HOME
DETAILS

ആത്മഹത്യ ചെയ്ത എസ്.ഒ.ജി കമാന്‍ഡോ വിനീതിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും

  
Farzana
December 16 2024 | 04:12 AM

SOG Commandos Body to Be Released to Family After Postmortem in Malappuram

അരീക്കോട്(മലപ്പുറം): അരീക്കോട് എം.എസ്.പി കാംപില്‍ കഴിഞ്ഞ ദിവസം സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ എസ്.ഒ.ജി കമാന്‍ഡോ വയനാട് സ്വദേശി വിനീതിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നിലവില്‍ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാകും പോസ്റ്റുമോര്‍ട്ടം നടക്കുക. വിനീതിന്റെ സഹോദരനും മറ്റു ബന്ധുക്കളും മൃതദേഹം സൂക്ഷിച്ച സ്വകാര്യ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

മാവോയിസ്റ്റ് വേട്ടയടക്കം നടത്തുന്ന സായുധ പൊലിസ് സേനയായ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ (എസ്.ഒ.ജി) കമാന്‍ഡോ വയനാട് സ്വദേശി വിനീത് (36) ഇന്നലെ രാത്രി ഒന്‍പതോടെയാണ് അത്മഹത്യ ചെയ്തത്. ശുചിമുറിയില്‍ കയറി വാതിലടച്ച് സര്‍വിസ് റിവോര്‍വര്‍ ഉപയോഗിച്ച് തലക്ക് നിറയൊഴിക്കുകയായിരുന്നു. മേലുദ്യോഗസ്ഥനില്‍ നിന്നുള്ള പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് അരോപണമുണ്ട്. വിനീത് കഴിഞ്ഞ ദിവസം അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് മേലുദ്യോഗസ്ഥന്‍ അംഗീകരിച്ചില്ല. നാല് ദിവസത്തെ അവധി ലഭിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയെങ്കിലും നല്‍കാന്‍ നല്‍കാന്‍ തയാറായില്ല. തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം. 

വെടിപൊട്ടിയ ശബ്ദം കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയപ്പോള്‍ വിനീത് ശുചിമുറിയില്‍ വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ അരീക്കോട് എം.എസ്.പി കാംപില്‍ എത്തിയിട്ടുണ്ട്. നേരത്തെ ക്യാംപില്‍നിന്ന് ഒരു പൊലിസ് ഉദ്യോഗസ്ഥനെ കാണാതായിരുന്നു. ഇതും മേലുദ്യോഗസ്ഥന്റെ പീഡനം കാരണമാണെന്ന് ഭാര്യ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഒരു വനിതാ പൊലിസുകാരിയും ഇവിടെ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു

Kerala
  •  5 days ago
No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  5 days ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  5 days ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  5 days ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  5 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  5 days ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  5 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  5 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  5 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  5 days ago