HOME
DETAILS

നവീന്‍ ബാബുവിന്റെ മരണം; അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ; എതിര്‍ത്ത് സര്‍ക്കാര്‍

  
Web Desk
December 06 2024 | 06:12 AM

high-court-on-adm-naveen-babu-family-plea-on-cbi-enquiry

കൊച്ചി: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കോടതി നിര്‍ദ്ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍. അതേസമയം,സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു. അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറാന്‍ തയാറല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കും. 

ഹരജി പരിഗണിക്കുന്നത് ഈ മാസം 12 ലേക്ക് മാറ്റി.സര്‍ക്കാരിന്റെ സത്യവാങ്മൂലം പരിശോധിച്ച് സി.ബി.ഐ വിശദമായ മറുപടി 12 ന് നല്‍കും. സിബിഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ ദിശയിലാണോ അന്വേഷണം പോകുന്നത് എന്നാണ് പരിശോധിക്കുന്നതെന്ന് കോടതി പറഞ്ഞു.

പൊലിസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കുടുംബത്തിന്റെ എല്ലാ ആശങ്കയും പരിശോധിക്കുമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും അത് ബലപ്പെടുത്തുന്ന ഒട്ടേറെ വസ്തുതകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ കോടതിയെ സമീപിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗമായ പ്രതിക്ക് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ പൊലിസില്‍നിന്ന് നിഷ്പക്ഷമായ അന്വേഷണവും തുടര്‍നടപടികളും പ്രതീക്ഷിക്കുന്നില്ലെന്നും ആരോപിച്ചിരുന്നു.

ലോക്കല്‍ പൊലിസിലുള്ള പലരേയും ചേര്‍ത്താണ് പ്രത്യേക അന്വേഷണ സംഘം ഉണ്ടാക്കിയത്. പ്രോട്ടോകോള്‍ പ്രകാരം പ്രതിയേക്കാള്‍ താഴെയുള്ള ഇന്‍സ്‌പെക്ടറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രതിയെ സംരക്ഷിക്കാനാണ് സംഘം തെളിവുകളുണ്ടാക്കുന്നത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗമായ പ്രതി ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി, കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം, കരിക്കുലം കമ്മിറ്റിയംഗം, കുടുംബശ്രീ മിഷന്‍ ഭരണസമിതിയംഗം, ജില്ലാ ആസൂത്രണസമിതി ചെയര്‍പേഴ്‌സണ്‍ എന്നീ പദവികളും വഹിക്കുന്നു. സാക്ഷിയായ പ്രശാന്തന്റെ പേരും ഒപ്പും മാറിയിട്ടും നടപടിയുണ്ടാകാത്തത് സ്വാധീനത്തിന്റെ ഭാഗമാണെന്നും ഹരജിക്കാരി കോടതിയെ അറിയിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ച് സഊദി

latest
  •  16 hours ago
No Image

നവവധുവിന്റെ ആത്മഹത്യ; ജീവനൊടുക്കാന്‍ ശ്രമിച്ച് ആശുപത്രിയിലായ കാമുകനും തൂങ്ങിമരിച്ച നിലയില്‍

Kerala
  •  16 hours ago
No Image

വന്യജീവി ആക്രമണം: ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന നടപടി, യോഗങ്ങള്‍ നടക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല: വി.ഡി സതീശന്‍

Kerala
  •  16 hours ago
No Image

പൗരത്വ നിയമങ്ങള്‍ കടുപ്പിച്ച് ഒമാന്‍; പൗരത്വം ലഭിക്കണമെങ്കില്‍ തുടര്‍ച്ചയായി 15 വര്‍ഷം രാജ്യത്തു താമസിക്കണം

oman
  •  16 hours ago
No Image

വന്യജീവി ആക്രമണം തുടർക്കഥയാകുന്നു; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ

Kerala
  •  17 hours ago
No Image

ട്രംപിനു പിന്നാലെ ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങി ബ്രിട്ടനും; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നു, ഇന്ത്യൻ റസ്റ്ററന്റുകളിലും ബാറുകളിലും വ്യാപക പരിശോധന 

International
  •  17 hours ago
No Image

പാലാ ബിഷപ് ഹൗസിന് കീഴിലുള്ള സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗവും കണ്ടെത്തിയെന്ന അവകാശവാദവുമായി ക്ഷേത്രകമ്മിറ്റി

Kerala
  •  17 hours ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

Kerala
  •  18 hours ago
No Image

ദുബൈ ടാക്സി ഇനി കൂടുതല്‍ എമിറേറ്റുകളിലേക്ക്

uae
  •  18 hours ago
No Image

ദേര ഗോൾഡ് സൂഖ് ഏരിയയിലെ കെട്ടിടത്തിൽ തീപിടിത്തം

uae
  •  18 hours ago