HOME
DETAILS

പഠിക്കേണ്ട സമയത്ത് കളിച്ചുനടന്ന പയ്യന്‍; ജിദ്ദയിലെ IPL ലേലത്തില്‍ 1.10 കോടിക്ക് പോയ 13 കാരന്‍ വൈഭവിനെ അറിയാം

  
Web Desk
November 26, 2024 | 4:06 AM

Jeddahs IPL auction Vaibhav Suryavanshi becomes youngest player ever to be sold

ജിദ്ദ: സഊദി അറേബ്യയിലെ ജിദ്ദയില്‍ ഈ വര്‍ഷത്തെ IPL താരലേലത്തില്‍ ആളുകള്‍ തലയില്‍ കൈവച്ചുപോയത് 13 കാരനായ ബിഹാറി പയ്യനെ രാജസ്ഥാന്‍ റോയല്‍സ് 1.10 കോടി രൂപയ്ക്ക് വിളിച്ചെടുത്തുവെന്ന വാര്‍ത്ത കേട്ടതോടെയാണ്. രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും വൈഭവ് സൂര്യവംശിക്കായി മത്സരിച്ച് ലേലംവിളിച്ചതോടെയാണ് പയ്യന്റെ താരമൂല്യം 1.10 കോടിയിലെത്തിയത്. അടിസ്ഥാന വില 30 ലക്ഷം ആയിരുന്നു. ഇവിടുന്നാണ് ലേലം വിളി ഒരുകോടിയും പിന്നിട്ടത്. ഇന്നലെ ജിദ്ദയില്‍ നടന്ന ഐ.പി.എല്‍ ലേലത്തിലാണ് ഈ സുവര്‍ണ്ണ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചത്.

ഇതോടെ ഐ.പി.എല്‍ എന്ന ലീഗിനെക്കാള്‍ പ്രായം കുറഞ്ഞ താരമാകുകയുംചെയ്തു വൈഭവ്. അതായത് IPL തുടങ്ങിയ ശേഷമാണ് വൈഭവ് ജനിച്ചത് തന്നെ. രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനായ ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കാനും വൈഭവിന് കഴിയും. രാജസ്ഥാനാണ് വൈഭവിനെ സ്വന്തമാക്കിയതെങ്കിലും ഈ കൗമാര വിസ്മയത്തെ സ്വാഗതം ചെയ്ത് മിക്ക ടീമുകളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചു.

2024-11-2609:11:35.suprabhaatham-news.png
 
 

 

ആരാണ് വൈഭവ് സൂര്യവംശി

2011 മാര്‍ച്ച് 27ന് ബിഹാറിലെ സമസ്തിപൂരിലാണ് ജനനം. പഠനത്തില്‍ വലിയ താല്‍പ്പര്യം കാണിക്കാതെ എപ്പോഴും ക്രിക്കറ്റ്കളിച്ചുനടന്ന പയ്യനെ പിതാവ് സഞ്ജിവ് സൂര്യവംശി ഒമ്പതാം വയസ്സില്‍ സമസ്തിപൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ത്തു. അവിടെ എത്തിയതോടെയാണ് വൈഭവ് എന്ന വിസ്മയം രൂപപ്പെടുന്നത്. അവിടെവച്ച് തന്നെക്കാള്‍ പ്രായമുള്ളവര്‍ക്കൊപ്പം വൈഭവ് കളിച്ചുവളര്‍ന്നു.

പന്ത്രണ്ടാംവയസ്സില്‍ വിനു മങ്കാദ് ട്രോഫിയില്‍ ബിഹാറിനെ പ്രതിനിധീകരിച്ചു. അഞ്ച് മത്സരങ്ങളില്‍ നിന്ന് 400 ലധികം റണ്‍സ് നേടി. ഈ നേട്ടം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. ചെന്നൈയില്‍ നടന്ന യൂത്ത് ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ അണ്ടര്‍19 ടീമിനെതിരെ മിന്നുന്ന സെഞ്ച്വറി നേടിയതോടെ വൈഭവ് ഭാവി താരമാണെന്ന് പലരും ഉറപ്പിക്കുകയും ചെയ്തു.

