HOME
DETAILS

ലബനാനിൽ കരയുദ്ധത്തിന് ഇസ്റാഈൽ

  
Web Desk
September 25 2024 | 19:09 PM

Escalating Conflict Israel Launches Ongoing Attacks on Lebanon Amidst Hezbollahs Response

 

ബെയ്റൂത്ത്: തുടർച്ചയായ മൂന്നാം ദിവസവും ലബനാനിൽ ആക്രമണം നടത്തി ഇസ്റാഈൽ. അതിനിടെ ഇസ്റാഈൽ തലസ്ഥാനമായ തെൽഅവീവിലെ മൊസാദ് ആസ്ഥാനത്തിനു നേരെയും ഹിസ്ബുല്ലയുടെ ആക്രമണ ശ്രമമുണ്ടായി. ഹിസ്ബുല്ലയെ നേരിടാൻ ലബനാനിലേക്ക് കരയാക്രമണം നടത്താൻ ഒരുങ്ങുകയാണെന്ന് ഇസ്റാഈൽ സൈന്യം അറിയിച്ചു. റിസർവിലുള്ള സൈനികരെ ഇസ്റാഈൽ തിരിച്ചുവിളിച്ചു.

വടക്കൻ ഇസ്റാഈൽ അതിർത്തിയിൽ കരസേനയുടെ പടയൊരുക്കവും ഇസ്റാഈൽ നടത്തുന്നുണ്ട്. ഇവിടെ ടാങ്കുകളും മറ്റും വിന്യസിച്ചു. എല്ലാ ദിവസവും ലബനാനിൽ ആക്രമണം നടത്തുന്നുണ്ടെന്നും നിങ്ങൾക്ക് കരയാക്രമണം നടത്താനുള്ള തയാറെടുപ്പാണിതെന്നും ഇസ്റാഈൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി പ്രസ്താവനയിൽ പറഞ്ഞു.

ബുധനാഴ്ച ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടതായും 223 പേർക്ക് പരുക്കേറ്റതായും ലബനാൻ ആരോഗ്യ മന്ത്രി പറഞ്ഞു. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളായ പർവത മേഖലകളിലടക്കം ആക്രമണം നടന്നു.

ഇന്നലെ രാവിലെ തെൽഅവീവിലെ മൊസാദ് ആസ്ഥാനത്തിനു നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹിസ്ബുല്ല പറഞ്ഞു. ഹിസ്ബുല്ലയുടെ 60 ഇന്റലിജൻസ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്റാഈൽ സൈന്യം പറഞ്ഞു. ബുധനാഴ്ച ഹിസ്ബുല്ലയുടെ 280 കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്.

തിങ്കളാഴ്ച ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ 558 പേർ കൊല്ലപ്പെട്ടിരുന്നു. 1957-90 ആഭ്യന്തര യുദ്ധത്തിനു ശേഷമുള്ള ഏറ്റവും കൂടുതൽ ആൾനാശമാണ് ലബനാനിലുണ്ടായത്. തെൽഅവീവിലുണ്ടായ ആക്രമണം ആശങ്കാജനകമാണെന്ന് യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.

 Israeli forces continue attacks on Lebanon for the third consecutive day, with casualties reported. Hezbollah claims to have targeted the Mossad headquarters in Tel Aviv, escalating tensions in the region.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  10 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  10 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  10 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  10 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  10 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  10 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  10 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  10 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  10 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 days ago