ADVERTISEMENT
HOME
DETAILS

കത്വ കേസിലെ പ്രതികളെ പിന്തുണച്ച ബി.ജെ.പി മുന്‍ നേതാവ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ADVERTISEMENT
  
September 12 2024 | 01:09 AM

Former BJP Leader Who Supported Kathua Rape Accused Joins Congress as Candidate

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കുറ്റവാളികള്‍ക്ക് വേണ്ടി രംഗത്തുവന്ന മുന്‍ ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ ചൗധരി ലാല്‍ സിങ് ജമ്മുകശ്മീരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കഴിഞ്ഞദിവസം കോണ്‍ഗ്രസ് ഇറക്കിയ 19 പേരടങ്ങുന്ന മൂന്നാംഘട്ട പട്ടികയിലാണ് ലാല്‍ സിങ്ങും ഇടംപിടിച്ചത്. ബസൗളി മണ്ഡലത്തില്‍നിന്നാണ് ലാല്‍ സിങ് ജനവിധി തേടുന്നത്.


2018 ജനുവരിയില്‍ കത്വയിലെ രസന ഗ്രാമത്തില്‍ വീടിന് സമീപത്തുനിന്ന് കാണാതായ എട്ടുവയസുകാരിയെ സമീപത്തെ ക്ഷേത്ര കോംപൗണ്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം രാജ്യവ്യാപകമായി വലിയ പ്രക്ഷോഭങ്ങള്‍ക്കിടയാക്കിയിരുന്നു. ബാലിക നിഷ്ഠൂരമായ ലൈംഗിക ആക്രമണത്തിനാണ് ഇരയാക്കപ്പെട്ടത്.

റിട്ട. റവന്യൂ ഉദ്യോഗസ്ഥന്‍ സഞ്ജി റാം, മകന്‍ വിശാല്‍ ജംഗോത്ര, സ്പെഷല്‍ പൊലിസ് ഒഫിസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, അസി. സബ് ഇന്‍സ്പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് തുടങ്ങിയവരാണ് പ്രതികള്‍. ഇവര്‍ക്ക് വേണ്ടി കത്വയില്‍ ബന്ദ് ആചരിച്ച് പ്രകടനം നടത്തിയവരില്‍ അന്നത്തെ മന്ത്രിയായിരുന്ന ലാല്‍ സിങ്ങും ഉള്‍പ്പെട്ടിരുന്നു. പ്രതികള്‍ക്ക് രണകക്ഷി പിന്തുണ കൊടുത്തതാണ് സംഭവം നടക്കുമ്പോള്‍ ജമ്മുകശ്മീര്‍ ഭരിച്ചിരുന്ന പി.ഡി.പി- ബി.ജെ.പി സര്‍ക്കാര്‍ താഴെവീഴാന്‍ കാരണം.


പീഡനം നടന്നിട്ടില്ലെന്നും ആരോപണം ഹിന്ദുക്കള്‍ക്കെതിരായ ഗൂഢാലോചനയാണെന്നുമാണ് ലാല്‍ സിങ് അന്ന് പ്രതികരിച്ചത്. പിന്നീട് ബി.ജെ.പി വിട്ട അദ്ദേഹം 'ഡോഗ്ര സ്വാഭിമാന്‍ സംഘതന്‍ പാര്‍ട്ടി' രൂപീകരിച്ചെങ്കിലും ഈ വര്‍ഷം മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മേഖലയിലെ ഹിന്ദുവോട്ട് ബാങ്കില്‍ വിള്ളല്‍വീഴ്ത്താന്‍ ലാല്‍ സിങ്ങിന്റെ സ്ഥാനാര്‍ഥിത്വത്തിന് കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

Chaudhary Lal Singh, a former BJP leader who supported the accused in the Kathua rape case, has joined Congress and is running as a candidate from Jammu and Kashmir. His involvement in the controversial case has sparked significant political debate.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഡല്‍ഹിയില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

National
  •  2 days ago
No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  3 days ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  3 days ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  3 days ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  3 days ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  3 days ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  3 days ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  3 days ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  3 days ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  3 days ago