HOME
DETAILS

ഹജ്ജ്: അപേക്ഷാ തീയതി 30 വരെ നീട്ടി

  
Web Desk
September 24 2024 | 01:09 AM

Hajj 2025 Online Application Deadline Extended to September 30

കൊണ്ടോട്ടി: ഹജ്ജ് 2025 ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനുള്ള തീയതി ഈ മാസം 30 വരെ നീട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി. ഇന്നലെ വരെയായിരുന്നു ഹജ്ജ് അപേക്ഷ നൽകുന്നതിനുള്ള സമയ പരിധി നിശ്ചയിച്ചിരുന്നത്. എന്നാൽ അപേക്ഷകരുടെ എണ്ണം കുറഞ്ഞതിനാൽ ഒരാഴ്ച കൂടി നീട്ടുകയായിരുന്നു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇന്നലെ വരെ 18,835 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. 3768 അപേക്ഷകൾ 65 വയസ് വിഭാഗത്തിലും, 2077 അപേക്ഷകൾ ലേഡീസ് വിത്തൗട്ട് മെഹ്‌റം(പുരുഷ മെഹ്‌റമില്ലാത്തവർ) വിഭാഗത്തിലും 12,990 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചത്. ഇന്ത്യയിലൊട്ടാകെയായി ഇതുവരെ 1,32,511 അപേക്ഷകളാണ് ലഭിച്ചത്.

തീർഥാടകർക്ക് നിയന്ത്രണവുമായി സഊദി

2025ലെ ഹജ്ജ് തീർഥാടകർക്ക് നിയന്ത്രണവുമായി സഊദി അറേബ്യ. കടുത്ത ചൂട് ഉണ്ടാകുമെന്നതിനാൽ ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.

65 വയസിനു മുകളിലുള്ളവർ, ഹൃദയം, വൃക്ക, ശ്വാസകോശം, പ്രമേഹം, കാൻസർ തുടങ്ങി വിട്ടുമാറാത്ത രോഗമുള്ളവർ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ, ഗർഭിണികൾ,12 വയസിനു താഴെയുള്ളവർ ഹജ്ജ് തീർഥാടനം മാറ്റിവയ്ക്കണമെന്നാണ് സഊദിയുടെ നിർദേശം.

കഴിഞ്ഞ ഹജ്ജ് തീർഥാടനത്തിൽ കൊടും ചൂട് കാരണം 1300ലേറെ പേർ മരിച്ചിരുന്നു. കൂടാതെ താപനില 51.8 ഡിഗ്രി സെൽഷ്യസായി ഉയർന്നത് തീർഥാടകർക്ക് ആരോഗ്യപ്രശ്‌നങ്ങൾക്കും ഇടയാക്കി. 2025ലെ ഹജ്ജ് സീസണിലും കടുത്ത ചൂടാണ് അനുഭവപ്പെടുമെന്നാണ് വിലിയിരുത്തൽ.

 Hajj 2025 Online Application Deadline Extended to September 30, Saudi Arabia Imposes Restrictions on Pilgrims


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  4 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  4 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  4 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  4 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  4 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  4 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  4 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  4 days ago
No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  4 days ago