ഓണമെത്തിയിട്ടും 77 ബദല്‍ സ്കൂള്‍ അധ്യാപകര്‍ക്ക് ശമ്പളമില്ല
മലപ്പുറം: കാണം വിറ്റും ഓണം ഉണ്ണണമെന്നാണു പഴമൊഴി. അഞ്ചു മാസമായി ശമ്പളം കിട്ടാതെ ജോലി ചെയ്യുന്ന ബദല്‍ സ്കൂള്‍ അധ്യാപകര്‍ ഇതിനും വഴിയില്ലാതെ കഷ്ടപ്പെടുകയാണ്. ജില്ലയിലെ 67 ബദല്‍ സ്കൂളുകളിലായി ജോലി ചെയ്യുന്ന 77 അധ്യാപകരാണ് അഞ്ചു മാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്.
മാര്‍ച്ച് മാസത്തിലാണ് ഇവര്‍ക്ക് അവസാനമായി ശമ്പളം ലഭിച്ചത്. ഏകാധ്യാപകര്‍ക്ക് 5000 രൂപ മാത്രമാണു പ്രതിമാസ ശമ്പളം. ദിവസക്കൂലി നോക്കിയാല്‍ സ്കൂളുകളിലെ പാചക തൊഴിലാളികളേക്കാളും കുറഞ്ഞ ശമ്പളമാണ് ഇവര്‍ക്കുള്ളത്.
1998ലാണു കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര മാനവശേഷി വികസന വകുപ്പിന്റെ സഹായത്തോടെ ബദല്‍ സ്കൂളുകള്‍ ആരംഭിക്കുന്നത്. ആദിവാസികളുടെയും മല്‍സ്യത്തൊഴിലാളികളുടെയും കുട്ടികള്‍ക്കു വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണു ബദല്‍ സ്കൂളുകളുടെ പ്രവര്‍ത്തന ലക്ഷ്യം. തുടക്കത്തില്‍ 3000 രൂപയാണു ലഭിച്ചിരുന്നത്.
വനമേഖല, കടലോര പ്രദേശങ്ങള്‍, ആദിവാസി ഊരുകള്‍ എന്നിവിടങ്ങളിലാണു ജില്ലയിലെ ബദല്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികളും പ്രയാസത്തിലാണ്. അതേസമയം ബദല്‍ സ്കൂള്‍ അധ്യാപകരുടെ വേതനം 10000 രൂപയാക്കി ഉയര്‍ത്തിയെന്നാണു സര്‍ക്കാര്‍ പറയുന്നത്. മാസങ്ങളായി സര്‍ക്കാര്‍ ഇക്കാര്യം പറയുന്നുണ്ടെങ്കിലും ശമ്പളം കൂടിയോ എന്നറിയാന്‍ ഇവര്‍ക്കായിട്ടില്ല. തുച്ചമായ ശമ്പളവും കൃത്യമായി ലഭിക്കാതായതോടെ ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ ബദല്‍ സ്കൂള്‍ അധ്യാപകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം