എട്ടാം ക്ലാസ് മുതല്‍ യോഗ്യത; പി.എസ്.സി എഴുതാതെ തന്നെ വിവിധ ജില്ലകളില്‍ താല്‍ക്കാലിക ജോലി നേടാം
സപ്ലൈകോയില്‍ ഫാര്‍മസിസ്റ്റ് ഒഴിവ്
കോട്ടയം: സപ്ലൈകോയുടെ കോട്ടയം മേഖലാ മെഡിസിന്‍ ഡിപ്പോയിലും കോട്ടയം സപ്ലൈകോ മെഡിക്കല്‍ സ്റ്റോറിലും നിലവിലുള്ള ഒഴിവിലേക്ക് ബി. ഫാം/ഡി.ഫാം യോഗ്യതയും രണ്ടു വര്‍ഷം പ്രവര്‍ത്തിപരിചയവുമുള്ള ഫാര്‍മസിസ്റ്റുമാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്പര്യമുള്ളവര്‍ തിരുനക്കരയിലുള്ള സപ്ലൈകോ മേഖലാ മെഡിസിന്‍ ഡിപ്പോയില്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിവരെയുള്ള സമയത്ത്് ബയോഡേറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണം.
ബോട്ട് സ്റ്റാഫുകളുടെ താല്‍ക്കാലിക നിയമനം
തിരുവനന്തപുരം റൂറല്‍ ജില്ലയിലെ പൂവാര്‍, അഞ്ചുതെങ്ങ് തീരദേശ പോലീസ് സ്റ്റേഷനുകളില്‍ ബോട്ട് കമാന്‍ഡര്‍, സ്‌പെഷ്യല്‍ മറൈന്‍ ഹോം ഗാര്‍ഡ് തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോട്ട് കമാന്‍ഡര്‍ തസ്തികയുടെ നിയമന കാലാവധി 89 ദിവസമാണ്. സഞ്ചിത മാസ ശമ്പളം 28,385 രൂപ. അപേക്ഷകള്‍ ഒക്ടോബര്‍ 11 ന് മുമ്പ് തിരുവനന്തപുരം പി.എം.ജിയിലുള്ള റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ നേരിട്ടോ തപാലിലോ ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക്: 0471 2302296.
സെക്യൂരിറ്റി നിയമനം
കോട്ടയം: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് സെക്യൂരിറ്റി തസ്തികയിലേയ്ക്ക് നിയമനത്തിനുവേണ്ടി വിമുക്തഭടന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ സൂപ്രണ്ട്,ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം.പി.ഒ എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30 വൈകിട്ട്
05.00മണിക്ക് മുന്‍പായി ലഭിക്കണം.
അക്കൗണ്ടന്റ് നിയമനം
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ഇരിട്ടി, കല്ല്യാശ്ശേരി ബ്ലോക്കുകളില്‍ പുതുതായി ആരംഭിക്കുന്ന മൈക്രോ എന്റെര്‍പ്രൈസ് റിസോഴ്‌സ് സെന്ററിലേക്ക് അക്കൗണ്ടന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു. അപേക്ഷകര്‍ ഇരിട്ടി, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയില്‍ താമസിക്കുന്ന, എംകോം, ടാലി യോഗ്യതയുള്ള 22 മുതല്‍ 45 വയസ്സ് വരെ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകള്‍ ആയിരിക്കണം. ഉദ്യോഗാര്‍ഥികള്‍ സ്വന്തമായി തയ്യാറാക്കിയ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ എന്നിവ അടങ്ങിയ അപേക്ഷ ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം. ഇരിട്ടി ബ്ലോക്ക് പരിധിയിലെ അപേക്ഷകര്‍ മട്ടന്നൂര്‍ നഗരസഭ കുടുംബശ്രീ സിഡിഎസ് ഓഫീസിലും, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലെ അപേക്ഷകര്‍ ചെറുതാഴം ഗ്രാമപഞ്ചായത്ത് സിഡിഎസ് ഓഫീസിലുമാണ് സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് സിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക.
അക്രഡിറ്റഡ് ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം
എടവക ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്രഡിറ്റഡ് ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രവ്യത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മൂന്ന് വര്‍ഷം പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റാണ് അക്രഡിറ്റഡ് ഓവര്‍സിയര്‍ യോഗ്യത. ബി.കോം, പി.ജി.ഡി.സി.എ യോഗ്യതയുള്ളവര്‍ക്ക് അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റിന് (എസ്.ടി സംവരണം) അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി സെപ്തംബര്‍ 30 ന് രാവിലെ 11 ന് കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ 04395240366
കരാര്‍ നിയമനം
കേരള വനംവകുപ്പിനുകീഴില്‍ തിരുവനന്തപുരം കോട്ടൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തില്‍ ഓഫീസ് അറ്റന്‍ഡന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്: www.forest.kerala.gov.in.
മള്‍ട്ടി ടാസ്‌ക് പ്രൊവൈഡര്‍; വാക് ഇന്‍ ഇന്റര്‍വ്യു
കോട്ടയം: തിരുവഞ്ചൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലേക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് ഒക്ടോബര്‍ നാലിന് രാവിലെ 11ന് വാക് ഇന്‍ ഇന്റര്‍വ്യു നടക്കും. ഒരു വര്‍ഷത്തെ കരാര്‍ നിയമനം. എട്ടാം ക്ലാസാണ് യോഗ്യത. വയോജനസംരക്ഷണത്തില്‍ താല്‍പര്യവും സേവനതല്‍പരതയുമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ജെറിയാട്രിക് കോഴ്‌സ് പാസായവവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04812770430
temporary job vacancies under kerala government without psc exam
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."