HOME
DETAILS

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണം; അന്‍വറിനെതിരെ സി.പി.എം

  
September 22, 2024 | 8:48 AM

cpm-secretariat-disagrees-with-anvar

തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങള്‍ക്കിടെ പി.വി. അന്‍വര്‍ എം.എല്‍.എയെ തള്ളി സി.പി.എം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി മാറുന്നു. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും അന്‍വര്‍ പിന്തിരിയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു. പി.വി.അന്‍വറിനെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയതിനു പിന്നാലെയാണ് പാര്‍ട്ടിയും നിലപാട് വ്യക്തമാക്കിയത്.


സിപിഎം പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം 

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എല്‍.എ എന്ന നിലയിലാണ് നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്. അദ്ദേഹം സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ടി അംഗവുമാണ്.

ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി പാര്‍ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ടിയുടെ പരിഗണനയിലുമാണ്. വസ്തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും, പാര്‍ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഈ നിലപാടിനോട് പാര്‍ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ല.

പി.വി അന്‍വര്‍ എം.എല്‍.എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ടി ശത്രുക്കള്‍ക്ക് ഗവണ്‍മെന്റിനേയും, പാര്‍ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇഞ്ചുറി ടൈം ഷോക്ക്: ആഴ്സണലിനെ വീഴ്ത്തി ആസ്റ്റൺ വില്ല; 2-1ന് അട്ടിമറി ജയം

Football
  •  7 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ വാൾ വീശി, യുവാവിന് പരുക്ക്; ഫുജൈറയിൽ മൊറോക്കൻ യുവതി അറസ്റ്റിൽ

uae
  •  7 days ago
No Image

'ഇസ്റാഈൽ ജയിലുകളിൽ നടക്കുന്നത് വ്യവസ്ഥാപിത പീഡനം'; ദോഹ ഫോറത്തിൽ സയണിസ്റ്റ് രാഷ്ട്രത്തെ കടന്നാക്രമിച്ച് തുർക്കി

International
  •  7 days ago
No Image

റൺവേട്ടയിൽ 'ഹിറ്റ്മാൻ' ചരിത്രത്തിലേക്ക്: ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരം

Cricket
  •  7 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: 84 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

National
  •  7 days ago
No Image

തുടർച്ചയായി പുലിയെ കണ്ടതോടെ മലമ്പുഴയിൽ അതീവ ജാഗ്രത: രാത്രി യാത്ര നിയന്ത്രണം തുടരുന്നു

Kerala
  •  7 days ago
No Image

വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞും ദാരുണമായി യുഎസിൽ കൊല്ലപ്പെട്ടു

crime
  •  7 days ago
No Image

പോക്സോ കേസ് അട്ടിമറിക്കാൻ നീക്കം? മകളെ ഉപദ്രവിച്ച 17-കാരനെ പിടികൂടിയ പിതാവിനെതിരെ കേസ്; കടവന്ത്ര സ്റ്റേഷൻ ഉപരോധിച്ച് കോൺഗ്രസ്

Kerala
  •  7 days ago
No Image

ദുബൈ ഷോപ്പിം​ഗ് ഫെസ്റ്റിവൽ ആവേശം കത്തിപ്പടരുന്നു; പർച്ചേസുകൾ നീട്ടിവെച്ച് ദുബൈ നിവാസികൾ ലാഭിച്ചത് 1,600 ദിർഹം വരെ!

uae
  •  7 days ago
No Image

കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവം: നിർമ്മാണ കമ്പനിയെ ഒരു മാസത്തേക്ക് വിലക്കി കേന്ദ്രം; ഉത്തരവാദിത്തം കേരള സർക്കാരിനല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  7 days ago