HOME
DETAILS

പൂരം കലക്കല്‍: നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി

  
Web Desk
September 21 2024 | 02:09 AM

ADGP Pressured to Report on Inactive Inquiry into Thrissur Pooram Controversy

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ തിരക്കിട്ട നീക്കവുമായി എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍. പൂരം കലക്കിയത് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ അഞ്ചുമാസം കഴിഞ്ഞിട്ടും യാതൊരു അന്വേഷണ റിപ്പോര്‍ട്ടും നല്‍കാതായതോടെ നടന്ന അന്വേഷണത്തിലാണ് പൂരം അലങ്കോലമായതില്‍ അന്വേഷണം നടന്നിട്ടേയില്ലെന്ന വിവരം പുറത്താകുന്നത്.

സംഭവം ഇന്റേണലായി അന്വേഷിച്ചിരുന്നെന്ന വാദമുയര്‍ത്തി റിപ്പോര്‍ട്ട് നല്‍കാനാണ് എ.ഡി.ജി.പിയുടെ ശ്രമം. ഇതുകൊണ്ടാണ് അന്വേഷണം പൂര്‍ത്തിയായെന്ന് അദ്ദേഹം പറയുന്നത്. മുന്‍ തൃശൂര്‍ കമ്മീഷണര്‍ അങ്കിത് അശോകിന്റെ മൊഴി കഴിഞ്ഞ ദിവസം വീണ്ടും രേഖപ്പെടുത്തിയെന്നും ചെന്നൈയില്‍ നിന്നും മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് എ.ഡി.ജി.പി അജിത് കുമാര്‍ പ്രതികരിച്ചത്. ആരെയും കുറ്റപ്പെടുത്താതെ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് നല്‍കി തടിയൂരുകയാണ് പൊലിസിന്റെ ലക്ഷ്യം. ഇതിലൂടെ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം രക്ഷിക്കുകയും വേണം.

പുരം അലങ്കോലമായത് വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അഞ്ചു മാസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് പൊലിസിന്റെ അനാവശ്യ ഇടപെടലുകളെ തുടര്‍ന്ന് തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതായി ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് ഏപ്രില്‍ 21ന് മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പ് ഇറക്കി. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പൊലിസിന്റെ നടപടികളില്‍ ഉയര്‍ന്നുവന്ന പരാതികള്‍ അന്വേഷിക്കുമെന്നും ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നുമായിരുന്നു അറിയിപ്പ്. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പരിശോധിക്കുമെന്നും പരാതികളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനായിരുന്നു ചുമതല നല്‍കിയിരുന്നതെന്നും വാര്‍ത്തകളില്‍ നിറഞ്ഞു. എന്നാല്‍ അത്തരത്തില്‍ യാതൊരു അന്വേഷണവും നടന്നിട്ടില്ലെന്ന് പൊലിസ് ആസ്ഥാനത്തുനിന്ന് അറിയിച്ചതോടെയാണ് സര്‍ക്കാരും പൊലിസും വെട്ടിലായത്. വിഷയത്തില്‍ ഇടതുമുന്നണിയില്‍നിന്നും കടുത്ത വിമര്‍ശനമാണുയരുന്നത്.

ADGP M.R. Ajith Kumar faces pressure to report on a stalled inquiry into the Thrissur Pooram controversy, which has seen no progress in five months. The lack of action has drawn sharp criticism from opposition parties and raised concerns about government accountability.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  30 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  an hour ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  2 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago