സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി; തുടക്കശമ്പളം 50,000; ഇപ്പോള്‍ അപേക്ഷിക്കാം
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) ക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. സായ് ഇപ്പോള്‍ അസിസ്റ്റന്റ് ഷെഫ് പോസ്റ്റില്‍ പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ നാല് വര്‍ഷത്തേക്കാണ് കാലവധി. ആകെ 8 ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സായ് സ്‌കീമുകള്‍ നടപ്പിലാക്കുന്ന അഖിലേന്ത്യ അധിഷ്ഠിത കേന്ദ്രങ്ങളില്‍ പോസ്റ്റിങ് നല്‍കും. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 29.
തസ്തിക & ഒഴിവ്
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് ഷെഫ്. ആകെ 8 ഒഴിവുകള്‍.
പ്രായപരിധി
50 വയസ്.
ശമ്പളം
50,000 രൂപ മുതല്‍ 70,000 രൂപ വരെ.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സര്‍വകലാശാലാ സ്ഥാപനത്തില്‍ നിന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി / ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് / പാചക കലയില്‍ വി ബി എസ് സി / പാചക കലയില്‍ ബി എ എന്നിവ ഉണ്ടായിരിക്കണം.
അല്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പാചക കല / ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ യു ജി ഡിപ്ലോമയോ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.
പ്രസ്തുത യു ജി ഡിപ്ലോമ 12 വര്‍ഷത്തെ കാലാവധിയുള്ളതായിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 29 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
job at Sports Authority of India Starting Salary 50000 Apply now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."