HOME
DETAILS

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

  
November 18, 2024 | 5:12 PM

51 people who ate at Idukki Safair Hotel got food poisoning The health department closed the hotel

ഇടുക്കി: ഇടുക്കി അടിമാലിയിലെ സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികളും അധ്യാപകരുമടക്കം 51 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. അടൂരിൽ നിന്ന് മൂന്നാർ സന്ദർശിക്കാനെത്തിയ സ്വകാര്യ ട്യൂഷൻ സെന്ററിലെത്തിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയെ തുടർന്ന് വിദ്യാർത്ഥികൾ ആഹാരം കഴിച്ച അടിമാലിയിലെ സഫയർ ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു. വിനോദ സഞ്ചാരികൾ ഞായറാഴ്ച ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിച്ചത് അടിമാലിയിലെ സഫയർ ഹോട്ടലിൽ നിന്നുമാണ്. ഉച്ചയ്ക്ക് ഹോട്ടൽ ജീവനക്കാർ മൂന്നാറിൽ എത്തിച്ചു നൽകുകയും വൈകിട്ട് ഇവർ നേരിട്ട് ഹോട്ടലിലെത്തിയുമാണ് ഭക്ഷണം കഴിച്ചത്. രാത്രി ഭക്ഷണം കഴിച്ചതിനുശേഷം കുട്ടികൾക്ക് തുടർച്ചയായ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. ഹോട്ടലിനെതിരെ മുമ്പും സമാനമായ പരാതികൾ ഉയർന്നതിനെ തുടർന്ന് 14 ന് ആരോഗ്യ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ചികിത്സക്ക് ശേഷം കുട്ടികൾ സ്വദേശത്തേക്ക് മടങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറി; കേന്ദ്രത്തിനെതിരെ മൂന്ന് ഘട്ടങ്ങളിലായി, 45 ദിവസം നീളുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺ​ഗ്രസ്

National
  •  3 days ago
No Image

വോട്ടർ പട്ടിക പുതുക്കൽ: സംസ്ഥാനത്ത് ഹിയറിങ് നടപടികൾ ഈ മാസം ഏഴു മുതൽ

Kerala
  •  3 days ago
No Image

തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിം​ഗ് ഏരിയയിൽ തീപിടുത്തം; നിരവധി ബൈക്കുകൾ കത്തിനശിച്ചു

Kerala
  •  3 days ago
No Image

താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്കിന് സാധ്യത; മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നടപ്പായില്ല

Kerala
  •  3 days ago
No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജു എംഎൽഎയും, കൂട്ടുപ്രതി ജോസും അപ്പീലിന്

Kerala
  •  3 days ago
No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  3 days ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  3 days ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  3 days ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  3 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  3 days ago