HOME
DETAILS

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

  
കെ.ഷിന്റുലാൽ 
October 16, 2024 | 4:55 AM

Cyber police stations to Kamara Permission to install CCTV at 20 stations

കോഴിക്കോട്: സൈബർകുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സൈബർ പൊലിസ് സ്‌റ്റേഷനുകളും ഇനി കാമറക്കണ്ണിലേക്ക്. സംസ്ഥാനത്തെ 20 സൈബർ സ്‌റ്റേഷനുകളിലും കാമറകൾ സ്ഥാപിക്കാൻ സർക്കാർ ഭരണാനുമതി നൽകി. സൈബർ സ്‌റ്റേഷനുകൾ കൂടാതെ എട്ട് തീരദേശ സ്‌റ്റേഷനുകളിൽ കൂടി കാമറകൾ സ്ഥാപിക്കും.

28 സ്‌റ്റേഷനുകളിൽ കാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി ഷേഖ് ദർവേഷ് സാഹേബ് സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് സൈബർ, കോസ്റ്റൽ സ്‌റ്റേഷനുകളിൽ സി.സി.ടിവി കാമറകൾ സ്ഥാപിക്കാൻ ഭരണാനുമതി നൽകിയത്. രാജ്യത്തെ എല്ലാ പൊലിസ് സ്‌റ്റേഷനുകളിലും സി.സി.ടി.വി കാമറ സ്ഥാപിക്കാൻ സുപ്രിംകോടതി 2020 ൽ നിർദേശം നൽകിയിട്ടുണ്ട്. 

പൊലിസ് സ്‌റ്റേഷന്റെ പ്രവേശന കവാടങ്ങൾ, പിൻവശം, ലോക്കപ്പ്, ഇടനാഴി, വരാന്ത, ഔട്ട് ഹൗസ്, റിസപ്ഷൻ, പരിസരം, ശുചിമുറിയുടെ പുറംഭാഗം ഇൻസ്പക്ടറുടെ മുറി തുടങ്ങി എല്ലാ ഭാഗത്തും കാമറ സ്ഥാപിക്കണമെന്നായിരുന്നു നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ 483 പൊലിസ് സ്‌റ്റേഷനുകളിലും 13 റെയിൽവേ പൊലിസ് സ്‌റ്റേഷനുകളിലും 14 വനിതാ പൊലിസ് സ്‌റ്റേഷനുകളിലും 10 കോസ്റ്റൽ പൊലിസ് സ്‌റ്റേഷനിലുമുൾപ്പെടെ 520 സ്‌റ്റേഷനുകളിൽ കാമറ സ്ഥാപിച്ചിരുന്നു. അവശേഷിക്കുന്ന 28 സ്‌റ്റേഷനുകളിലാണ് പുതുതായി കാമറകൾ സ്ഥാപിക്കുന്നത്.

ഡൽഹിയിലെ ടെലികമ്മ്യൂണിക്കേഷൻസ് കൺസൾട്ടൻസ് ഇന്ത്യ ലിമിറ്റഡ് (ടി.സി.ഐ.എൽ) നേരിട്ടാണ് കാമറകൾ സ്ഥാപിക്കുന്നത്. 520 സ്റ്റേഷനുകളിൽ കാമറകൾ സ്ഥാപിക്കുന്നതിനായി 39.64 കോടിയുടെ കരാറായിരുന്നു ഉണ്ടായിരുന്നത്. നിലവിലെ 28 എണ്ണം കൂടി ഉൾപ്പെടുത്തി 42 കോടിയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്. വർധിച്ചുവരുന്ന സൈബർ അതിക്രമങ്ങൾക്കെതിരേ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സൈബർ പൊലിസ് സ്‌റ്റേഷൻ ആരംഭിച്ചത്.

കേസുകളുമായി ബന്ധപ്പെട്ട് നിരവധി പേരെ പിടികൂടുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം നടപടികൾക്കിടെ ഏതെങ്കിലും രീതിയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുന്നതിന് കാമറകൾ ഏറെ സഹായകരമാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എത്യോപ്യയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; വ്യോമ​ഗതാ​ഗതം താറുമാറായി ; കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

International
  •  7 days ago
No Image

തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

National
  •  7 days ago
No Image

ഗുജറാത്തില്‍ 26 കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍ 

National
  •  7 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നിരവധി കേസുകളിലെ പ്രതിയായ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

crime
  •  7 days ago
No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  7 days ago
No Image

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി

bahrain
  •  7 days ago
No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  7 days ago
No Image

അത്ഭുത ബൈസിക്കിൾ കിക്കിന് പിന്നാലെ റൊണാൾഡോ; ലയണൽ മെസ്സി തന്റെ കരിയറിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുണ്ടോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫുട്ബോൾ ലോകം

Football
  •  7 days ago
No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  7 days ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  7 days ago