HOME
DETAILS

ഇല്ലാത്ത റണ്ണിനോടി പുറത്തായി കരുണ്‍, പട നയിച്ച ഡാനിഷ് ഇനിയും ബാക്കി; ആദ്യ ദിനം തന്നെ 250 കടന്ന് വിദര്‍ഭ

  
Shaheer
February 26 2025 | 12:02 PM

Vidarbha crossed 250 on the first day of ranji trophy final

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ താരമാരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം, ഡാനിഷ് മലേവാര്‍. തുടക്കത്തില്‍ തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ വീണെങ്കിലും വിദര്‍ഭ ക്യാംപിനെ പിന്നീട് സമാധാനത്തിലാഴ്ത്തിയത് കരുണ്‍ നായരുമായി ഡാനിഷ് പടുത്തുയര്‍ത്തിയ 215 റണ്‍സിന്റെ കൂട്ടുകെട്ടാണ്. ഇല്ലാത്ത റണ്ണിനോടി കരുണ്‍ നായര്‍ റണ്‍ഔട്ടായതോടെയാണ് 414 പന്തുകള്‍ നീണ്ട പാര്‍ട്ട്‌നര്‍ഷിപ്പ് പൊളിഞ്ഞത്. സെഞ്ചുറിക്ക് പതിനാല് റണ്‍സ് അകലെയാണ് കരുണ്‍ വീണത്. 138 റണ്‍സുമായി ഡാനിഷ് മലേവാറും 13 പന്തില്‍ അഞ്ചു റണ്‍സുമായി യാഷ് ഠാക്കൂറുമാണ് ക്രീസില്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 254ന് 4 എന്ന നിലയിലാണ് വിദര്‍ഭ. 

രഞ്ജി ട്രോഫിയില്‍ ആദ്യമായി ഫൈനല്‍ കളിക്കുന്ന കേരളത്തിന്റെ കലാശപ്പോരിലേക്കുള്ള യാത്ര അതിശയകരമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളേക്കാള്‍ കേരളം അവിസ്മരണീയമായ  പ്രകടനം പുറത്തെടുത്തത്‌ നോക്കൗട്ട് ഘട്ടങ്ങളിലായിരുന്നു.

ആദ്യ ഇന്നിംഗ്‌സില്‍ ജമ്മു കാശ്മീരിനെക്കാള്‍ നേരിയ ലീഡ് നേടിയാണ് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് സെമിയിലേക്ക് യോഗ്യത നേടിയത്. ആ മത്സരത്തില്‍ രണ്ടാമതായി ബാറ്റ് ചെയ്ത അവര്‍ വെറും ഒരു ലീഡ് മാത്രമാണ് നേടിയത്. പിന്നീട് സെമിയില്‍ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ് നഷ്ടപ്പെട്ട് ഫൈനലില്‍ എത്തില്ലെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഷോര്‍ട്ട് ലെഗില്‍ നിന്ന സല്‍മാന്‍ നിസാറിന്റെ ഹെല്‍മെറ്റില്‍ തട്ടി അത്ഭുതകരമാം വിധം ബൗണ്‍സ് ചെയ്ത പന്ത് സച്ചിന്‍ ബേബിയുടെ കൈകളില്‍ അവസാനിച്ചതോടെ കേരളം ഫൈനലിലേക്ക് മുന്നേറി. 

ഗ്രൂപ്പ് ഘട്ടത്തിലും നോക്കൗട്ടിലും മികച്ച റെക്കോര്‍ഡുമായി എത്തിയ വിദര്‍ഭയെയാണ് കേരളം നേരിടുന്നത്. രാജ്യത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നിനെതിരെ ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്ത ധീരരായ പതിനൊന്നു പേര്‍ കേരളത്തിനായി പൊരുതുകയാണ്. വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ വിദര്‍ഭ ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് തോറ്റത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്

Kerala
  •  a day ago
No Image

സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം

Kerala
  •  a day ago
No Image

സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്‌വഴക്കം ഇങ്ങനെ

latest
  •  a day ago
No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  2 days ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  2 days ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  2 days ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  2 days ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  2 days ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  2 days ago