HOME
DETAILS

പൊലിസ് അതിക്രമങ്ങള്‍ അറിയിക്കാന്‍ വാട്‌സ്ആപ്പ് നമ്പര്‍ പുറത്തുവിട്ട് പി.വി അന്‍വര്‍ എം.എല്‍.എ

  
September 06, 2024 | 4:42 PM

PV Anwar MLA released WhatsApp number to report police atrocities

 

മലപ്പുറം: പൊലിസ് അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് പരാതി അറിയിക്കുന്നതിന് വാട്‌സ്ആപ്പ് നമ്പര്‍ പുറത്തുവിട്ട് പി.വി അന്‍വര്‍ എം.എല്‍.എ. ഭയപ്പെട്ട് പുറത്ത് പറയാന്‍ സാധിക്കാതിരുന്ന സംഭവങ്ങളെല്ലാം അറിയിക്കാനുള്ള അവസരമാണിതെന്നും കേരളത്തിലെ സഖാക്കളും, താനും പൊലിസിലെ പുഴുക്കുത്ത് പുറത്തുകൊണ്ടുവരുമെന്നും അന്‍വര്‍ പറഞ്ഞു. 8304855901 എന്ന നമ്പറിലൂടെ ഇത്തരം ക്രൂരതകള്‍ ജനങ്ങള്‍ക്ക് അറിയിക്കാമെന്നും അന്‍വര്‍ പറഞ്ഞു. 

അതേസമയം കേരള പൊലിസ് സേനയിലെ ക്രിമിനലുകള്‍ക്കെതിരെ നല്‍കിയ പരാതികളില്‍ സര്‍ക്കാര്‍ നീതിപൂര്‍വമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും കൃത്യമായ പരാതി നല്‍കിയിട്ടുണ്ട്. തന്റെ പരാതിയില്‍ പറയുന്ന പ്രധാന കാര്യം സ്വര്‍ണക്കള്ളക്കടത്തും പൊലീസിലെ ക്രിമിനലുകളെയും കുറിച്ചാണ്. ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലും സൂചിപ്പിച്ചതാണ്. അന്‍വര്‍ പറഞ്ഞു. 

കരിപ്പൂര്‍ കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രമാണ്.  കരിപ്പൂര്‍ എയര്‍പോര്‍ട്ട് കള്ളക്കടത്ത് മൂന്ന് വര്‍ഷമായി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് പിടിച്ചത്. പിടിക്കുന്ന സ്വര്‍ണത്തില്‍ വലിയൊരു പങ്ക് പൊലിസ് അടിച്ചുമാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. 

മാത്രമല്ല എടവണ്ണയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട റിദാന്‍ ബാസിലിന്റെ മരണത്തില്‍ പൊലിസിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായും അന്‍വര്‍ പറഞ്ഞു.  റിദാന്‍ കേസന്വേഷണം തിരിച്ച് വിടാന്‍ പൊലിസിലെ ചിലര്‍ ശ്രമിക്കും. റിദാന്റെ ഭാര്യയും, പ്രതിയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ പൊലിസ് ശ്രമിച്ചു. ഭര്‍ത്താവ് മരിച്ച് മൂന്നാം ദിവസം ഭാര്യയായ പെണ്‍കുട്ടിയെ ഭീകരമായി മര്‍ദിച്ചു. കേസിലെ നിര്‍ണായകമായ രണ്ട് ഫോണുകള്‍ കണ്ടെത്തിയില്ലെന്നും അന്‍വര്‍ പറഞ്ഞു. 

PV Anwar MLA released WhatsApp number to report police atrocities 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് കിണറ്റിലെ വെള്ളം നീല നിറത്തിൽ; വീട്ടുകാർ ആശങ്കയിൽ

Kerala
  •  17 days ago
No Image

5 വയസ്സിനു താഴെയുള്ള കുട്ടികളിൽ 34 % പേർക്ക് വളർച്ച മുരടിപ്പ്, 15 % പേർക്ക് ഭാരക്കുറവ്; കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രം

National
  •  17 days ago
No Image

റായ്പൂരിൽ ഇന്ത്യയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക; മാർക്രമിന്റെ സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം

Cricket
  •  17 days ago
No Image

പിവിസി ഫ്ലെക്‌സുകൾ വേണ്ട; ഇനി കോട്ടൺ മാത്രം: ഹരിതചട്ടം കർശനമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; പൊതുജനങ്ങൾക്ക് പരാതി നൽകാം

Kerala
  •  17 days ago
No Image

ഖത്തറിന്റെ ആകാശത്ത് നാളെ അത്ഭുതക്കാഴ്ച; കാണാം ഈ വർഷത്തെ അവസാനത്തെ സൂപ്പർമൂൺ

qatar
  •  17 days ago
No Image

കായംകുളത്ത് പിതാവിനെ വെട്ടിക്കൊന്ന കേസ്: അഭിഭാഷകനായ മകൻ നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

crime
  •  17 days ago
No Image

ക്രിസ്മസ്-പുതുവത്സര ആഘോഷം: ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ; 62 ലക്ഷം പേർക്ക് ആശ്വാസം

Kerala
  •  17 days ago
No Image

എറണാകുളത്ത് കഞ്ചാവുമായി റെയിൽവേ ജീവനക്കാരൻ വീണ്ടും പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് സംശയം

Kerala
  •  17 days ago
No Image

ചത്തീസ്‌ഗഡിലെ ബീജാപുരിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; രണ്ട് സൈനികർക്ക് വീരമൃത്യു

National
  •  17 days ago
No Image

സ്കോർപ്പിയോ കാറിലെത്തി കോളേജ് വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി; അശ്ലീല വീഡിയോ പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ

crime
  •  17 days ago