പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് റെയില്‍വേ ജോലി; 733 ഒഴിവുകള്‍; സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ പുതിയ റിക്രൂട്ട്‌മെന്റ്
ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ ജോലിയവസരം. SECR ഇപ്പോള്‍ കാര്‍പെന്റര്‍, COPA, ഡ്രാഫ്റ്റ്‌സ്മാന്‍, ഇലക്ട്രീഷ്യന്‍ തുടങ്ങി നിരവധി പോസ്റ്റുകളിലേക്ക് അപ്രന്റീസ് ട്രെയിനിങ് ആണ് നടക്കുന്നത്. പത്താം ക്ലാസ് പാസായവര്‍ മുതല്‍ ഡിഗ്രി തലം വരെയുള്ളവര്‍ക്ക് അവസരമുണ്ട്. ആകെ 733 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഏപ്രില്‍ 12 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാവുന്നതാണ്.
തസ്തിക& ഒഴിവ്
സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം.
കാര്‍പെന്റര്‍, COPA, ഡ്രാഫ്റ്റ്‌സ്മാന്‍, എലക്ട്രീഷ്യന്‍, എലെക്റ്റ് (മെക്ക്), ഫിറ്റര്‍, മെഷിനിസ്റ്റ്, പെയിന്റര്‍, പ്ലംബര്‍, മെക്ക് (RAC), SMW, സ്‌റ്റെനോ (ENG), സ്റ്റെനോ ഹിന്ദി, ഡീസല്‍ മെക്കാനിക്, ടര്‍ണര്‍, വെല്‍ഡര്‍, വയര്‍മാന്‍, കെമിക്കല്‍ ലബോറട്ടറി അസിസ്റ്റന്റ്, ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്നിങ്ങനെയാണ് പോസ്റ്റുകള്‍.
കാര്‍പെന്റര്‍ 38, COPA -100, ഡ്രാഫ്റ്റ്‌സ്മാന്‍-10, എലക്ട്രീഷ്യന്‍ 137, എലെക്റ്റ് (മെക്ക്) 05, ഫിറ്റര്‍ 187, മെഷിനിസ്റ്റ് 04, പെയിന്റര്‍ 42, പ്ലംബര്‍ 25, മെക്ക് (RAC) 15, SMW 04, സ്‌റ്റെനോ (ENG) 27, സ്റ്റെനോ ഹിന്ദി 19, ഡീസല്‍ മെക്കാനിക് 12, ടര്‍ണര്‍ 04, വെല്‍ഡര്‍ 18, വയര്‍മാന്‍ 80, കെമിക്കല്‍ ലബോറട്ടറി അസിസ്റ്റന്റ് 04, ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ 2, എന്നിങ്ങനെ ആകെ 733 ഒഴിവുകള്‍.
പ്രായപരിധി
15 മുതല്‍ 24 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
യോഗ്യത
പത്താം ക്ലാസ് പൂര്‍ത്തിയാക്കണം.
10+ 12 സ്ട്രീമില്‍ ഹയര്‍സെക്കണ്ടറി പൂര്‍ത്തിയാക്കണം.
ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ പാസായിരിക്കണം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്‌സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫീസില്ലാതെ അപേക്ഷിക്കാം. ശമ്പളം, സംവരണ മാനദണ്ഡങ്ങള്‍, കാലപരിധി എന്നിവയെക്കുറിച്ചറിയാന്‍ വിജ്ഞാപനം കാണുക.
അപേക്ഷ: https://portal.mhrdnats.gov.in/boat/login/user_login.action
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."