പൊലിസ് തലപ്പത്ത് വന്‍ അഴിച്ചുപണി; മലപ്പുറത്ത് എസ് ശശിധരന്‍ തെറിച്ചു; ആര്‍ വിശ്വനാഥ് പുതിയ എസ്.പി
മലപ്പുറം എസ്.പി എസ് ശശിധരനെ സ്ഥലം മാറ്റി. ആര്‍ വിശ്വനാഥാണ് പുതിയ മലപ്പുറം എസ്.പി. എസ്.പി ശശിധരന്‍ എറണാകുളം റേഞ്ച് വിജലന്‍സ് എസ്.പിയായി ചുമലതലയേല്‍ക്കും. പൊലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഐജി സ്ഥാനത്ത് നിന്നാണ് ആര്‍ വിശ്വനാഥന്‍ മലപ്പുറം എസ്പി സ്ഥാനത്തേക്ക് എത്തുന്നത്.
മലപ്പുറത്തെ എട്ട് ഡി.വൈ.എസ്.പിമാര്‍ ഉള്‍പ്പെടെ ആകെ 16 ഡി.വൈ.എസ്.പിമാരെ സ്ഥലംമാറ്റി. താനൂര്‍ ഡി.വൈ.എസ്.പി വിവി ബെന്നിയെയും സ്ഥലം മാറ്റി. സ്‌പെഷ്യല്‍ ബ്രാഞ്ച്, മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, കൊണ്ടോട്ടി, നിലമ്പൂര്‍, താനൂര്‍, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിമാര്‍ക്കാണ് സ്ഥലം മാറ്റം. തൃശൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്. പരാതിക്കാരിയോട് അനാവശ്യമായി ഇടപെടല്‍ നടത്തിയെന്ന് കണ്ടെത്തിയ പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി മണികണ്ഠനെ സസ്‌പെന്‍ഡ് ചെയ്തു.
അതേസമയം എ. അക്ബറിനെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി എറണാകുളം ക്രൈം ബ്രാഞ്ച് ഐജിയാക്കി. സി.എച്ച് നാഗരാജുവാണ് പുതിയ ഗതാഗത കമ്മീഷണര്‍. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി തോംസണ്‍ ജോസിന് എറണാകുളം റേഞ്ചിന്റെ അധിക ചുമതല കൂടി നല്‍കാനും ഉത്തരവായി.
ഭരണകക്ഷി എംഎല്‍എ തന്നെയായ പിവി അന്‍വര്‍ മലപ്പുറം പൊലീസിനെതിരെ പരസ്യമായി രംഗത്ത് വന്നത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. പൊലീസിനെതിരെ പരാതിക്കാരി തന്നെ രംഗത്ത് വന്നതും അഴിച്ചു പണിയുടെ വേഗം കൂട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."