലാം ഈ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്. 

കഴി‌ഞ്ഞ മൂന്ന് വര്‍ഷക്കാലത്തിനുള്ളില്‍ പിഴയിൽ അകപ്പെട്ടവര്‍ക്ക് മാത്രമെ ഈ ഇളവ് പ്രയോജനപ്പെടുത്താനാകൂ എന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.  അതേസമയം ഗതാഗത നിയമലംഘനത്തിന്‍റെ പേരില്‍ പിഴയുള്ളവര്‍ക്ക് രാജ്യത്ത് നിന്ന് പുറത്തു പോകുന്നതിനുള്ള നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ ഗോവയിൽ കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് പിടിയിൽ

crime
  •  a day ago
No Image

പഠനത്തോടൊപ്പം നായ്ക്കളെ പരിപാലിക്കുന്ന ജോലി; ഉടമസ്ഥൻ പോയതോടെ നായകളുടെ ആക്രമണം; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

International
  •  a day ago
No Image

കേരളത്തിൻ്റെ തുറുപ്പുചീട്ടായി രോഹൻ; സഞ്ജുവിന് അർധസെഞ്ച്വറി; മുഷ്താഖ് അലി ട്രോഫിയിൽ ഒഡീഷയെ തകർത്ത് കേരളത്തിന് 10 വിക്കറ്റ് ജയം

Cricket
  •  a day ago
No Image

പത്തനംതിട്ടയില്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോ മറിഞ്ഞ് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

എത്യോപ്യൻ അഗ്നിപർവത സ്ഫോടനം യുഎഇയെ ബാധിക്കാത്തതിന് കാരണം ഇത്

uae
  •  a day ago
No Image

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്: ആലപ്പുഴ സ്വദേശിക്ക് നഷ്ടമായത് 16 ലക്ഷം; കോഴിക്കോട് സ്വദേശി പിടിയിൽ

crime
  •  a day ago
No Image

ദുബൈയിലെ '3 ഡേ സൂപ്പർ സെയിൽ' അഞ്ച് ദിവസമാക്കും; ദേശീയ ദിനത്തോടനുബന്ധിച്ച് 90% വരെ കിഴിവുകൾ

uae
  •  a day ago
No Image

ഇമ്രാൻ ഖാൻ എവിടെ? ജയിലിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം ശക്തമാകുന്നു; പാകിസ്താനിൽ വൻ പ്രതിഷേധം

International
  •  a day ago
No Image

"ഇന്ത്യൻ ക്രിക്കറ്റാണ് പ്രധാനം, ഞാൻ അല്ല": ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ രാജി ചർച്ചകൾ; തീരുമാനം ബിസിസിഐക്ക് വിട്ട് ഗൗതം ഗംഭീർ

Cricket
  •  a day ago
No Image

പ്രവാസികൾക്ക് വമ്പൻ ഓഫറുമായി ഇത്തിഹാദും ഇൻഡിഗോയും; കുറഞ്ഞ ചെലവിൽ നാട്ടിലെത്താം

uae
  •  a day ago