ബലാത്സംഗ കൊലപാതകത്തിന് വധശിക്ഷ ഉറപ്പാക്കുന്ന 'അപരാജിത' ബില്‍ ബംഗാള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ടു
ന്യൂഡല്‍ഹി: ബലാത്സംഗ കൊലപാതകത്തിന് വധശിക്ഷ ഉറപ്പാക്കുന്ന 'അപരാജിത ബില്‍' ബംഗാള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ടു. കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാള്‍ നിയമസഭ ബില്ല് പാസാക്കിയത്. അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ (പശ്ചിമബംഗാള്‍ ക്രിമിനല്‍ ലോ ആന്‍ഡ് അമെന്‍മെന്റ്) 2024 ഐക്യകണ്‌ഠേനയാണ് നിയമസഭ പാസാക്കിയത്.
ബലാത്സംഗ കേസുകളില്‍ ഇര മരിക്കുകയോ, കോമയിലാവുകയോ ചെയ്യുന്നപക്ഷം പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് ബില്ലിലുള്ളത്. കൂടാതെ ബലാത്സംഗം, കൂട്ടബലാത്സംഗം, മറ്റ് ലൈംഗിക പീഡനങ്ങള്‍ എന്നിവയില്‍ പ്രതിക്ക് പരോള്‍ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷയും ശിപാര്‍ശ ചെയ്യുന്നുണ്ട്. ഇതോടെ കേന്ദ്ര ക്രിമിനല്‍ നിയമം ഭേദഗതി ചെയ്ത് ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമായി പശ്ചിമ ബംഗാള്‍ മാറി.
ഭാരതീയ ന്യായ് സന്‍ഹിത 2023, ഭാരതീയ നാഗരിക് സുരക്ഷ സന്‍ഹിത 2023, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം 2012 എന്നിവയ്ക്ക് കീഴിലുള്ള വ്യവസ്ഥകളില്‍ ബില്ല് ഭേദഗതികള്‍ ആവശ്യപ്പെടുന്നുണ്ട്. പ്രയത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ ശിക്ഷിക്കുന്ന ചില വകുപ്പുകള്‍ നീക്കം ചെയ്യണം എന്നതാണ് ഇതില്‍ പ്രധാനം. ബലാത്സംഗക്കേസുകളില്‍ അതിവേഗ ഫസ്റ്റ്ട്രാക്ക് കോടതികള്‍ വേണമെന്നും പോക്‌സോ നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും ബില്ലില്‍ പറയുന്നുണ്ട്.
Bengal Governor submits Aparajita Bill to President to provide death penalty for rape and murder
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."