
നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി

ശരിക്കും എവിടെയോ കേട്ടു മറന്ന കഥകളിലെ സൂപ്പര്‍ ഹീറോയെ പോലെയാണ് അയാള്‍ ആ തീജ്വാലകളിലേക്ക് പറന്നിറങ്ങിയത്. യാക്കൂബ് മന്‍സൂരി എന്ന 20കാരന്‍. 2024 നവംബര്‍ 15 വെള്ളിയാഴ്ച രാത്രി .യു.പിയിലെ ഝാന്‍സി മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളജിലെ എന്‍ഐസിയുവിന് മുന്നില്‍ മയക്കത്തിലായിരുന്നു അയാള്‍. അകത്ത് കിടക്കുന്ന പൊന്നോമനകള്‍ക്ക് കാവലായി. അയാളുടെ ഇരട്ട് പെണ്‍മക്കളായിരുന്നു അകത്ത്. പാതി മയക്കത്തില്‍ കേട്ട ബഹളത്തിലേക്ക് കണ്‍തുറന്ന അയാള്‍ കാണുന്നത് ആകെ തീയും പുകയും. ഒന്നുമോര്‍ത്തില്ല. ആളിക്കത്തുന്ന ആ തീച്ചൂടിലേക്ക് ആ ചെറുപ്പക്കാരന്‍ എടുത്തു ചാടി. ജനല്‍പാളി തകര്‍ത്ത് ഉള്ളില്‍ കടന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. ആരൊക്കെയോ വച്ചുനീട്ടിയ കുഞ്ഞുങ്ങളെ പുറത്തുനിന്നവര്‍ക്കു കൈമാറി. അക്കൂട്ടത്തില്‍ തന്റെ പൊന്നോമനകളുണ്ടാവുമോ എന്നൊന്നും അയാള്‍ ഓര്‍ത്തിട്ടുണ്ടാവില്ല. ആ തീനാളത്തിലേക്ക് ചാടുമ്പോള്‍ അയാളുടെയുള്ളില്‍ ഐ.സിയുവിനുള്ളില്‍ അയാള്‍ കണ്ട കുറേയേറെ പൊന്നോമനകളായിരുന്നിരിക്കണം. കൈചുരുട്ടിയും സുഖമുള്ള ചൂടില്‍ ചുരുണ്ടും കണ്ണിറുക്കിയുറങ്ങുന്ന കുഞ്ഞുമക്കള്‍. അവരില്‍ തന്റെ രാജകുമാരിമാരും. ആര്‍ത്തു വരുന്ന തീ നാളങ്ങളില്‍ നിന്ന് ഓരോ പൈതലിനേയും വാരിപ്പുണര്‍ന്ന് ജീവിതത്തിലേക്ക് കൈപിടിച്ചേല്‍പിക്കുമ്പോള്‍ തന്റെ രാജകുമാരിമാര്‍ എന്നൊരു ആന്തലും പ്രാര്‍ഥനയും അയാളില്‍ നിറഞ്ഞിട്ടുണ്ടാവണം. എന്നാല്‍ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയ ആ ചെറുപ്പക്കാരനെ കാത്ത് പക്ഷേ ഉപ്പാന്റെ കരളിന്റെ കഷ്ണങ്ങളുണ്ടായിരുന്നില്ല.
കരിഞ്ഞു കിടക്കുന്ന കുഞ്ഞുദേഹങ്ങളില്‍ തന്റെ ജീവനേതെന്നറിയാതെ അയാള്‍ ആര്‍ത്തു കരഞ്ഞു. തങ്ങളുടെ പൊന്നോമനകളെ ജീവിതത്തിലേക്ക് തിരിച്ചേല്‍പിച്ച് ആ ചെറുപ്പക്കാരനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ കൂടി നിന്നവരും.
അത്യന്തം അസഹനീയമായിരുന്നു കഴിഞ്ഞ ദിവസം ഝാന്‍സി മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളജില്‍ കണ്ട രംഗങ്ങള്‍.
