HOME
DETAILS

രൂപയുടെ മൂല്യത്തകർച്ച: ഇന്ത്യൻ വിദ്യാർത്ഥികളുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് അടിപതറുന്നു 

  
Web Desk
February 26, 2025 | 2:22 PM

Devaluation of the rupee Crushing Indian students American dreams

തകരുന്ന ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ത്യൻ വിദ്യാർത്ഥികളുടെ അമേരിക്കൻ വിദ്യാഭ്യാസ സ്വപ്നങ്ങൾക്കും പുതിയ വെല്ലുവിളി ഉയർത്തുന്നു. വിദേശവിനിമയ നിരക്കിൽ ഡോളർ ശക്തിപ്പെടുന്നതിനാൽ, അമേരിക്കയിലെ സർവകലാശാലകളിൽ പഠിക്കാനുള്ള മൊത്തം ചെലവ് പ്രതിവർഷം ₹3.7 ലക്ഷം വരെ വർദ്ധിക്കാൻ സാധ്യതയുണ്ട്. ട്യൂഷൻ ഫീസ് താമസച്ചെലവ് മറ്റ് ചെലവുകളും മുൻനിർത്തിയാൽ ഇത് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കും.

1 യുഎസ് ഡോളറിന് നിലവിൽ 86-89 എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. 
ഇത് പലിശ നിരക്കിനെയും ബാധിക്കും, വിദ്യാർത്ഥികൾക്ക് കൂടുതൽ പണം ചിലവാക്കേണ്ടതിനാൽ, വിദേശ വിദ്യാഭ്യാസ വായ്പകൾക്കും ജീവിത ചെലവിനുമുള്ള ഭാരവും ഇരട്ടിയാവും. ബാങ്കുകളിൽ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാർത്ഥികൾക്ക് ഈ രൂപ തകർച്ച സാമ്പത്തിക ബാധ്യതയായി മാറാനും സാധ്യതയുണ്ട്. മുൻകാലങ്ങളിൽ ഇതുപോലെയുള്ള രൂപത്തകർച്ചകളാണ് പല വിദ്യാർത്ഥികളെയും അദ്ധ്യായനം ഇടയ്ക്കു നിർത്തി തിരിച്ചുവരാൻ നിർബന്ധിതരാക്കിയിരുന്നത്.

നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത നിരവധി വിദ്യാർത്ഥികൾ കാനഡ, ജർമനി, ഓസ്‌ട്രേലിയ പോലുള്ള മറ്റു രാജ്യങ്ങളിലെ വിദ്യാഭാസ സാധ്യതകളാണ് പരിഗണിക്കുന്നത്. പലരും ഓൺലൈൻ കോഴ്സുകൽ തിരഞ്ഞെടുക്കുവാനും നിർബന്ധിതരാകുന്നു. അതേസമയം, അമേരിക്കൻ സർവകലാശാലകളിൽ സ്കോളർഷിപ്പ് സാധ്യതകളെക്കുറിച്ചും, ചിലവ് കുറയ്ക്കാനുളള മറ്റ് മാർഗങ്ങളും വിദ്യാർത്ഥികൾ കൂടുതലായി പരിശോധിക്കുന്നു. 

ഇന്ത്യൻ വിദ്യാർത്ഥികൾ യുഎസ് പഠനത്തിന് മുൻഗണന നൽകുമ്പോഴും, രൂപയുടെ തകർച്ച മൂലം ഇത് വളരെ ചെലവേറിയ തീരുമാനമാവുകയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  4 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  4 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  4 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  4 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  4 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  4 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  4 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  5 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  5 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  5 days ago