HOME
DETAILS

ആരുടെ തെറ്റ് ?

  
സുരേഷ് മമ്പള്ളി
October 31, 2024 | 3:36 AM

Whose fault

കണ്ണൂർ: യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞതിനു പിന്നാലെ എ.ഡി.എം നവീൻ ബാബു തന്നെ കണ്ടെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുമുള്ള മൊഴിയിൽ ഉറച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ. എ.ഡി.എമ്മിന്റെ ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി ദിവ്യ നൽകിയ മുൻകൂർ ജാമ്യഹരജി തള്ളിക്കൊണ്ടുള്ള വിധിയിലാണ് തെറ്റുപറ്റിയെന്ന് എ.ഡി.എം പറഞ്ഞുവെന്ന കലക്ടറുടെ മൊഴിയുള്ളത്. ഈ മൊഴി തള്ളിക്കൊണ്ടായിരുന്നു കോടതി ദിവ്യയുടെ മുൻകൂർ ജാമ്യം നിഷേധിച്ചത്. എ.ഡി.എം തന്നെ വന്ന് കണ്ടുവെന്നും തെറ്റുപറ്റിയെന്ന് സമ്മതിച്ചെന്നുമാണ് കലക്ടർ വീണ്ടും ആവർത്തിക്കുന്നത്. 

പി.പി ദിവ്യയ്ക്ക് അനുകൂലമായി കേസ് വഴിതിരിക്കാനുള്ള നീക്കമാണ് കലക്ടറുടെ മൊഴിയെന്ന ആരോപണം പ്രതിപക്ഷം ഉൾപ്പെടെ ഉന്നയിക്കുന്നുണ്ട്. കലക്ടറുടെ മനംമാറ്റത്തിനെതിരേ മരിച്ച നവീൻ ബാബുവിന്റെ കുടുംബവും രംഗത്തെത്തി. പി.പി ദിവ്യയുടെ മുൻകൂർ ജാമ്യഹരജി തള്ളിക്കൊണ്ടുള്ള വിധിന്യായത്തിന്റെ 34ാം പേജിലാണ് കലക്ടറുടെ മൊഴി പരാമർശിക്കുന്നത്. എന്നാൽ, തെറ്റുപറ്റിയെന്ന് പറയുന്നത് കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയതായ സമ്മതമാകില്ലെന്ന് വ്യക്തമാക്കി കോടതി കലക്ടറുടെ മൊഴി തള്ളുകയായിരുന്നു. കലക്ടർ പൊലിസിന് ഇങ്ങനെ മൊഴിനൽകിയ കാര്യം വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകൻ കെ. വിശ്വൻ ഉന്നയിച്ചിരുന്നു.  യാത്രയയപ്പ് ചടങ്ങിലേക്ക് താൻ ക്ഷണിച്ചില്ലെന്ന് കലക്ടർ ആവർത്തിക്കുമ്പോഴും കലക്ടർ വിളിച്ചതിനാലാണ് താൻ പങ്കെടുത്തതെന്ന ദിവ്യയുടെ മുൻകൂർ ജാമ്യഹരജിയിലെ മൊഴി തള്ളാൻ കഴിയില്ലെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ നൽകുന്ന സൂചന. ഇതോടെ കേസ് അട്ടിമറിക്കാൻ അരുൺ കെ. വിജയനും കൂട്ടുനിൽക്കുന്നുവെന്ന സംശയമാണ് ഉയരുന്നത്.

ഉത്തരം വേണ്ടത്

  • യാത്രയയപ്പ് യോഗത്തിനു ശേഷം എ.ഡി.എം കലക്ടറെ കണ്ടിരുന്നോ?
  •  തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞുവെങ്കിൽ എന്തു പറഞ്ഞാണ് കലക്ടർ അദ്ദേഹത്തെ തിരിച്ചയച്ചത്?
  • കലക്ടറെ കണ്ട കാര്യം നവീൻ ബാബു കുടുംബത്തെ അറിയിച്ചിരുന്നോ?
  •  നവീൻ ബാബുവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ കലക്ടർ അനുമതി തേടിയെങ്കിലും കുടുംബം നിഷേധ നിലപാടെടുത്തിന് പിന്നിൽ അദ്ദേഹത്തോടുള്ള അവിശ്വാസമോ?
  • കലക്ടറുടെ കത്ത് കുടുംബം കൈപ്പറ്റാതിരുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയവിധേയത്വം തിരിച്ചറിഞ്ഞതിനാലോ?

 നവീൻബാബുവിന്റെ മരണം നടന്ന അഞ്ചാം നാൾ രാത്രി മുഖ്യമന്ത്രിയുടെ വീട്ടിലെത്തി കലക്ടർ സംസാരിച്ചത് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിക്കുന്നത് പോലെ ഭരണകൂടത്തിന്റെ വിനീതദാസനാകാനുള്ള ശ്രമമാണോ?