കത്തിക്കരിഞ്ഞതു സ്വന്തം കുഞ്ഞാണോയെന്നു മുഖം നോക്കി തിരിച്ചറിയാനാകാതെ നിലവിളിക്കുന്ന ഒരച്ഛന്‍. കണ്ണീരുവറ്റി തളര്‍ന്നിരിക്കുന്ന അമ്മമാര്‍. എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാത്ത ബന്ധുക്കള്‍. പത്തു പിഞ്ചു കുഞ്ഞുങ്ങളാണ് അവിടെ വെന്തു മരിച്ചു കിടന്നത്.
കൈക്കേറ്റ പൊള്ളല്‍ വകവയ്ക്കാതെ കുല്‍ദീപ് എന്നയാള്‍ മൂന്നു കുഞ്ഞുങ്ങളെയാണു രക്ഷിച്ചത്. പക്ഷേ, 10 ദിവസം മാത്രമായ സ്വന്തം കുഞ്ഞിന് എന്തുപറ്റിയെന്ന ചോദ്യത്തിന് അധികൃതരില്‍നിന്നു മറുപടിയില്ല. ആശുപത്രിക്കുപുറത്ത് കുല്‍ദീപും ഭാര്യ സന്തോഷിയും ഉള്ളുനീറി കാത്തിരിക്കുന്നു. സോനു, സജ്‌ന..അങ്ങിനെ ഇനിയും കരഞ്ഞു തീര്‍ക്കാനാവാത്ത നോവില്‍ പിടയുന്നവര്‍. ഉള്ളതെല്ലാം പെറുക്കി വിറ്റ് പൊന്നുമക്കളെ ചികിത്സിക്കാനെത്തിയവര്‍...
യുപിയിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രികളിലൊന്നായ മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച രാത്രി 10.20നാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടെന്നാണ് വിശദീകരണം. ഐസിയുവില്‍ 49 നവജാത ശിശുക്കളാണുണ്ടായിരുന്നത്. 16 കുഞ്ഞുങ്ങളുടെ നില ഇപ്പോഴും ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ കാലിനു പൊള്ളലേറ്റ മേഘ്‌ന എന്ന നഴ്‌സും ചികിത്സയിലാണ്.
സംഭവത്തില്‍ യുപി സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 12 മണിക്കൂറിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഝാന്‍സി ഡിവിഷനല്‍ കമ്മിഷണര്‍, മേഖലാ ഡിഐജി എന്നിവരോടു നിര്‍ദേശിച്ചു. ആരോഗ്യവകുപ്പും റിപ്പോര്‍ട്ട് നല്‍കും. മജിസ്‌ട്രേട്ട് തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സര്‍വകലാശാലകള്‍ ഗവര്‍ണര്‍ കാവിവല്‍കരിക്കുന്നു; എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം
Kerala
• a day ago
ജിദ്ദ-ജിസാൻ ഹൈവേയിൽ വാഹനാപകടം: കൊടുവള്ളി സ്വദേശി മരിച്ചു
Saudi-arabia
• a day ago
ഞാൻ മെസി, റൊണാൾഡോ എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും എന്റെ പ്രിയതാരം മറ്റൊരാളാണ്: മുൻ ബാഴ്സ താരം
Football
• a day ago
23 വർഷത്തെ ദ്രാവിഡിന്റെ റെക്കോർഡും തകർന്നുവീഴാൻ സമയമായി; ചരിത്രനേട്ടത്തിനരികെ ഗിൽ
Cricket
• a day ago
താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍
International
• a day ago
യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത
uae
• a day ago
അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍
National
• a day ago
ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ
uae
• a day ago
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ
qatar
• a day ago
വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ
Kerala
• a day ago
ഇസ്റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്; വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്
International
• a day ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ
uae
• a day ago
കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി
Saudi-arabia
• a day ago
ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്റാഈല്‍
International
• a day ago
'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി
International
• a day ago
'ആ വാദം ശരിയല്ല'; ഓപ്പറേഷന് സിന്ദൂറിനിടെ ചൈന സഹായിച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി
International
• a day ago
നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്
International
• a day ago
ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ
International
• 2 days ago
അല്‍ അന്‍സാരി എക്സ്ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍
uae
• a day ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു
National
• a day ago
പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• a day ago