HOME
DETAILS

വിവാദ സുവിശേഷ പ്രഭാഷകൻ അപ്പോളോ ക്വിബ്‌ളോയി അറസ്റ്റിൽ

  
September 10, 2024 | 1:43 PM

Controversial preacher Apollo Quiboloy arrested

മാനില:ഫിലിപ്പീൻസിലെ വിവാദ സുവിശേഷ പ്രഭാഷകനും "കിംഗ്‌ഡം ഓഫ് ജീസസ് ക്രൈസ്റ്റ്" പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ അപ്പോളോ ക്വിബ്‌ളോയിയെ (Apollo Quiboloy) പീഡനവും സാമ്പത്തിക അഴിമതിയും സംബന്ധിച്ച കേസുകളിൽ അറസ്റ്റ് ചെയ്തു.ഒട്ടനവധി രാജ്യങ്ങളിലായി കോടിക്കണക്കിന് അനുയായികളും, 75 ഏക്കറിലായി ഫിലിപ്പീൻസിൽ കെട്ടിപ്പടുത്തത് വൻ സാമ്രാജ്യവും, സേവകരായി നിരവധി പെൺകുട്ടികളും. സ്വയം "ദൈവം തിരഞ്ഞെടുക്കപ്പെട്ട പുത്രൻ" എന്ന് വിശേഷിപ്പിച്ച അപ്പോളോ ക്വിബ്ളോയി ഇപ്പോൾ ജയിലിലാണ്. ഭൂകമ്പത്തെപ്പോലും തടഞ്ഞുനിർത്തിയെന്ന് അവകാശപ്പെട്ട ആത്മീയനേതാവിന് പക്ഷേ, ഫിലിപ്പീൻസ് പൊലിസിന്റെ പിടികൂടുകയായിരുന്നു. ദാവോയിലെ തന്റെ 75 ഏക്കറോളം വരുന്ന സഭാ ആസ്ഥാനം ഫിലിപ്പീൻസ് പൊലിസ് വളഞ്ഞാണ് ഭൂഗർഭ അറയിൽ ഒളിവിൽകഴിഞ്ഞിരുന്ന അപ്പോളോ ക്വിബ്ളോയി  അറസ്റ്റ് ചെയ്തത്. ഒപ്പം കൂട്ടാളികളായ നാലുപേരെയും പൊലിസ് പിടികൂടി.

ഫിലിപ്പീൻസിലെ വൻ ജനപിന്തുണയുള്ള പാസ്റ്ററും ആത്മീയനേതാവുമായ ക്വിബ്‌ളോയിക്കെതിരേ മനുഷ്യക്കടത്ത്, കുട്ടികൾക്കെതിരായ ലൈംഗികചൂഷണം, സാമ്പത്തികത്തട്ടിപ്പ് എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കോടതി അറസ്റ്റിന് ഉത്തരവിട്ടതോടെ തന്റേ കോട്ടാര സമാനമായ  ഭൂഗർഭ അറയിൽ ഒളിവിൽ കഴിഞ്ഞ ക്വിബ്ളോയി പൊലിസ് വളഞ്ഞത്തോടെ രക്ഷയില്ലാതായതോടെ പിടികൊടുക്കുകയായിരുന്നു. അമേരിക്കയിലും ക്വിബ്ളോയിക്കെതിരേ സമാനമായ കുറ്റകൃത്യങ്ങൾ  നിലവിലുണ്ട്. അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ(എഫ്.ബി.ഐ) 'മോസ്റ്റ് വാണ്ടഡ്' പട്ടികയിലും ക്വിബ്ളോയി ഉൾപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  3 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  3 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  3 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  3 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  3 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  3 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  3 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  3 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  3 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  3 days ago