HOME
DETAILS

ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ സുപ്രധാന തീരുമാനങ്ങൾ; 'നിയന്ത്രണ രേഖയില്‍ പട്രോളിങും,സേന പിന്മാറ്റവും

  
Web Desk
October 21, 2024 | 3:57 PM

Important Decisions on India-China Line of Control Patrolling along the Line of Control and withdrawal of troops

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ പട്രോളിങ് പുനരാരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. അതിര്‍ത്തിയിലെ സേന പിന്മാറ്റത്തില്‍ ഇരു രാജ്യങ്ങളും ധാരണയില്‍ എത്തിയതായും അദ്ദേഹം പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടി നാളെ തുടങ്ങാനിരിക്കെയാണ് വിഷയത്തില്‍ സുപ്രധാന പ്രഖ്യാപനം.

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റുമായി നാളെ (ഒക്‌ടോബര്‍ 22) കൂടിക്കാഴ്‌ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരിക്കാനായി  ഇന്ത്യയും ചൈനയും കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ചര്‍ച്ച നടത്തുകയായിരുന്നെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

2020ല്‍ ഉണ്ടായ ഗാല്‍വാൻ സംഘര്‍ഷത്തിന് ശേഷം ഉടലെടുത്ത തര്‍ക്കങ്ങള്‍ ഇരു രാജ്യങ്ങളും പരിഹരിച്ചതിന്‍റെ ലക്ഷണങ്ങളാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. 2020 ജൂണിലായിരുന്നു ലഡാക്കിലെ ഗാല്‍വാൻ താഴ്‌വരയില്‍ ഏറ്റുമുട്ടൽ നടന്നത്.ഗാല്‍വാൻ ഏറ്റുമുട്ടലില്‍ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. നിരവധി ചൈനീസ് സൈനികര്‍ക്കും ഈ സംഭവത്തില്‍ ജീവൻ നഷ്‌ടമായതായി റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു.

Recent developments along the India-China Line of Control (LoC) include significant decisions on patrolling and troop withdrawal. Both countries are engaging in diplomatic talks to ease tensions, with a focus on reducing military presence in sensitive areas and enhancing patrolling protocols to maintain peace and prevent conflicts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  6 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  6 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  6 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  6 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  6 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രതിമാസ പുരസ്കാരം; മാർക്ക് നിർണ്ണയം ഇങ്ങനെ

Kerala
  •  6 days ago
No Image

എസ്.ഐ.ആർ മൂന്നാംഘട്ടം വിവാദത്തിൽ: 'മറ്റ് കാരണങ്ങൾ' പറഞ്ഞ് 84,000 പേരുടെ പേര് വെട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  6 days ago