HOME
DETAILS

'പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരെയാണ്'; പി.വി അന്‍വറിന് പിന്തുണയുമായി യു.പ്രതിഭ എം.എല്‍.എ

  
Web Desk
September 03, 2024 | 5:45 AM

cpm-woman-mla-supports-pv-anvar

കോഴിക്കോട്: ആഭ്യന്തര വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പി.വി. അന്‍വര്‍ എം.എല്‍.എക്ക് പിന്തുണയുമായി മറ്റൊരു സി.പി.എം എം.എല്‍.എ രംഗത്ത്. കായംകുളം എം.എല്‍.എ അഡ്വ. യു. പ്രതിഭയാണ് പിന്തുണ അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

'പ്രിയപ്പെട്ട അന്‍വര്‍, പോരാട്ടം ഒരു വലിയ കൂട്ടുക്കെട്ടിന് നേര്‍ക്കുനേര്‍ ആണ്. പിന്തുണ' എന്നാണ് പ്രതിഭ ഫേസ്ബുക്കില്‍ കുറിച്ചത്. ആദ്യമായാണ് ഒരു ഭരണകക്ഷി എം.എല്‍.എ പി.വി. അന്‍വറിന്റെ ആരോപണങ്ങളില്‍ പരസ്യ പിന്തുണ അറിയിക്കുന്നത്.

പി.വി. അന്‍വറിന്റേത് സത്യസന്ധമായ അഭിപ്രായമാണെന്ന് പ്രതിഭ പറഞ്ഞു. ആഭ്യന്തര വകുപ്പില്‍ എക്കാലത്തും ഒരു പവര്‍ഗ്രൂപ്പ് ഉണ്ടായിരുന്നു. അത് പരിശോധിക്കണമെന്നും ഒരു സംവിധാനത്തിലെ തിരുത്തലാണ് അന്‍വര്‍ ഉദ്ദേശിക്കുന്നത്. അത് മുഖ്യമന്ത്രിക്കെതിരെയാണെന്ന് വരുത്തുന്നത് മാധ്യമങ്ങളാണെന്നും വാര്‍ത്താമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതിഭ ചൂണ്ടിക്കാട്ടി. 

സ്വകാര്യ ടിവി ചാനല്‍ അഭിമുഖത്തില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ചതിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എ.ഐ.സി.സി അംഗവും പി.എസ്.സി അംഗവുമായിരുന്ന സിമി റോസ്‌ബെല്‍ ജോണിനും പ്രതിഭ പിന്തുണ അറിയിച്ചു.

'സെക്കന്‍ഡ് ഹാന്‍ഡ് സ്‌കൂട്ടര്‍ നിന്നും കോടീശ്വരനിലേക്കുള്ള ദൂരം ആണോ രാഷ്ട്രീയ പ്രവര്‍ത്തനം. ഇത്തരക്കാര്‍ എല്ലാം പുറത്തു വരണം. സ്വത്തു സമ്പാദിക്കാന്‍ രാഷ്ട്രീയത്തില്‍ വരുന്നവരെ അടിച്ചു പുറത്താക്കണം. പിന്തുണ' എന്ന് പ്രതിഭ സമൂഹമാധ്യമത്തില്‍ കുറിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Gau Rakshak Attack in Jammu and Kashmir: Driver Missing After Jumping into River to Escape

National
  •  a month ago
No Image

ട്രംപിന്റെ ഉപരോധം മറികടന്ന് ചൈനീസ് എണ്ണക്കപ്പല്‍; ഹോര്‍മുസ് കടലിടുക്ക് കടന്നു

International
  •  a month ago
No Image

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു; തൃശൂരില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

കോട്ടയം മെഡിക്കൽ കോളജിൽ ജലക്ഷാമം രൂക്ഷം; 40 ശസ്ത്രക്രിയകൾ മുടങ്ങി; ഉപകരണങ്ങൾ കഴുകാൻ സ്വകാര്യ ആശുപത്രിയെ തേടി അധികൃതർ 

Kerala
  •  a month ago
No Image

താമരശ്ശേരി ചുരത്തിൽ അമ്മയെയും മകനെയും രാത്രി ഇറക്കിവിട്ടു; കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ജീവനക്കാർക്കെതിരെ പരാതി 

Kerala
  •  a month ago
No Image

കാൻസർ മരുന്നിന്റെ മറവിൽ രാജ്യത്ത് കോടികളുടെ തട്ടിപ്പ്; ഒന്നര ലക്ഷത്തിന്റെ മരുന്നിൽ വെറും ആന്റിഫംഗൽ ദ്രാവകം

National
  •  a month ago
No Image

കന്നി വോട്ടിന് ഹല്‍വ ലഭിച്ചില്ല; പരാതിക്കാരന് മധുരം പാഴ്‌സലയച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

കേരളം ചുട്ടുപൊള്ളുന്നു; വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക് 

Kerala
  •  a month ago
No Image

അമ്മ സെപ്റ്റിക് ടാങ്കിലുണ്ടെന്ന് അയല്‍ക്കാരോട് മകന്‍; അന്വേഷിച്ചെത്തിയവര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, നാലു വയസ്സുകാരന്റെ മൊഴിയില്‍ പുറത്തുവന്ന കൊടും ക്രൂരത

National
  •  a month ago
No Image

എന്റെ സിദ്ധാന്തം തെറ്റല്ല; വൈഭവ് സൂര്യവംശിയുടെ പുറത്താകലിന് പിന്നാലെ ഇർഫാൻ പത്താന്റെ പോസ്റ്റ് വിവാദത്തിൽ

Cricket
  •  a month ago