പിണറായി എന്നേ ജയിലില്‍ പോകേണ്ട വ്യക്തി; ഒരു കേസിലും പ്രതിയാക്കാതെ കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നു; കെ. സുധാകരന്‍
കൊച്ചി: ബിജെപിയുടെയും, ആര്‍.എസ്.എസിന്റെയും സഹായത്തിലാണ് പിണറായി സര്‍ക്കാര്‍ നിലനില്‍ക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായി വിജയനെതിരെ നിരവധി കേസുകള്‍ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ടെന്നും, എന്നാല്‍ കേസില്‍ പ്രതിചേര്‍ക്കാതെ കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.
' ബി.ജെ.പിയുടെയും, ആര്‍.എസ്.എസിന്റെയും സഹായമില്ലായിരുന്നെങ്കില്‍ എന്നേ ജയിലില്‍ പോകേണ്ട വ്യക്തിയാണ് മുഖ്യമന്ത്രി. സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് ഉള്‍പ്പെടെ ഇതിനോടകം പിണറായി വിജയനെതിരെ എത്രയോ കേസുകള്‍ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്. ഗുരുതര ക്രമക്കേടുകളുടെ പേരില്‍ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി ജയിലില്‍ പോയപ്പോള്‍ അദ്ദേഹത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി ശിക്ഷിക്കപ്പെട്ടില്ല. ഇതെല്ലാ ഒത്തുതീര്‍പ്പിന്റെ ഭാഗമാണ്' സുധാകരന്‍ പറഞ്ഞു.
' ഒരു കേസിലും പ്രതിയാക്കാതെ പിണറായിയെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിച്ച് നിര്‍ത്തി. അതിനുള്ള നന്ദിയായിട്ടാണ് പിണറായി വിജയന്‍ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും താങ്ങി നടക്കുന്നത്. ആര്‍.എസ്.എസിനെ മഹത്വവല്‍ക്കരിക്കുകയാണ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സ്പീക്കറുടെ പ്രതികരണം ആര്‍.എസ്.എസിന്റെ മുഖം മിനുക്കുന്നതാണെന്നും കെ സുധാകരന്‍ പറഞ്ഞു.
kpcc president k sudhakaran Central Government protects the Chief Minister without implicating him in any case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."