HOME
DETAILS

ജീവിതം സങ്കടക്കടലില്‍ : പ്രതീക്ഷ കൈവിടാതെ നിര്‍ധന കുടുംബം

  
backup
September 01, 2016 | 5:39 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%b8%e0%b4%99%e0%b5%8d%e0%b4%95%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa


കിളിമാനൂര്‍ : വിധിയൊരുക്കിയ ദുരിതകയത്തില്‍ ജീവിതം തള്ളിനീക്കുകയാണ് അടച്ചുറപ്പില്ലാത്ത മണ്‍വീട്ടില്‍ ആറുപേര്‍. കിളിമാനൂര്‍ പഞ്ചായത്തിലെ മലയ്ക്കല്‍ തെന്നൂര്‍ ഈന്തന്നൂര്‍ പുത്തന്‍വീട്ടില്‍ രമാദേവിയും കുടുംബവുമാണ് സഹജീവികളുടെ ഒരിറ്റു കനിവിനായി കാത്തിരിക്കുന്നത്.കശുവണ്ടിതൊഴിലാളിയായിരുന്ന രമാദേവി പലവിധ അസുഖങ്ങളായതോടെ ജോലിക്ക്‌പോകാനാകാത്തസ്ഥിതിയിലായി.
ഏക മകള്‍ സുനിതകുമാരിയും രോഗങ്ങളോട് പടപൊരുതുകയാണ്.സുനിതകുമാരിയുടെ ഭര്‍ത്താവ് അജികുമാര്‍ ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ ഏഴുമാസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തു. ഈ ദമ്പതികള്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണ്.പുതുമംഗലം യു പി എസിലെയുംപനപ്പാംകുന്ന് ഗവ എല്‍ പി എസിലെയും വിദ്യാര്‍ഥികളാണവര്‍.
കൂലിപ്പണിയെടുത്തെങ്കിലും പഠനത്തില്‍ അതീവമിടുക്കികളായ കുരുന്നുകളെ വളര്‍ത്താമെന്ന് സുനിതകുമാരി കരുതിയെങ്കിലും രോഗങ്ങള്‍ തടസമായി. സുനിതകുമാരിക്കും മാതാവ് രമാദേവിക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പം രമാദേവിയുടെ മാതാവ് പങ്കജാക്ഷിഅമ്മയും ഇവര്‍ക്കൊപ്പമുണ്ട്.ആറുപേര്‍ക്കുള്ള ഭക്ഷണം കണ്ടെത്തുന്നതിനുള്ള സാമ്പത്തിക സ്ഥിതി പോലും ഈ കുടുംബത്തിനില്ല. രമാദേവിക്കും, മാതാവിനുമുള്ള വാര്‍ദ്ധക്യകാലപെന്‍ഷനാണ് ആകെയുള്ള വരുമാനം.ആകെയുള്ള ആറു സെന്റ് പുരയിടത്തില്‍ വിണ്ടുകീറി ചാണകംമെഴുകിയ തറയും മണ്‍ഭിത്തിയുമുള്ള ഇവരുടെ വീടിന് സുരക്ഷയൊരുക്കിയിരുന്ന തകരഷീറ്റ് ഏതു നിമിഷവും പൊളിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണ്.ഒറ്റമുറിയായാലും അടച്ചുറപ്പുള്ള ഒരുവീട്, കുട്ടികളെ പഠിപ്പിക്കാന്‍ ഒരു സ്ഥിര വരുമാനം അത്രയേ ഇവര്‍ ആഗ്രഹിക്കുന്നുള്ളൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  3 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  3 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  3 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  3 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  3 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  3 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  3 days ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  3 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസം; ട്യൂഷൻ ഫീസ് നാലര വർഷത്തേക്ക് മാത്രം; പുതിയ ഉത്തരവുമായി സർക്കാർ

Kerala
  •  3 days ago