HOME
DETAILS

ഐഫോണ്‍ 16 സീരീസ് ഇനി ഇന്ത്യയില്‍ നിര്‍മിക്കും

  
Web Desk
October 04 2024 | 13:10 PM

Apple to Manufacture iPhone 16 Series in India

2023 ല്‍ ഇന്ത്യയില്‍ ആരംഭിച്ച രണ്ട് ആപ്പിള്‍ സ്റ്റോറുകളും വിജയമായതോടെ ആപ്പിള്‍ രാജ്യത്ത് കൂടുതല്‍ റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിക്കാനൊരുങ്ങുകയാണ്. ബെംഗളുരു പുനെ, ഡെല്‍ഹി എന്‍സിആര്‍, മുംബൈ എന്നിവിടങ്ങളിലാണ് ആപ്പിള്‍ പുതിയ സ്റ്റോറുകള്‍ ആരംഭിക്കുക. മാത്രമല്ല ഐഫോണ്‍ 16 സീരീസിലെ എല്ലാ ഫോണുകളും ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ടെന്നും ആപ്പിള്‍ വ്യക്തമാക്കി. 

2023 ഏപ്രിലില്‍ മുംബൈയിലെ ബികെസിയിലാണ് ആപ്പിള്‍ ആദ്യമായി കമ്പനിയുടെ നേരിട്ടുള്ള വില്‍പനകേന്ദ്രം ആരംഭിച്ചത്, എന്നാല്‍ തൊട്ടുപിന്നാലെ തന്നെ ന്യൂഡല്‍ഹിയിലെ സാകേതില്‍ രണ്ടാമത്തെ ആപ്പിള്‍ സ്റ്റോറും ആരംഭിച്ചു. ഐഫോണ്‍ 15 സീരീസ്, ഐഫോണ്‍ 16 സീരീസ് ഫോണുകള്‍ ആദ്യമായി വില്‍പനയ്‌ക്കെത്തിയ ദിവസം ഈ രണ്ട് സ്റ്റോറുകളുടെയും മുന്നില്‍ ഉപഭോക്താക്കളുടെ നീണ്ട നിരയായിരുന്നു കാണാനായത് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരെ ആളുകള്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നതിനായി ഇവിടെ എത്തിയിരുന്നു. പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ എപ്പോള്‍ തുറക്കുമെന്ന് വ്യക്തമല്ല, എങ്കിലും ഓരോ നഗരത്തിലേയും സുപ്രധാന സ്ഥലങ്ങളില്‍ തന്നെയാവും ആപ്പിള്‍ സ്റ്റോറുകള്‍ ആരംഭിക്കുക.

ഇന്ത്യയിലെ വില്‍പനക്കുള്ള ഐഫോണ്‍ 16 ലൈനപ്പ് ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്നാണ് വിവരം. ഇതില്‍ ചെറിയൊരു ഭാഗം മാത്രമാകും കയറ്റി അയക്കുക. 2017 ലാണ് ആപ്പിള്‍ ഇന്ത്യയില്‍ ഉത്പാദനം തുടങ്ങിയത്, ഐഫോണ്‍ എസ്ഇയില്‍ ആയിരുന്നു ഉത്പാദനത്തിന്റെ തുടക്കം. നിലവില്‍ ആപ്പിളിന് ഇന്ത്യയില്‍ ഒന്നിലധികം നിര്‍മാണ പങ്കാളികളുണ്ടെങ്കിലും, ഇവരെല്ലാം ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ 3000 ജീവനക്കാരാണേ ആപ്പിളിനുള്ളത് എന്നാല്‍ ആയിരക്കണക്കിനാളുകള്‍ അംഗീകൃത വിതരണക്കാര്‍ വഴിയും ആപ്പിളിനായി ജോലി ചെയ്യുന്നു.

In a significant move, Apple plans to manufacture its upcoming iPhone 16 series in India, expanding its 'Make in India' initiatives. This development is expected to boost local production, create jobs, and reduce dependence on Chinese manufacturing.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  2 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  2 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  2 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  2 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  2 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  2 days ago