HOME
DETAILS

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

  
Web Desk
November 05, 2024 | 6:15 AM

Kerala High Court PSC Caste Verification Kerala High Court Hindu Nadar Fireman Case PSC Authority on Caste Certificates

കൊച്ചി: ഉദ്യോഗാര്‍ത്ഥിയുടെ ജാതി സംബന്ധിച്ച് സംശയം തോന്നിയാല്‍ അന്വേഷണം നടത്താന്‍ പി.എസ്.സിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനോ അന്വേഷണം നടത്താനോ  പി.എസ്.സിക്ക് അധികാരമില്ലെന്ന് ഹൈക്കോടതിയുടെ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.എം. മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തട്ടിപ്പ് കാണിച്ചാണ് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നതുള്‍പ്പെടെ സംശയം തോന്നിയാല്‍ റവന്യൂ വകുപ്പിനോ ബന്ധപ്പെട്ട ഏജന്‍സിക്കോ വിഷയം റഫര്‍ ചെയ്യണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹിന്ദു നാടാര്‍ വിഭാഗത്തിനായി നീക്കിവെച്ച ഫയര്‍മാന്‍ തസ്തികയിലേക്കുള്ള നിയമനം മതംമാറിയെന്ന പേരില്‍ നിഷേധിച്ച പി.എസ്.സി നടപടി ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി എസ്.പി. അനു സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. 2015ല്‍ അനുവിന് ആദ്യം ജയില്‍ വാര്‍ഡനായി നിയമനം ലഭിച്ചിരുന്നു. പിന്നീട് ഫയര്‍മാനായി സെലക്ഷന്‍ ലഭിച്ചപ്പോള്‍ വാര്‍ഡന്‍ ജോലി രാജിവെച്ചു. ഒരു വര്‍ഷത്തിന് ശേഷം ജാതി സര്‍ട്ടിഫിക്കറ്റില്‍ തട്ടിപ്പു നടത്തിയെന്ന് കാണിച്ച് പി. എസ്.സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 

അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതിക്ക് ശേഷം അനു ഹിന്ദു നാടാര്‍ വിഭാഗത്തില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് മാറി. പിന്നീട് ജയില്‍ വാര്‍ഡന്റെ തസ്തികയിലേക്ക് അപേക്ഷ നല്‍കിയശേഷം വീണ്ടും ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നുവെന്നും പി.എസ്.സി നോട്ടിസില്‍ ചൂണ്ടിക്കാട്ടി. അഡൈ്വസ് മെമ്മോ റദ്ദാക്കിയ പി.എസ്.സി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും ഉത്തരവിട്ടു. ഭാവിയില്‍ അപേക്ഷ നല്‍കുന്നതും വിലക്കി.

ഈ ഉത്തരവ് ചോദ്യം ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്രൂണലിനെ സമീപിച്ചെങ്കിലും പി.എസ്.സി നിലപാട് ശരിവെക്കുകയായിരുന്നു. എന്നാല്‍ താന്‍ മതം മാറിയിട്ടില്ലെന്നും ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള യുവതിയെ വിവാഹം കഴിച്ചതിന്റെ ചടങ്ങാണ് പള്ളിയില്‍ നടന്നതെന്നുമാണ് ഹരജിക്കാരന്റെ വാദം. സര്‍ട്ടിഫിക്കറ്റുകളില്‍ ഹിന്ദു നാടാര്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നും ഇയാള്‍ ബോധിപ്പിച്ചു. തുടര്‍ന്ന് പി.എസ്.സിയുടെ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

National
  •  6 days ago
No Image

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; പ്രതി പിടിയില്‍

Kerala
  •  6 days ago
No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  6 days ago
No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  6 days ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  6 days ago
No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  6 days ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  6 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  6 days ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  6 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  6 days ago