HOME
DETAILS

'കാവിവത്ക്കരിക്കുന്നു' ഡി.എം.കെയുടെ മുരുകന്‍ സമ്മേളനത്തിനെതിരെ സഖ്യകക്ഷികള്‍  

  
Web Desk
September 03, 2024 | 6:33 AM

DMKs Murugan Conference Backfires Draws Criticism from Allies and Educators

ചെന്നൈ: ഹിന്ദുവിരുദ്ധ പാര്‍ട്ടിയെന്ന പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ഡി.എം.കെയുടെ ശ്രമങ്ങള്‍ പാര്‍ട്ടിയുടെ നിലനില്‍പിന് തന്നെ വിനയായി.  മുരുകന്‍ സമ്മേളനം എന്ന ഡി.എം.കെയുടെ പുതിയ രാഷ്ട്രീയ തന്ത്രം പാര്‍ട്ടിക്ക് തിരിച്ചടിയായതായാണ് റിപ്പോര്‍ട്ടുകള്‍.


ഡിഎംകെ മുരുക ഭഗവാന് വേണ്ടി നടത്തിയ സമ്മേളനത്തില്‍ വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിച്ചു എന്നാരോപിച്ചു വിടുതലൈ ചിരുതൈകള്‍ കച്ചി (വി.സി.കെ), സി.പി.ഐ, സി.പി.എം കക്ഷികള്‍ രംഗത്തെത്തി. 

സമ്മേളനത്തില്‍ വിദ്യാഭ്യാസത്തെ കാവിവത്കക്രിക്കുന്നതിനുള്ള നീക്കങ്ങളാണ് നടന്നിട്ടുള്ളത്- സഖ്യ കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ക്ഷേത്രങ്ങളിലെ മതപരമായ ചടങ്ങുകളില്‍ ഹിന്ദുമത സ്തുതിയായ 'കന്ദ ഷഷ്ടി കവാസം' ആലപിക്കുക , എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളിലും കോളേജുകളിലും മുരുകനെ ഉള്‍പ്പെടുത്തി ഭക്തി സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുക, മുരുകനെക്കുറിച്ചുള്ള പഠനങ്ങള്‍ ഉള്‍പ്പെടുത്തുക, മുരുകനെക്കുറിച്ചുള്ള പഠനങ്ങള്‍ കോളജ് പാഠ്യപദ്ധതിയുടെ ഭാഗമാക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം പാസാക്കിയിരുന്നു. 

ലോകമെമ്പാടുമുള്ള മുരുക ഭക്തരെ പങ്കെടുപ്പിച്ചുകൊണ്ട് തമിഴ്‌നാട് സര്‍ക്കാരിന്റെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് (എച്ച്ആര്‍ ആന്‍ഡ് സിഇ) ആണ് ആഗസ്ത് 24,25 തിയതികളില്‍ ക്ഷേത്രനഗരമായ പഴനിയില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ മുത്തമിഴ് മുരുകന്‍ സമ്മേളനം സംഘടിപ്പിച്ചത്. 

 ''തമിഴ്‌നാട്ടിലെ അറുപടൈ വീടുകളുടെ(മുരുകന്റെ പ്രതിഷ്ഠയുള്ള ആറ് ക്ഷേത്രങ്ങള്‍) ഉടയവനായ മുരുകനിലൂടെ വിദ്യാഭ്യാസം വര്‍ഗീയവല്‍ക്കരിക്കുക എന്ന ബിജെപിയുടെ പദ്ധതി നടപ്പാക്കാനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ല പ്രമേയങ്ങളെന്ന് വിസികെ എംപി ഡി. രവികുമാര്‍ പറഞ്ഞു.സ്‌കൂളുകളിലും വിദ്യാഭ്യാസ മേഖലയിലും മതം അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അപലപനീയമാണെന്നും രവികുമാര്‍ ഡെക്കാണ്‍ ഹെറാള്‍ഡിനോട് പ്രതികരിച്ചു.

