നസീര്‍ കൊലക്കേസ്: ഗൂഢാലോചന നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യം ശക്തമാകുന്നു
ഈരാറ്റുപേട്ട: സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.എ നസീറിന്റെ കൊലക്കേസില്‍ ഗൂഢാലോചന നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യം ശക്തമാകുന്നു.
പൊലിസ് ഫോണ്‍ രേഖകള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്തിയിട്ടും അവരെ പിടികൂടാതെ അറസ്റ്റ് നീട്ടികൊണ്ടുണ്‍ പോകുന്നത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആക്ഷന്‍ കൗണ്‍സിലും ബന്ധുക്കളും ആരോപിച്ചു.പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ടൗണിലുടനീളം പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.പോസ്റ്ററില്‍ ഇവര്‍ സമരരംഗത്തേക്ക് ഇറങ്ങുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെ അഴിമതിക്കെതിരെ നോട്ടീസ് ഇറക്കിയതിന്റെ പേരില്‍ കഴിഞ്ഞ ജുലൈ 25 ന് സി.പി.എം പ്രവര്‍ത്തകര്‍ ചേര്‍ന്നു മര്‍ദിച്ച നസീര്‍് കോട്ടയം മെഡിക്കല്‍ കോളജ്ആശുപത്രിയില്‍ വെച്ച് ഓഗസ്റ്റ് 5 ന് മരണപ്പെട്ടിരുന്നു.
നസീറിനെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളായ സി.പി.എം. പ്രവര്‍ത്തകര്‍ ഈരാററുപേട്ട പൊലിസില്‍ ഹാജരായി ദുര്‍ബലമായ കേസെടുത്ത് പ്രതികളെ പൊലിസ്അന്ന് തന്നെ ജാമ്യത്തില്‍ വിട്ടിരുന്നു. ഇലവുങ്കല്‍ നവാസ്, പാറയില്‍ ജബ്ബാര്‍, വലിയ വീട്ടില്‍ സുബൈര്‍, പഴയിടത്ത് ഫൈസല്‍, പുന്നക്കല്‍ അജ്മല്‍, അണ്ണാമലപ്പറമ്പില്‍ മുഹമ്മദ് ഷാഫി എന്നവരെയാണ് പൊലിസ് ജാമ്യത്തില്‍ വിട്ടത്. കേസിലെ സാക്ഷി രംഗത്തു വന്നതോടെയാണ് പ്രകാരം ആയുധമില്ലാതെ കൈകൊണ്ട് അടിച്ച് പരിക്കേല്‍പിക്കല്‍ എന്ന ദുര്‍ബലമായ കേസില്‍ ഒതുക്കി പ്രതികളെ ജാമ്യത്തില്‍ വിട്ടത്. നസീര്‍ മരിച്ചതിനെത്തുടര്‍ന്ന് പ്രതകള്‍ക്കെതിരെ കൊലക്കുറ്റത്തിന് പിന്നിട്‌കേസെടുക്കുകയായിരുന്നു. കഴിഞ്ഞ മാസം എട്ടിന് ഇപ്രതികളെ പൊലിസ് വീണ്ടും അറസ്റ്റ് ചെയ്യുകയും ഇവര്‍ ഇപ്പോള്‍ റിമാന്റിലുമാണ്.നസീര്‍ വധത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടിയില്ലങ്കില്‍ കേസ് ദുര്‍ബലപ്പെടുമെന്നാണ് നിയമ വിദഗ്ദര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."