HOME
DETAILS

സഊദി അറേബ്യ: ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധന; റബീഉൽ ആഖിർ മാസത്തിൽ ഉംറ നിർവഹിച്ചത് 1.17 കോടിയിലധികം തീർത്ഥാടകർ

  
Web Desk
October 29, 2025 | 2:46 PM

over 117 crore pilgrims perform umrah in rabi al-aakhir month

ദുബൈ: ഈ വർഷം റബിഅ് ഉൽ ആഖിർ മാസത്തിൽ ഉംറ നിർവഹിച്ചത് 1.17 കോടിയിലധികം വിശ്വാസികൾ. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിമാസ കണക്കുകളിലൊന്നാണിതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മസ്ജിദുൽ ഹറം, മസ്ജിദുന്നബവി എന്നിവയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജനറൽ അതോറിറ്റിയുമായി സഹകരിച്ചാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്.

പുതിയ റിപ്പോർട്ട് പ്രകാരം, ഉംറ നിർവഹിക്കാനത്തിയ തീർത്ഥാടകരിൽ 15 ലക്ഷത്തിലധികം പേർ വിദേശികളാണ്. ഡിജിറ്റൽ സംവിധാനങ്ങളുടെയും ലോജിസ്റ്റിക്സ് സേവനങ്ങളുടെയും വിജയം ഈ വർധനവിന് വഴിയൊരുക്കിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഈ സംവിധാനങ്ങൾ തീർത്ഥാടകർക്ക് യാത്രയും കർമ്മങ്ങളും എളുപ്പമാക്കി മാറ്റിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സഊദി വിഷൻ 2030-ൻ്റെ ലക്ഷ്യങ്ങളുടെ ഭാഗമാണ് ഈ വർധനവ്. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് പുണ്യ ഹറമുകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും ആത്മീയമായി മികച്ച അനുഭവം ഉറപ്പാക്കാനും വിഷൻ 2030 ലക്ഷ്യമിടുന്നു.

യാത്രയുടെ എല്ലാ ഘട്ടങ്ങളിലും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ തീർത്ഥാടകർക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ഒരുക്കും. യാത്ര ആസൂത്രണം ചെയ്യുന്നത് മുതൽ സുരക്ഷിതമായി മടങ്ങുന്നത് വരെയുള്ള തീർത്ഥാടകാനുഭവം മെച്ചപ്പെടുത്താൻ പുതിയ ഡിജിറ്റൽ, ഓപ്പറേഷണൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയത്തിലെ അധികൃതർ വ്യക്തമാക്കി. 

The Ministry of Hajj and Umrah has reported that over 1.17 crore pilgrims have performed Umrah in the month of Rabi al-Aakhir this year, marking one of the highest monthly figures recorded.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  7 days ago
No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  7 days ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  7 days ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  7 days ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  7 days ago
No Image

സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട; സുധാകരന് കെപിസിസിയുടെ പരസ്യശാസന

Kerala
  •  7 days ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണ നീക്കം തകർത്തു; ആറ് ഡ്രോണുകൾ വെടിവച്ചിട്ട് കുവൈത്ത് നാഷണൽ ഗാർഡ്

Kuwait
  •  7 days ago
No Image

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി  നല്‍കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം

Kerala
  •  7 days ago
No Image

ഗണേഷിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഇരയ്ക്കൊപ്പമെന്ന വാദം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Kerala
  •  7 days ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ സഹോദരന്‍ കോടതിയില്‍ മൊഴി മാറ്റി

Kerala
  •  7 days ago