HOME
DETAILS

വിദ്വേഷ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ് 

  
Web Desk
December 10, 2024 | 4:31 AM

Muslim League Files Complaint Against Allahabad High Court Judge for Controversial Remarks on Muslims

ന്യൂഡല്‍ഹി: മുസ്‌ലിങ്ങള്‍ക്കെതിരെ വിഷം ചീറ്റുന്ന പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജ്  ശേഖര്‍ കുമാര്‍ യാദവിനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസിനും പരാതി നല്‍കിയിട്ടുണ്ട്. 

ജഡ്ജി എ.കെ. യാദവിനെതിരെ സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്ന് ലീഗ് എം.പിയും അഭിഭാഷകനുമായ ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടു. സ്വമേധയാ കേസെടുത്തില്ലെങ്കില്‍ നിയമ വഴികള്‍ ആലോചിക്കും. എ.കെ. യാദവിനെതിരെ രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും പരാതി നല്‍കിയെന്നും ഹാരിസ് ബീരാന്‍ വ്യക്തമാക്കി.
 
ജഡ്ജിയുടെ പരാമര്‍ശം ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഹൈക്കോടതി ലൈബ്രറിയില്‍ വി.എച്ച്.പി നേതൃത്വം നല്‍കിയ യോഗത്തിലാണ് എ.കെ. യാദവ് വിവാദ പരാമര്‍ശം നടത്തിയത്. മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പ്രധാനമന്ത്രിക്കൊപ്പം പൂജക്ക് പങ്കെടുത്തതടക്കം നാം കണ്ടതാണ്. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന് ഇത്തരം സംഭവങ്ങള്‍ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്വേഷ പ്രസംഗമാണ് ജഡ്ജി നടത്തിയതെന്നും സുപ്രിംകോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് ലോയേഴ്‌സ് യൂനിയനും രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം പരിപാടിയില്‍ സിറ്റിങ് ജഡ്ജി പങ്കെടുക്കുന്നത് നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ്. ഒരു സാധാരണക്കാരന്‍ പോലും ഇതുപോലെ സംസാരിക്കാറില്ല. സ്വതന്ത്ര ജുഡീഷ്യറി എന്ന ഒരു ആശയമുണ്ടെന്നും അതിന് ജുഡീഷ്യറിക്കുള്ളില്‍ നിന്ന് തുരങ്കം വെക്കുന്ന പ്രവൃത്തിയാണ് എസ്.കെ. യാദവ് ചെയ്തിട്ടുള്ളതെന്നും അധ്യക്ഷന്‍ പി.വി സുരേന്ദ്രനാഥ് ചൂണ്ടിക്കാട്ടി.

വേദങ്ങളും മന്ത്രങ്ങളും പഠിപ്പിക്കണം. എന്നാല്‍ അപ്പോള്‍ അവര്‍ക്ക് സഹിഷ്ണുതയും ദൈവഭയവും ഉണ്ടാകും. എന്നാല്‍ അവരുടെ (മുസ്‌ലിംകള്‍) മക്കളോ? അവര്‍ കുട്ടിക്കാലം മുതല്‍ മൃഗങ്ങളെ കൊല്ലുന്നത് കാണുന്നു. അങ്ങിനെയാണ് അവര്‍ വളരുന്നത്. അപ്പോള്‍ അവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? അവര്‍ എങ്ങിനെ ദയാലുക്കളോ ഉദാരമതിയോ ആകും? ഹിന്ദു ശാസ്ത്രങ്ങളിലും വേദങ്ങളിലും സ്ത്രീയെ ദേവതകളായാണ് വിശേഷിപ്പിക്കുന്നത്. അവരോട് മോശമായി പെരുമാറരുത്. വേദം പഠിച്ച ഒരാള്‍ക്കും സ്ത്രീകളെ അനാദരിക്കാന്‍ കഴിയില്ല. അപ്പോള്‍ നമുക്കൊരിക്കലും നാല് ഭാര്യമാരെ നിലനിര്‍ത്താന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നും നികാഹ് ഹലാലക്ക് അവകാശമുണ്ടെന്നും മൂന്ന് തവണ തലാഖ് ചൊല്ലാന്‍ അവകാശമുണ്ടെന്നും ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കാതിരിക്കാനുള്ള അവകാശമുണ്ടെന്നും പറയാന്‍ കഴിയില്ല. ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണ്. അത് ഉടന്‍ യാഥാര്‍ഥ്യമാകും. ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഉറപ്പ് നല്‍കുന്നതാണ് ഏക സിവില്‍ കോഡ്. ആര്‍.എസ്.എസും വി.എച്ച്.പിയും മാത്രമല്ല സുപ്രിംകോടതിയും ഏക സിവില്‍ കോഡിനെ പിന്തുണയ്ക്കുന്നുണ്ട്. ബഹുഭാരത്വം, മുത്വലാഖ്, നികാഹ് ഹലാല എന്നിവയില്‍ ഒരു ഇളവും ഉണ്ടാവില്ലെന്നും യാദവ് പറഞ്ഞു.

ഒരു ഹിന്ദുവായതിനാല്‍ ഞാന്‍ എന്റെ മതത്തെ ബഹുമാനിക്കുന്നു. എന്നാല്‍ എനിക്ക് മറ്റു മതങ്ങളോടോ വിശ്വാസങ്ങളോടോ വിദ്വേഷമില്ല. വിവാഹിതരാകുമ്പോള്‍ നിങ്ങള്‍ അഗ്‌നിക്ക് ചുറ്റും ഏഴ് റൗണ്ട് ചുറ്റണമെന്നും ഗംഗയില്‍ സ്‌നാനം ചെയ്യണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. പക്ഷേ രാജ്യത്തിന്റെ സംസ്‌കാരത്തെയും ദൈവങ്ങളെയും മഹാന്‍മാരായ നേതാക്കളെയും നിങ്ങള്‍ അനാദരിക്കരുതെന്നാണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളതെന്നും യാദവ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65-കാരൻ അറസ്റ്റിൽ

Kerala
  •  12 days ago
No Image

വർക്കലയിൽ വീട്ടിൽക്കയറി അമ്മയ്ക്കും മകനും നേരെ ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  12 days ago
No Image

വി.സി നിയമന അധികാരം ചാൻസലർക്ക്: സുപ്രിം കോടതിക്കെതിരെ ഗവർണർ; നിയമപരമായ പോര് മുറുകുന്നു

Kerala
  •  12 days ago
No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  12 days ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  12 days ago
No Image

ഗതാഗതക്കുരുക്കിന് അറുതി; ദുബൈയിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരിക്കും, യാത്രാസമയം 5 മിനിറ്റായി കുറയും

uae
  •  12 days ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  12 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  12 days ago
No Image

മെസ്സിയെ കാണാത്തതിൽ നിരാശ: കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് 'ഭാര്യക്ക് സമ്മാനമായി' പൂച്ചട്ടി മോഷ്ടിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  12 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  12 days ago