HOME
DETAILS

പിറവന്തൂരിലെ കാര്‍ഷിക സേവനകേന്ദ്രം അവഗണനയില്‍; ലക്ഷങ്ങളുടെ യന്ത്രങ്ങള്‍ നശിക്കുന്നു

  
backup
September 01 2016 | 17:09 PM

%e0%b4%aa%e0%b4%bf%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%b8-2


പത്തനാപുരം: ഏറെ കൊട്ടിഘോഷിച്ച് രണ്ടര വര്‍ഷം മുമ്പ് പിറവന്തൂരില്‍ ആരംഭിച്ച മോഡല്‍ അഗ്രോ സര്‍വ്വീസ് സെന്റര്‍(കാര്‍ഷിക സേവനകേന്ദ്രം) അവഗണനയില്‍. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ആറ് യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. ശമ്പളമില്ലാത്തതിനാല്‍ വിദഗ്ധ പരിശീലനം നേടിയ അന്‍പതോളം കൃഷിസേനാംഗങ്ങള്‍ കേന്ദ്രം ഉപേക്ഷിച്ച് മറ്റ് ജോലികള്‍ തേടിപ്പോയി.
ജില്ലയില്‍ ആദ്യമായി ആരംഭിച്ച കാര്‍ഷിക സേവന കേന്ദ്രമാണ് നടത്തിപ്പിലെ പൊരുത്തക്കേടും അധികൃതരുടെ അനാസ്ഥയും മൂലം പ്രവര്‍ത്തനമില്ലാതെ കിടക്കുന്നത്. വിതക്കാനും കൊയ്യാനും തൊഴിലാളികളെ കിട്ടാതെ പത്തനാപുരം താലൂക്കിലെ നെല്‍പാടങ്ങള്‍ മറ്റു കൃഷികള്‍ക്ക് വഴിമാറുന്നതിനിടയിലാണ് രണ്ടര വര്‍ഷം മുന്‍പ് കാര്‍ഷിക സേവനകേന്ദ്രം തുടങ്ങിയത്. യന്ത്രവല്‍കരണത്തിലൂടെയും കാര്‍ഷിക കര്‍മസേന രൂപീകരിച്ചും കൃഷിയെ പ്രോല്‍സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം.
സംസ്ഥാനത്ത് ആകെ 18 ബ്ലോക്കുകളിലാണ് പദ്ധതി തുടങ്ങിയത്. കാര്‍ഷിക ആവശ്യത്തിനായുളള യന്ത്രങ്ങള്‍ക്കു പുറമേ പരിശീലനം നേടിയ തൊഴിലാളികളുടെ സേവനവും ഇവിടെ നിന്നും ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ആദ്യത്തെ ആറു മാസം ചില കര്‍ഷകര്‍ക്ക് കേന്ദ്രത്തിന്റെ പ്രയോജനം ലഭിച്ചെങ്കിലും പിന്നീട് അത് നിലച്ചു. തുടര്‍ന്ന് ശമ്പളം ലഭിക്കാതായതോടെ പരിശീലനം നേടിയ തൊഴിലാളികളും സേവന കേന്ദ്രം വിട്ടു.
ബ്ലോക്കിലെ ഒരു കൃഷി ഓഫിസര്‍ക്ക് ചുമതല നല്‍കിയാല്‍ പ്രവര്‍ത്തന സജ്ജമാക്കാവുന്ന സ്ഥാപനമാണ് അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത്. ലക്ഷങ്ങള്‍ വിലയുള്ള യന്ത്രങ്ങളാണ് ഇവിടെ കിടന്നു തുരുമ്പെടുക്കുന്നത്. ചില യന്ത്രങ്ങള്‍ ഒരു തവണ പോലും ഉപയോഗിച്ചിട്ടില്ല.
കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തേക്ക് മാറ്റുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും നടപ്പായിട്ടില്ല. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് .സജീഷും കേന്ദ്രം പിടവൂരിലെ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലേക്ക് മാറ്റുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.രാഷ്ട്രീയ ചേരിതിരിവും കേന്ദ്രത്തിന്റെ തകര്‍ച്ചക്ക് കാരണമായെന്ന് ആക്ഷേപമുണ്ട്.
കേന്ദ്രം ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലാക്കി പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് സമര പരിപാടികള്‍ക്കൊരുങ്ങുകയാണ് കര്‍ഷകര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം സൃഷ്ടിച്ച് വീണ്ടും ഭൂമിയിലേക്ക്; ശുഭാംശു ശുക്ലയും സംഘവും ഇന്ന് തിരിച്ചെത്തും

National
  •  2 months ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ; മോചനത്തിനായുള്ള അവസാന ചർച്ചകൾ ഇന്നും തുടരും

Kerala
  •  2 months ago
No Image

കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട് 

Kerala
  •  2 months ago
No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 months ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 months ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 months ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  2 months ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  2 months ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  2 months ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  2 months ago