കലക്ടറുടെ മൊഴിയിൽ  വിജിലൻസ് അന്വേഷണംകെ. ഷിന്റുലാൽ

കോഴിക്കോട്: പെട്രോൾ പമ്പ് തുടങ്ങാൻ എ.ഡി.എം കെ. നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ പൊലിസിന് നൽകിയ മൊഴിയിൽ വിജിലൻസ് അന്വേഷണം. തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കലക്ടർ അരുൺ കെ. വിജയൻ പൊലിസിന് മൊഴി നൽകിയിരുന്നു. കോടതി മൊഴി തള്ളിയെങ്കിലും കൈക്കൂലിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തുന്ന കോഴിക്കോട് റേഞ്ച് വിജിലൻസ് സ്‌പെഷൽ സെൽ ഇക്കാര്യം വിശദമായി പരിശോധിക്കും. 
എ.ഡി.എം നവീൻ ബാബു തെറ്റുപറ്റിയെന്ന് പറയാനിടയായ സാഹചര്യവും എന്തു കാര്യത്തിലാണ് ഇതു പറഞ്ഞിട്ടുള്ളതെന്നും കലക്ടറിൽനിന്ന് വിജിലൻസ് ശേഖരിക്കും. കോടതിവിധിയിൽ പറഞ്ഞിട്ടുള്ള കാര്യം ശരിയാണെന്ന് ഇന്നലെയും കലക്ടർ ആവർത്തിച്ചിട്ടുണ്ട്. 
യാത്രയയപ്പ് യോഗത്തിനു ശേഷം എ.ഡി.എമ്മിനെ കണ്ടിരുന്നോയെന്നത് സംബന്ധിച്ച് കലക്ടർ പരസ്യപ്പെടുത്തിയിരുന്നില്ല.  
എ.ഡി.എം നവീൻ ബാബുവിന് 98,500 രൂപ കൈക്കൂലിയായി നൽകിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രശാന്തിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയിലും നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന പ്രശാന്തിന്റെ ആരോപണത്തിലുമാണ് വിജിലൻസ് സ്‌പെഷൽ സെൽ പ്രാഥിമാന്വേഷണം നടത്തുന്നത്. കോഴിക്കോട് വിജിലൻസ് സ്‌പെഷൽ സെൽ എസ്.പിയ്ക്കാണ് അന്വേഷണച്ചുമതല.

ദിവ്യക്ക് ക്രിമിനൽ മനോഭാവം: പൊലിസ്

കുറ്റവാസനയോടും ആസൂത്രണത്തോടും കൂടിയാണ് ദിവ്യ യാത്രയയപ്പ് ചടങ്ങിന് എത്തിയത്. ദിവ്യ മുമ്പ് പല കേസുകളിലും പ്രതിയാണ്. അവരുടെ ക്രിമിനൽ മനോഭാവം ഇതിലെല്ലാം വെളിവായിട്ടുണ്ട്. പ്രതിയുടെ കുറ്റവാസനയ്ക്ക് തെളിവാണ് നിയമവ്യവസ്ഥയുമായി സഹകരിക്കാതെ ഒളിവിൽ കഴിഞ്ഞത്. ദിവ്യക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും പൊലിസ് റിമാൻഡ് റിപ്പോർട്ടിലുണ്ട്. 

കവചമൊരുക്കി സി.പി.എം

ആരോപണ വിധേയയായപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയത് തന്നെ നടപടിയാണ്. നിയമനടപടികൾക്കിടെ സംഘടനാ നടപടി ആവശ്യമില്ലെന്നാണ് കണ്ണൂർ സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. 27ന് തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തരം താഴ്ത്തൽ ഉൾപ്പെടെ നടപടികൾ കൈക്കൊള്ളാമെന്ന് ജില്ലാ നേതൃത്വത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ, പ്രാദേശിക ഘടകങ്ങളിൽനിന്ന് ദിവ്യക്ക് അനുകൂലമായ വികാരം ഉയർന്നതാണ് ജില്ലാ നേതൃത്വത്തെ മാറിച്ചിന്തിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം: 2,937 തടവുകാർക്ക് മാപ്പ് നൽകി യുഎഇ പ്രസിഡൻ്റ്

uae
  •  12 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത; വിവധ ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  12 days ago
No Image

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും- വി ശിവന്‍ കുട്ടി 

Kerala
  •  12 days ago
No Image

ഈദ് അൽ ഇത്തിഹാദ്: ട്രാഫിക് പിഴകളിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉം അൽ ഖുവൈൻ

uae
  •  12 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എ.ഐ.സി.സിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala
  •  12 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണം; ജാർഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മരണവാർത്ത വ്യാജം; ഇമ്രാൻ ഖാൻ പൂർണ്ണ ആരോഗ്യവാൻ; അഭ്യൂഹങ്ങൾ തള്ളി അദിയാല ജയിൽ അധികൃതർ

International
  •  12 days ago
No Image

വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റുമായി ഇസ്‌റാഈല്‍; തടവിലാക്കിയത് 32 ഫലസ്തീനികളെ, ആക്രമണങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്

International
  •  12 days ago
No Image

'അടുത്ത ബാലൺ ഡി ഓർ ജേതാവ് അവനായിരിക്കും'; ഹാലൻഡ്, എംബാപ്പെ, യമൽ എന്നിവരെ 25 കാരനായ താരം മറികടക്കുമെന്ന് തോമസ് ഫ്രാങ്ക്

Football
  •  12 days ago
No Image

പുതുവത്സരരാവ് അവിസ്മരണീയമാക്കാം: ദുബൈ ഫെറി, അബ്ര എന്നിവക്കായി പ്രത്യേക ഓഫറുകൾ ഒരുക്കി ആർടിഎ

uae
  •  12 days ago