HOME
DETAILS

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 8,000 റണ്‍സ്; മിന്നും നേട്ടം കൈവരിച്ച് കരുണ്‍ നായര്‍ 

  
Web Desk
February 26 2025 | 09:02 AM

Karun Nair Achieves 8000 Runs in First-Class Cricket

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 8000 റണ്‍സ്.  ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 8,000 റണ്‍സ് തികച്ച് കരിയറിലെ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുകയാണ് വിദര്‍ഭ താരം കരുണ്‍ നായര്‍. രഞ്ജി ട്രോഫി ഫൈനലില്‍ വ്യക്തിഗത സ്‌കോര്‍ 10 റണ്‍സിലെത്തിയപ്പോഴായിരുന്നു താരം 8,000 റണ്‍സ് തികച്ചത്. പാതി മലയാളിയായ കരുണ്‍ തന്റെ 114ാം ഫസ്റ്റ് ക്ലാസ് മത്സരത്തിലാണ് ഈ നേട്ടം കൈവരിക്കുന്നത്.

49 ബാറ്റിങ് ശരാശരിയില്‍ 22 സെഞ്ച്വറികളും  35 അര്‍ധസെഞ്ച്വറികളും താരത്തിന്റെ അക്കൗണ്ടിലുണ്ട്.  ഈ സീസണില്‍ ഇതുവരെ ഒമ്പത് രഞ്ജി മത്സരങ്ങളാണ് വിദര്‍ഭക്ക് വേണ്ടി കളിച്ചത്. ഇതില്‍ താരം 650ന് മുകളില്‍ റണ്‍സ് നേടിയിട്ടുണ്ട്. 


ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ കുറേ നാളുകളായി മികച്ച ഫോമില്‍ തുടരുകയാണ് അദ്ദേഹം. കരുണിന്റെ കരിയറിലെ നാലാം രഞ്ജി ട്രോഫി ഫൈനലാണിത്. 2013-15 കാലയളവില്‍ കര്‍ണാടയ്ക്കായി രണ്ടു ഫൈനലുകള്‍ കളിച്ച കരുണ്‍ കഴിഞ്ഞ സീസണില്‍ മുംബൈക്കെതിരായ ഫൈനലില്‍ വിദര്‍ഭയ്ക്കായി കളിച്ചിരുന്നു.

കഴിഞ്ഞ മാസം നടന്ന വിജയ് ഹസാരെ ട്രോഫിയിലെ ഏഴ് മത്സരത്തില്‍ നിന്നും  752 റണ്‍സ് നേടി ശ്രദ്ധേയനായിരുന്നു കരുണ്‍. അഞ്ച് സെഞ്ച്വറികളാണ് അദ്ദേഹം ഇതില്‍ അടിച്ചുക്കൂട്ടിയത്. 

2013-14 സീസണിലെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തില്‍ തന്നെ ഫൈനലില്‍ മഹാരാഷ്ട്രയെ തോല്‍പ്പിച്ച് കര്‍ണാടകയ്ക്കായി കിരീടം നേടിയിരുന്നു.  തൊട്ടടുത്ത സീസണിലെ ഫൈനലില്‍ തമിഴ്‌നാടിനെതിരെ ട്രിപ്പിള്‍ സെഞ്ചുറി (328) നേടി കിരീടനേട്ടത്തിനൊപ്പം ഫൈനലിലെ ഹീറോയുമായി കരുണ്‍.

2016ല്‍ ഇന്ത്യന്‍ ടീമില്‍ കളിച്ച താരം ഇംഗ്ലണ്ടിനെതിരേ ട്രിപ്പിള്‍ സെഞ്ചുറി നേടിയിരുന്നു. സെവാഗിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരം കൂടിയാണ് കരുണ്‍. 

നിലവില്‍ കേരളത്തിനെതിരെയുള്ള ഫൈനലിലും മികച്ച ബാറ്റിങ്ങാണ് കരുണ്‍ പുറത്തെടുക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂക്ഷ്മം...ലക്ഷ്യം കിറുകൃത്യം..; പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്ത് തരിപ്പണമാക്കി, ഉപഗ്രഹ ചിത്രങ്ങൾപുറത്ത്

International
  •  a day ago
No Image

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍, വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ 

National
  •  a day ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  a day ago
No Image

'ഓപ്പറേഷന്‍ സങ്കല്‍പ്'; ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു

National
  •  a day ago
No Image

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് മൂന്നംഗ പാനല്‍, പ്രതികരണം തേടി ചീഫ് ജസ്റ്റിസ്

National
  •  a day ago
No Image

കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  a day ago
No Image

രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍

National
  •  a day ago
No Image

ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും

Kerala
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ 143 പുതിയ ബസുകള്‍; ചെലവ് 63 കോടി രൂപ

Kerala
  •  a day ago
No Image

പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ 

Kerala
  •  a day ago