ഈ വര്‍ഷമാദ്യം പന്ത്രണ്ടാം വയസ്സില്‍ ബിഹാറിനായി രഞ്ജി ട്രോഫി അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ടിനും ബംഗ്ലദേശിനുമെതിരായ അണ്ടര്‍ 19 പരമ്പരകളില്‍ വൈഭവ് ദേശീയ ടീമിനെ പ്രതനിധീകരിച്ചു. ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായും വൈഭവ് കളിച്ചു. 2024 ജനുവരിയില്‍ മുംബൈയ്‌ക്കെതിരായ ബിഹാറിന്റെ രഞ്ജി ട്രോഫി മത്സരത്തില്‍ ജഴ്‌സിയണിയുമ്പോള്‍ വൈഭവിന്റെ പ്രായം 12 വര്‍ഷവും 284 ദിവസവും മാത്രം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായും വൈഭവ് മാറി. ഈ മത്സരത്തില്‍ സെഞ്ചുറിയും നേടി. ക്രിക്കറ്റിലെ എല്ലാ പ്രായവിഭാഗങ്ങളിലുമായി രാജ്യാന്തര സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് ഇതോടെ വൈഭവ് സ്വന്തമാക്കിയത്. ഇന്ത്യ അണ്ടര്‍ 19 ടീമിന് വേണ്ടിയുള്ള തന്റെ കന്നി സെഞ്ച്വറി വെറും 58 പന്തിലാണ് വൈഭവ് തികച്ചത്.

Jeddah’s IPL auction: Vaibhav Suryavanshi becomes youngest player ever to be sold

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാജി അയക്കാൻ അറിയില്ലായിരിക്കാം, മാപ്പുസാക്ഷി അപേക്ഷകൾ എഴുതാൻ മാത്രമാണ് RSS പഠിപ്പിച്ചിട്ടുള്ളത്': കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ  പരിഹസിച്ച് മഹുവ മൊയ്ത്ര

National
  •  4 days ago
No Image

ബി.ജെ.പിക്ക് എതിരെ എല്ലാ പാർട്ടികളും ഭിന്നത മറന്ന് ഒന്നിച്ച് പോരാടണമെന്ന് മമത ബാനർജി

latest
  •  4 days ago
No Image

ഹൂത്തികളുടെ ആരോപണങ്ങൾ തള്ളി സഊദി; സമുദ്ര ഗതാഗതം സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  4 days ago
No Image

സിജെപി സമരത്തിന് കോൺഗ്രസിന്റെ പരസ്യ പിന്തുണ: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്; രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള മുൻനിര നേതാക്കൾ അറസ്റ്റിൽ

National
  •  4 days ago
No Image

'ലഹരി മാഫിയയുടെ വേരറുക്കും'; ഓപ്പറേഷന്‍ തൂഫാനില്‍ 50 ദിവസത്തിനിടെ 7,600ലധികം അറസ്റ്റ്

Kerala
  •  4 days ago
No Image

പൊലിസ് വാഹനത്തില്‍ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം: റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  4 days ago
No Image

അനധികൃത പണമിടപാട്; ഏഷ്യൻ സ്വദേശിയെ നാടുകടത്താൻ ഉത്തരവിട്ട് ഷാർജ കോടതി

uae
  •  4 days ago
No Image

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു, പ്രധാനമന്ത്രിയുടെ വീടിന് മുന്നില്‍ പൊലിസ് നടപടി

latest
  •  4 days ago
No Image

കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ജാമ്യം അനുവദിച്ച് കോടതി

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി വീണ്ടും നിയന്ത്രണം; വൈകീട്ട് അരമണിക്കൂറിലധികം വൈദ്യുതി മുടങ്ങും

Kerala
  •  4 days ago

No Image

'കള്ളന്‍ വിജയന്‍' വിവാദത്തില്‍ അച്ചടക്ക നടപടിയുമായി ദേശാഭിമാനി; കെ.ആര്‍.അജയനെ വാരാന്തപ്പതിപ്പ് ചുമതലയില്‍നിന്ന് നീക്കി

Kerala
  •  4 days ago
No Image

'വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ക്രൂരതകള്‍ക്ക് മറുപടി പറയണം' മോദിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി രാഹുല്‍ ഗാന്ധി ഉള്‍പെടെ കോണ്‍ഗ്രസ് നേതാക്കള്‍, സിജെപി സമരത്തിന് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം

National
  •  4 days ago
No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  4 days ago
No Image

'ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ല': സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് കോടതി

National
  •  4 days ago