വിശ്വാസം ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പാണെന്ന് എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പ് മനസ്സിലാക്കണമെന്നും മതപരമായ പരിപാടികള്‍ സംഘടിപ്പിക്കുന്ന ജോലിയില്‍ സര്‍ക്കാര്‍ ഇറങ്ങരുതെന്നും സി.പി.എം തമിഴ്‌നാട് സെക്രട്ടറി കെ. ബാലകൃഷ്ണന്‍ പറഞ്ഞു. ബിജെപിയോടുള്ള കടുത്ത എതിര്‍പ്പാണ് സഖ്യത്തെ തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സഹായിച്ചതെന്ന് ഡി.എം.കെ മനസ്സിലാക്കണമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു സഖ്യകക്ഷി നേതാവ് പറഞ്ഞു. വിദ്യാഭ്യാസത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമെന്നാണ് വിദ്യാഭ്യാസ വിദഗ്ധന്‍ പ്രിന്‍സ് ഗജേന്ദ്ര ബാബു പ്രമേയങ്ങളെ വിശേഷിപ്പിച്ചത്.

മുരുക സമ്മേളനം സംഘടിപ്പിക്കാനുള്ള ഡിഎംകെയുടെ തീരുമാനത്തിനെതിരെ സഖ്യകക്ഷിയായ സിപിഎമ്മാണ് ആദ്യം രംഗത്തെത്തിയത്. സഖ്യകക്ഷികള്‍ മാത്രമല്ല, വിദ്യാഭ്യാസ വിചക്ഷണരും പ്രമേയങ്ങള്‍ക്കും സമ്മേളനത്തിനുമെതിരെ രംഗത്തെത്തിയിരുന്നു. 

തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ തന്ത്രങ്ങളെ മറികടക്കുന്നതിനാണ് പൊതുവേ മതനിരപേക്ഷ തത്വം വച്ചുപുലര്‍ത്തുന്ന ഡി.എം.കെ പോലുള്ള പാര്‍ട്ടി ഇത്തരമൊരു സമ്മേളനം നടത്തുന്നതെന്നാണ് രാഷ്ട്രീയ പ്രതിയോഗികളുടെ വിലയിരുത്തല്‍. ഡിഎംകെ എം.പി എ .രാജ, സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയവര്‍ സനാതന ധര്‍മത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഏതായാലും 2017 മുതല്‍ ഡി.എം.കെയുടെ ഭാഗമായ സഖ്യകക്ഷികളുടെ എതിര്‍പ്പ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി ചെങ്കോട്ടക്ക് സമീപം സ്ഫോടനം: എട്ട് മരണം; നിരവധി പേർക്ക് പരുക്ക്; തലസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം

National
  •  8 days ago
No Image

ജീവനക്കാർക്ക് റിമോട്ട് വർക്കും ഫ്ലെക്സിബിൾ വർക്ക് ഓപ്ഷനും; നിർണായക തീരുമാനവുമായി അജ്മാൻ

uae
  •  8 days ago
No Image

ഒരു ദിവസം ആ ടീമിലേക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു: മെസി

Football
  •  8 days ago
No Image

എസ്ഐആർ: പ്രവാസികൾക്കും വീട്ടിൽ ഇല്ലാത്തവർക്കും ഓൺലൈനായി എന്യൂമറേഷൻ ഫോം നൽകാം; എങ്ങനെ?

uae
  •  8 days ago
No Image

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉ​ഗ്രസ്ഫോടനം; നിരവധി കാറുകൾ പൊട്ടിത്തെറിച്ചു

National
  •  8 days ago
No Image

ബുംറയെക്കാൾ വിലപ്പെട്ട താരം, ലോകത്തിലെ നമ്പർ വൺ ബൗളർ അവനാണ്‌: മുൻ ഇന്ത്യൻ താരം

Cricket
  •  8 days ago
No Image

തൃശൂർ കോർപ്പറേഷനിലേക്ക് 24 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്; കെപിസിസി സെക്രട്ടറിമാരും, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റും പട്ടികയിൽ 

Kerala
  •  8 days ago
No Image

സഞ്ജു വന്നാലും ചെന്നൈയുടെ ക്യാപ്റ്റൻ അവൻ തന്നെയാവും: പ്രസ്താവനയുമായി അശ്വിൻ

Cricket
  •  8 days ago
No Image

വമ്പൻ മാറ്റങ്ങളുമായി നോൾ പേ ആപ്പ്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

uae
  •  8 days ago
No Image

ജഡേജ മാത്രമല്ല, മുൻ ഐപിഎൽ ക്യാപ്റ്റനും രാജസ്ഥാനിലേക്ക്; ഞെട്ടിക്കുന്ന നീക്കം ഒരുങ്ങുന്നു

Cricket
  •  8 days ago