HOME
DETAILS

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

  
Web Desk
November 28, 2024 | 11:54 AM

Mamata Banerjee Slams Waqf Amendment Bill as Anti-Secular

കൊല്‍ക്കത്ത: വഖഫ് ഭേദഗതി ബില്ലിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബില്ലിനെ 'മതേതര വിരുദ്ധം' എന്ന് വിശേഷിപ്പിച്ച മമത അത് മുസ്‌ലിംകളുടെ  അവകാശങ്ങള്‍ കവര്‍ന്നെടുക്കുമെന്നും തുറന്നടിച്ചു.   

വിഷയത്തില്‍ കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്നും അവര്‍ നിയമസഭയില്‍ പറഞ്ഞു.

'ബില്ല് ഒരു മതത്തിനെതിരെയുള്ളതാണ്. വഖഫ് ഭേദഗതി ബില്‍ ഒരേസമയം ഫെഡറല്‍ വിരുദ്ധവും മതേതര വിരുദ്ധവുമാണ്. ഒരു പ്രത്യേക വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണിത്. ഒരു മതത്തിന് മേലുള്ള അതിക്രമങ്ങളും നമുക്ക് സഹിക്കാനാവില്ല' അവര്‍ പറഞ്ഞു.  

അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കും. വഖഫ് മുസ്‌ലിംകള്‍ മാത്രമല്ല വികസനത്തിനായി ഹിന്ദുക്കളും ദാനം നല്‍കിയിട്ടുണ്ട് അവര്‍ കൂട്ടിച്ചേര്‍ത്തു.   

വഖഫ് ബില്ലിന്റെ കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങളോട് കൂടിയാലോചിച്ചിട്ടില്ല. ഏതെങ്കിലും മതം ആക്രമിക്കപ്പെട്ടാല്‍ അതിനെ മുഴുഹൃദയത്തോടെ അപലപിക്കും' അവര്‍ കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കനത്ത ചൂടിനിടയിൽ ആശ്വാസമായി കിഴക്കൻ മേഖലകളിൽ മഴ; മസാഫിയിൽ ആലിപ്പഴ വർഷം

uae
  •  a day ago
No Image

കൈവിലങ്ങുമായി പൊലിസിനെ വെട്ടിച്ച് കടന്ന വധശ്രമക്കേസ് പ്രതി പിടിയിൽ; നാല് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും; പുതിയ സേവനവുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

ഡൽഹി ജന്തർ മന്തറിലെ സമരക്കാർക്കെതിരെ അധിക്ഷേപവും കൊലവിളിയും; ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  a day ago
No Image

സിജെപി സമരത്തില്‍ നിലപാട് മാറ്റി മാധവ് സുരേഷ്; ബിജെപി ഭരിക്കുന്നിടങ്ങളില്‍ മാത്രം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നത് ഇരട്ടത്താപ്പ് 

Kerala
  •  a day ago
No Image

യുഎഇയിൽ ഗാർഹിക തൊഴിലാളി ഏജൻസികൾക്കെതിരെ കർശന നടപടി; ആറ് മാസത്തിനിടെ 42 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

uae
  •  a day ago
No Image

ഗൾഫ് വ്യോമ മേഖലയിൽ ആശങ്ക തുടരുന്നു; വിമാന സർവീസുകൾ റദ്ദാക്കിയ തീരുമാനം നീട്ടി എമിറേറ്റ്‌സും എയർ അറേബ്യയും

uae
  •  a day ago
No Image

വെസ്റ്റ് ബാങ്കിലെ ഇസ്റാഈലി കുടിയേറ്റക്കാരുടെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

സഊദിയിൽ എണ്ണ ശുദ്ധീകരണ ശാലകൾ ലക്ഷ്യമാക്കി വൻ ആക്രമണശ്രമങ്ങൾ: ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്ന്

Saudi-arabia
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പരുക്ക്

Kerala
  •  a day ago