HOME
DETAILS

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

  
November 28, 2024 | 4:44 PM

Riyadh Metro Offers Free Rides for Kids Unbeatable Discounts

റിയാദ്; മെട്രോ പദ്ധതി 2024 നവംബർ 27, ബുധനാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. സഊദി രാജാവ് സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദാണ് മെട്രോ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

റിയാദ് മെട്രോയുടെ സവിശേഷതകൾ എടുത്ത് കാട്ടുന്ന ഒരു പ്രത്യേക ഡോക്യുമെന്ററി ചിത്രം ഉദ്ഘാടനത്തിന്റെ ഭാഗമായി അദ്ദേഹത്തിന് മുൻപിൽ പ്രദർശിപ്പിച്ചിരുന്നു. ഒറ്റ ഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് റിയാദ് മെട്രോ. പൂർണ്ണമായും സ്വയമേവ പ്രവർത്തിക്കുന്ന ട്രെയിനുകൾ, പുനരുപയോഗിക്കാവുന്ന ഊർജ്ജസ്രോതസ്സുകൾ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന മെട്രോ സ്റ്റേഷനുകൾ എന്നിവ റിയാദ് മെട്രോയുടെ പ്രധാന സവിശേഷതകളാണ്.

മെട്രോ സ്റ്റേഷനുകളെയും നഗരത്തിലെ മുക്കുമൂലകളെയും ബന്ധിപ്പിച്ച് കൊണ്ട് റിയാദ് ബസ് സര്‍വിസുമുണ്ടാകും. നിലവില്‍ റിയാദ് നഗരത്തിലെ വിവിധ റൂട്ടുകളിലായി ആയിരത്തോളം ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇതെല്ലാം പരസ്പരം കണക്ടഡ് ആകും. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള മെട്രോ റെയില്‍ പദ്ധതിയായി അറിയപ്പെടുന്ന റിയാദ് മെട്രോ, ആറ് ലൈനുകളിലായി 176 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. ഇതില്‍ 46.3 കിലോമീറ്റര്‍ ഭൂമിക്കടിയിലൂടെയാണ്. 35 കിലോമീറ്റര്‍ തുരങ്ക പാതയുമാണ്. ബ്ലൂ ലൈനിലാണിത്. 176 കിലോമീറ്റര്‍ പാതക്കിടയില്‍ പോകുമ്പോള്‍ ആകെ 84 മെട്രോ സ്റ്റേഷനുകള്‍ അണ്ടര്‍ ഗ്രൗണ്ട് ആകും.

ആദ്യഘട്ടത്തില്‍ മൂന്നു ലൈനുകളാണ് പ്രവർത്തന സജ്ജമാകുക. ബ്ലൂ, റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീന്‍, വയലറ്റ് എന്നീ ആറ് നിറങ്ങളാണ് പാതക്കും ട്രയിനുകള്‍ക്കും നല്‍കിയത്. റെഡ്, വയലറ്റ്, ബ്ലു എന്നി ലൈനുകൾ ഇന്നലെ ആരംഭിച്ചു. ബാക്കി മൂന്ന് ലൈനുകളായ യെല്ലോ, ഓറഞ്ച്, ഗ്രീന്‍ ലൈനുകള്‍ അടുത്തമാസം ട്രാക്കിലാകും. ഡിസംബര്‍ അഞ്ചിന് ഈ ലൈനുകളില്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

2024 ഡിസംബര്‍ 1ന് – ലൈന്‍ 1 അല്‍ ഒലായ – അല്‍ ബത്ത റൂട്ട് (ബ്ലൂ ലൈന്‍), ലൈന്‍ 4 കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡ് (യെല്ലോ ലൈന്‍), ലൈന്‍ 6 അബ്ദുള്‍റഹ്മാന്‍ ബിന്‍ ഓഫ് സ്ട്രീറ്റ്, ഷെയ്ഖ് ഹസ്സന്‍ ബിന്‍ ഹുസ്സയിന്‍ സ്ട്രീറ്റ് ഇന്റര്‍സെക്ഷന്‍ (പര്‍പ്പിള്‍ ലൈന്‍) എന്നിവ പ്രവര്‍ത്തനക്ഷമമാകും. 2024 ഡിസംബര്‍ 15ന് – ലൈന്‍ 2 കിംഗ് അബ്ദുല്ല റോഡ് (റെഡ് ലൈന്‍), ലൈന്‍ 5 കിംഗ് അബ്ദുല്‍അസീസ് റോഡ് (ഗ്രീന്‍ ലൈന്‍) എന്നിവയും, 2025 ജനുവരി 5ന് – ലൈന്‍ 3 അല്‍ മദീന അല്‍ മുനാവറഹ് റോഡ് (ഓറഞ്ച് ലൈന്‍) പ്രവര്‍ത്തനക്ഷമമാക്കും ഇതോടെ റിയാദ് മെട്രോ പൂർണമായും പ്രവർത്തനസജ്ജമാകും. കൂടാതെ, നാല് പ്രധാന സ്റ്റേഷനുകൾ ഉൾപ്പടെ 85 മെട്രോ സ്റ്റേഷനുകളിൽ നിന്നുമുള്ള മെട്രോ സേവനങ്ങൾ ആരംഭിക്കുന്നതുമാണ്.

