HOME
DETAILS

സി.പി.എം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ്, വന്‍ ഗതാഗതക്കുരുക്ക്

  
Web Desk
December 05, 2024 | 11:51 AM

vanchiyoor-road-blocked-for-cpm-area-meeting

തിരുവനന്തപുരം: വഞ്ചിയൂരില്‍ സി.പി.എമ്മിന്റെ ഏരിയാ സമ്മേളനത്തിനു വേണ്ടി റോഡിന്റെ ഒരു വശം കെട്ടിയടച്ച് സ്‌റ്റേജ് നിര്‍മിച്ചതോടെ ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനം. ആംബുലന്‍സുകള്‍ അടക്കം നൂറു കണക്കിനു വാഹനങ്ങളാണ് കുരുക്കില്‍പ്പെട്ടത്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ വാഹനങ്ങളില്‍ കുടുങ്ങി. വ്യാഴാഴ്ച്ച വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തിനായാണ് സ്റ്റേജ് നിര്‍മിച്ചത്. 

വഞ്ചിയൂര്‍ കോടതി സമുച്ചയത്തിനു സമീപത്താണ് പാളയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി റോഡ് മുടക്കി വേദിയൊരുക്കിയത്. ജനറല്‍ ആശുപത്രിയും സ്‌കൂളും ഇതിനു സമീപത്തായുണ്ട്. റോഡിലെ ഗതാഗതം നിയന്ത്രിക്കാനായി വ്യാഴാഴ്ച്ച രാവിലെ മുതല്‍ അന്‍പതോളം പൊലിസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. 

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. പൊതുഗതാഗതം തടസപ്പെടുത്തി കൊണ്ടുള്ള പൊതുസമ്മേളനങ്ങള്‍ വിലക്കിയുള്ള കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ തന്നെ റോഡ് തടസപ്പെടുത്തി സ്റ്റേജ് നിര്‍മ്മിച്ചത്. അതേസമയം, എല്ലാ അനുമതിയും വാങ്ങിയാണ് പന്തല്‍ കെട്ടിയിരിക്കുന്നതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് വികസനത്തിന് വമ്പൻ നിക്ഷേപവുമായി ഒമാൻ; അൽ മമ്മൂറ-തഖാ റോഡ് നവീകരണത്തിന് 15 ലക്ഷം റിയാൽ

oman
  •  15 hours ago
No Image

ഇതാണോ 'അത്യന്താധുനിക' ചികിത്സ?: ആശുപത്രി വാർഡിൽ എലികളുടെ വിളയാട്ടം; സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്

National
  •  15 hours ago
No Image

പൊങ്കൽ; കേരളത്തിൽ നാളെ(15-01-2025) ആറ് ജില്ലകളിൽ അവധി

Kerala
  •  16 hours ago
No Image

ബുർജ് ഖലീഫയ്ക്ക് വെല്ലുവിളി; ആകാശസീമകൾ ഭേദിച്ച് ജിദ്ദ ടവർ വരുന്നു, ഉയരം ഒരു കിലോമീറ്ററിലധികം

Saudi-arabia
  •  16 hours ago
No Image

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ഓസ്‌ട്രേലിയന്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

qatar
  •  16 hours ago
No Image

രാജ്‌കോട്ടിൽ പുതു ചരിത്രം; സെഞ്ച്വറിയടിച്ച് മുൻ ക്യാപ്റ്റനെയും വീഴ്ത്തി ക്ലാസിക് രാഹുൽ

Cricket
  •  16 hours ago
No Image

കൈ കാണിച്ചയാൾക്ക് ഒരു 'ലിഫ്റ്റ്' കൊടുത്തു, തകർന്നത് 11 വർഷത്തെ പ്രവാസ ജീവിതം; ഒടുവിൽ മലയാളി ഡ്രൈവർക്ക് സംഭവിച്ചത്...

Saudi-arabia
  •  16 hours ago
No Image

ഇറാനിൽ പ്രക്ഷോഭം കടുക്കുന്നു; കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകാതെ യുഎഇയിലെ പ്രവാസികൾ

uae
  •  16 hours ago
No Image

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നു രാജിവച്ചു

Kerala
  •  16 hours ago
No Image

ദോഹ  കോര്‍ണിഷില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

qatar
  •  17 hours ago