HOME
DETAILS

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 185 വര്‍ഷം പഴക്കമുള്ള പള്ളി തകര്‍ത്തു 

  
Web Desk
December 10, 2024 | 2:15 PM

180-Year-Old Fatehpur Noori Masjid Demolished in UP

ലഖ്‌നൗ: സംഭലില്‍ അഞ്ചുപേരെ വെടിവച്ചുകൊന്നതിനെതിരായ പ്രതിഷേധം അണയും മുമ്പ് തന്നെ പള്ളിക്ക് നേരെ ബുള്‍ഡോസര്‍ രാജുമായി യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും 100 വര്‍ഷങ്ങള്‍ പഴക്കമുള്ള മസ്ജിദ് ആണ് നിയമവിരുദ്ധമായി നിര്‍മിച്ചതെന്ന് ആരോപിച്ച് പൊളിച്ചുനീക്കിയത്. യു.പിതലസ്ഥാനമായ ലഖ്‌നൗവില്‍നിന്ന് 125 കിലോമീറ്റര്‍ അകലെ ഫതഹ്പൂര്‍ ജില്ലയിലെ ലലൗലി നഗരത്തില്‍ സ്ഥിതിചെയ്യുന്ന നൂരി മസ്ജിദ് ആണ് പൊളിച്ചത്. സംഭല്‍ ഷാഹി ജുമാ മസ്ജിദിന് മേല്‍ സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുകയും സര്‍വേ നടത്തിയതിനെതിരേ പ്രതിഷേധിച്ചവരെ വെടിവച്ചു കൊല്ലുകയുംചെയ്ത സംഭവത്തിലുള്ള പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ നടപടി.

 

റോഡ് വീതികൂട്ടുന്നതിനായി യു.പി പൊതുമരാമത്ത് വകുപ്പ് പള്ളിയുടെ ചില ഭാഗങ്ങള്‍ നീക്കംചെയ്യാന്‍ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും മസ്ജിദ് കമ്മിറ്റി അത് നടപ്പാക്കിയില്ലെന്നും അതിനാലാണ് പൊളിച്ചുനീക്കിയതെന്നുമാണ് അധികൃതരുടെ വാദം. പള്ളിയുടെ 20 മീറ്റര്‍ ഭാഗം പൊളിച്ചെന്നും അതിന്റെ അവശിഷ്ടങ്ങള്‍ നീക്കംചെയ്‌തെന്നും ലലൗലി പൊലിസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് വൃന്ദാവന്‍ റായ് പറഞ്ഞു. 

പള്ളി പൊളിച്ചുനീക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ചോദ്യംചെയ്ത് പള്ളി കമ്മിറ്റി അലഹാബ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. കേസ് വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് കനത്ത പൊലിസ് സാന്നിധ്യത്തില്‍ അഞ്ച് ബുള്‍ഡോസറുകളെത്തി പള്ളി തകര്‍ത്തത്. പള്ളി പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് 17നാണ് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നല്‍കിയത്. ഇതിനെതിരേയാണ് കമ്മിറ്റി ഹൈക്കോടതിയെ സമീപ്പിച്ചത്. 


സര്‍ക്കാരിന്റെ ആരോപണങ്ങള്‍ പള്ളി കമ്മിറ്റി നിഷേധിച്ചിട്ടുണ്ട്. പള്ളി 1839ല്‍ ആണ് സ്ഥാപിച്ചത്. ഈ സമയത്ത് അതിന് മുമ്പില്‍ റോഡ് ഇല്ലായിരുന്നു. 1956ല്‍ മാത്രമാണ് ഇതുവഴി റോഡ് നിര്‍മിച്ചതെന്നും അതിനാല്‍ പള്ളി കൈയേറ്റ ഭൂമിയിലാണെന്നും നിയമവിരുദ്ധമായി നിര്‍മിച്ചതാണെന്നുമുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും നൂരി മസ്ജിദ് മുതവല്ലി മുഹമ്മദ് മുഈന്‍ ഖാന്‍ അറിയിച്ചു.

നൂരി മസ്ജിദിനെതിരായ നടപടി സംസ്ഥാനത്ത് മുസ്ലിംകള്‍ക്കിടയില്‍ വലിയ രോഷത്തിനിടയാക്കിയിട്ടുണ്ട്.

180-Year-Old Fatehpur Noori Masjid Demolished in UP



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറില്‍ പുതിയ ജല സ്റ്റേഷന്‍; 36 ദശലക്ഷം ഗാലണ്‍ കൂടുതല്‍ സംഭരിക്കും

qatar
  •  5 days ago
No Image

ട്രംപ് അഹങ്കാരി, ഉടൻ അധികാരത്തിൽ നിന്ന് തെറിക്കും: ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയെന്ന് ആയത്തുള്ള ഖാംനഈ

International
  •  5 days ago
No Image

പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; തൃശൂരിൽ വീടുകയറി ആക്രമണം, 65-കാരന് വെട്ടേറ്റു

crime
  •  5 days ago
No Image

മിന്നൽ വേഗത്തിൽ ചാർജിംഗ്! കൂടുതൽ ഇവി ചാർജിം​ഗ് സ്റ്റേഷനുകൾ നിർമ്മിക്കാൻ അബൂദബി; ഓരോ നാലാമത്തെ ചാർജിംഗും ഫ്രീ

uae
  •  5 days ago
No Image

പരശുരാമൻ കൽപ്പിച്ചു നൽകിയ തന്ത്രിപദവി; താഴമൺ മഠത്തിൻ്റെ ആചാര്യപ്പെരുമ സ്വർണ്ണവിവാദത്തിൽ കറപുരളുമ്പോൾ

crime
  •  5 days ago
No Image

6 മിനിറ്റ് 23 സെക്കൻഡ് ദൈർഘ്യം; 21ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യ​ഗ്രഹണം 2027 ൽ; കൂടുതലറിയാം

uae
  •  5 days ago
No Image

ഹിമാചലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

National
  •  5 days ago
No Image

മുണ്ടക്കൈ - ചൂരൽമല പുനരധിവാസം: നൂറ് വീടുകളുമായി കോൺഗ്രസ്; ഭൂമി രജിസ്ട്രേഷൻ തിയതി പ്രഖ്യാപിച്ചു

Kerala
  •  5 days ago
No Image

ഇൻഡോറിൽ കാർ ട്രക്കിലിടിച്ച് മൂന്ന് മരണം; മരിച്ചവരിൽ മുൻ മന്ത്രിയുടെ മകളും കോൺഗ്രസ് വക്താവിന്റെ മകനും

National
  •  5 days ago
No Image

സിറിയ വിഷയത്തില്‍ സൗദി-സിറിയ ഉന്നതല ചര്‍ച്ച

Saudi-arabia
  •  5 days ago