HOME
DETAILS
MAL
'സി.പി.ഐ നിലപാട് അപഹാസ്യം'
backup
August 31 2016 | 21:08 PM
മഞ്ചേരി: റവന്യൂമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത മുനിസിപ്പല്‍ സി.പി.ഐ കമ്മിറ്റിയുടെ നിലപാട് അപഹാസ്യമാണെന്ന് മഞ്ചേരി റിയല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ (എസ്.ടി.യു) ഭാരവാഹികള്‍ പറഞ്ഞു. മഞ്ചേരി വില്ലേജിലെ ന്യായവില സംബന്ധിച്ചുള്ള പരാതികളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്തും അതിനു മുമ്പും സ്ഥലം എം.എല്‍.എ അഡ്വ. എം ഉമ്മറിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് റവന്യൂമന്ത്രിയെ കണ്ട് എം.എല്‍.എ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി. ഇതനുസരിച്ചാണ് യോഗം നടത്തിയത്. വാസ്തവം ഇതായിരിക്കെ എം.എല്‍.എയുടെ ഇടപെടലിനെ ചെറുതായി കാണിക്കാന്‍ സി.പി.ഐ നടത്തിയ ശ്രമം അംഗീകരിക്കാനാവില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."