യാത്രക്കാരെ ആകര്‍ഷിക്കും വിധത്തിലാണ് സഊദി മെട്രോ നിരക്കുകള്‍. നാല് സഊദി റിയാലിന് രണ്ട് മണിക്കൂര്‍ യാത്ര ചെയ്യാവുന്നതാണ്. മൂന്ന് ദിവസത്തേക്കുള്ള ഒന്നിച്ചുള്ള ടിക്കറ്റിന് 20 റിയാലും ഏഴ് ദിവസത്തെക്കുള്ള ടിക്കറ്റിന് 40 റിയാലുമാണ് മെട്രോ നിരക്ക്. ഒരു മാസം മുഴുവന്‍ യാത്ര ചെയ്യുന്നവര്‍ക്ക് 140 റിയാലാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് യാത്ര പൂര്‍ണമായും സൗജന്യമാണ്. 'റിയാദ് ബസ്' ആപ്, 'ദര്‍ബ് കാര്‍ഡ്', ബാങ്ക് എടിഎം കാര്‍ഡുകള്‍ എന്നിവയിലൂടെ ടിക്കറ്റുകള്‍ വാങ്ങാന്‍ കഴിയും. മെട്രോയുടെ ടിക്കറ്റ് ഉപയോഗിച്ചുതന്നെ റിയാദ് ബസുകളിലും യാത്ര ചെയ്യാം എന്ന സൗകര്യവും ആളുകളെ കൂടുതല്‍ ആകര്‍ഷിക്കും. ടിക്കറ്റുകളെ കുറിച്ചും മറ്റും വിശദമായി അറിയാന്‍ 19933 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Explore the attractions of Riyadh with amazing offers on the city's metro! Kids under six years old can ride for free, and monthly passes start at just 140 riyals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനലിൽ ആ കാര്യം ഇന്ത്യക്ക് വലിയ സമ്മർദ്ദങ്ങളുണ്ടാക്കും: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  7 days ago
No Image

ശമ്പള പരിഷ്കരണത്തിന് സർക്കാർ അംഗീകാരം; തൊഴിലാളി സംഘടനകളുടെ സമരം ഒത്തുതീർപ്പായി

Kerala
  •  7 days ago
No Image

വിദ്യാർഥികൾക്ക് ആശ്വാസം; പ്രതിഷേധത്തെ തുടർന്ന് വർദ്ധിപ്പിച്ചിരുന്ന ഫീസ് നിരക്കുകൾ കുത്തനെ കുറച്ച് കാർഷിക സർവകലാശാല

Kerala
  •  7 days ago
No Image

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ സ്ഥലംമാറ്റി

Kerala
  •  7 days ago
No Image

യുനെസ്കോയുടെ 'ക്രിയേറ്റീവ് സിറ്റി' പട്ടികയിൽ ഇടംപിടിച്ച് മദീനയും റിയാദും

Saudi-arabia
  •  7 days ago
No Image

'കേരള സവാരി'; ഇനി സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസ്

Kerala
  •  7 days ago
No Image

ലൈറ്റ് ഓഫ് ആക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ അടിച്ചു കൊലപ്പെടുത്തി

National
  •  7 days ago
No Image

സംസ്ഥാനത്തെ വിദ്യാർഥിനികൾക്ക് HPV വാക്‌സിനേഷൻ: ഗർഭാശയഗള കാൻസർ പ്രതിരോധവുമായി കേരളം; പദ്ധതിയുടെ തുടക്കം കണ്ണൂരിൽ

Kerala
  •  7 days ago
No Image

ഇതാ റൊണാൾഡോയുടെ പിന്മുറക്കാരൻ; 16ാം വയസ്സിൽ പറങ്കിപ്പടക്കൊപ്പം നിറഞ്ഞാടി ഇതിഹാസപുത്രൻ

Cricket
  •  7 days ago
No Image

യുഎഇയിൽ ഡിസംബറിൽ 9 ദിവസം വരെ അവധിക്ക് സാധ്യത; വിമാന ടിക്കറ്റ് നിരക്കുകൾ 50% വരെ വർദ്ധിച്ചേക്കും

uae
  •  7 days ago