HOME
DETAILS

'കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് മലപ്പുറം ജില്ലയില്‍, കാരണം വിമാനത്താവളം അവിടെയായത്' വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

  
Web Desk
October 25, 2024 | 6:34 AM

Kerala CM Pinarayi Vijayan Defends Controversial Remarks on Malappuram Criticizes Congress for Communal StanD

ചേലക്കര: മലപ്പുറത്തെ കുറിച്ച വിവാദ പരാമര്‍ശത്തിന് ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് മലപ്പുറം ജില്ലയിലാണെന്നും അതിന് കാരണം വിമാനത്താവളം അവിടെയായി എന്നതാണെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. ചേലക്കര എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കരിപ്പൂര്‍ വഴിയാണ് കൂടുതല്‍ സ്വര്‍ണവും ഹവാല പണവും വരുന്നത്. ഇത് പറഞ്ഞാല്‍ എങ്ങനെ മലപ്പുറത്തെ വിമര്‍ശിക്കലാവും. കുറ്റകൃത്യത്തെ സമുദാത്തിന്റെ പെടലിക്ക് വെക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

 കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. മലപ്പുറത്തെ മോശമായി ചിത്രീകരിക്കുന്നത് എപ്പോഴും സംഘ്പരിവാര്‍ ആണ്. കോണ്‍ഗ്രസും അവര്‍ക്കൊപ്പം കൂടുന്നു. മലപ്പുറത്തെ കൊച്ചുപാകിസ്ഥാന്‍ എന്ന് വിളിച്ചവര്‍ക്കൊപ്പം നിന്നവരാണ് കോണ്‍ഗ്രസ് എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ലീഗ് മലപ്പുറം എന്ന വാക്കേ ഉച്ചരിച്ചില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 


മതനിരപേക്ഷമാണെന്ന് അവകാശപ്പെട്ടതുകൊണ്ട് കാര്യമില്ല. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാന്‍ സാധിക്കണം. ഒരു നേതാവ് ആര്‍.എസ്.എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തുവെന്ന് പറയുന്നു. മറ്റൊരാള്‍ ആര്‍.എസ്.എസ് ആചാര്യന്റെ മുന്നില്‍ വണങ്ങുന്നു. കോണ്‍ഗ്രസ് വര്‍ഗീയതയുടെ ആടയാഭരണങ്ങള്‍ എടുത്തണിയുകയാണ്. കോണ്‍ഗ്രസിനും ലീഗിനും വര്‍ഗീയതയ്‌ക്കെതിരെ നിലപാടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  2 days ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  2 days ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  2 days ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  2 days ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago