HOME
DETAILS

'ഉരുകിയൊലിച്ച മൃതദേഹങ്ങള്‍, ചിതറിത്തെറിച്ച ശരീര ഭാഗങ്ങള്‍..രക്തം തളം കെട്ടി നില്‍ക്കുന്ന ആശുപത്രി മുറികള്‍', ഗസ്സ നാഗസാക്കിയേക്കാള്‍ ഭീകരം' ഇസ്‌റാഈല്‍ ക്രൂരത വിവരിച്ച് യു.എന്‍ ഉദ്യോഗസ്ഥന്‍

  
Web Desk
December 18, 2024 | 9:39 AM

UN Official Describes Devastating Impact of Israeli Airstrikes in Gaza Compares to Nagasaki

തെല്‍അവീവ്: ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ഭീകരാക്രമണം വിവരിച്ച് യു.എന്‍ ഉന്നതോദ്യോഗസ്ഥന്‍. താല്‍ക്കാലിക ടെന്റുകള്‍ക്ക് മേല്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ മാരകപ്രഹര ശേഷിയുള്ള ബോംബാക്രമണത്തില്‍ മൃതദേഹങ്ങള്‍ ഉരുകി ഇല്ലാതായിപ്പോയതായി ഗസ്സ സന്ദര്‍ശിച്ച ഐക്യരാഷ്ട്ര സഭ ഓഫിസ് ഫോര്‍ കോഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് (ഒ.സി.എച്ച്.എ) മേധാവി ജോര്‍ജിയസ് പെട്രോപൗലോസ് പറയുന്നു. മൃതദേഹങ്ങള്‍ ആവിയായിപ്പോയെന്നാണ് അദ്ദേഹം പറയുന്നത്.ഇസ്‌റാഈലി പത്രമായ ഹാരറ്റ്‌സാണ് ജോര്‍ജിയസ് പെട്രോപൗലോസിന്റെ അനുഭവക്കുറിപ്പ് പ്രസിദ്ധീകരിച്ചത്. 

ജാപ്പനീസ് നഗരമായ നാഗസാക്കിയില്‍ 1945ല്‍ യു.എസ് സേന അണുബോംബ് വര്‍ഷിച്ച ശേഷമുള്ള അവസ്ഥയേക്കാള്‍ ഭീകരമാണ് ഇസ്‌റാഈല്‍ ബോംബ് വര്‍ഷിച്ച അല്‍മവാസി അഭയാര്‍ഥി ക്യാംപിലെ സ്ഥിതി. അദ്ദേഹം പറയുന്നു.

'സുരക്ഷിത മേഖലയെന്ന് ഇസ്‌റാഈല്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ അഭയം തേടിയ ഇടമാണ് അല്‍ മവാസി ക്യാംപ്. ഇവിടെ താല്‍ക്കാലിക ടെന്റുകളില്‍ താമസിക്കുകയായിരുന്നു അവര്‍. അവരെ ലക്ഷ്യമിട്ടാണ് അതീവനശീകരണ ശേഷിയുള്ള ബോംബുകള്‍ വര്‍ഷിച്ചത്. ആക്രമണത്തില്‍ അഭയാര്‍ഥി ടെന്റുകളില്‍ ഉണ്ടായിരുന്ന ഇരുപതോളം പേരുടെ മൃതദേഹാവശിഷ്ടം പോലുമില്ല. അദ്ദേഹം പറയുന്നു. 

ബോംബ് സ്‌ഫോടനത്തിന് ശേഷം ഞാന്‍ ആശുപത്രിയില്‍ പോയപ്പോല്‍ കണ്ട രംഗവും അദ്ദേഹം വിവരിക്കുന്നു. 'അവിടം ഒരു അറവുശാല പോലെയായിരുന്നു, എല്ലായിടത്തും രക്തക്കളം...' .
 
ഇസ്‌റാഈല്‍ ബോംബാക്രമണത്തില്‍ ഇരകളുടെ ശരീരം തീര്‍ത്തും ഉരുകി ഇല്ലാതാവുന്നതായി ഗസ്സയിലെ അല്‍ജസീറ ലേഖകരും ആരോഗ്യവകുപ്പ് ജീവനക്കാരും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

സെപ്തംബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി എട്ട് തവണയാണ് സുരക്ഷിത മേഖല ആയി നിശ്ചയിച്ച  അല്‍മവാസിയില്‍ ഇസ്‌റാഈല്‍ ആക്രമണം അഴിച്ചുവിട്ടത്. ഡിസംബര്‍ 4 ന് 21 ടെന്റുകള്‍ക്ക് മുകളിലാണ് ബോംബ് വര്‍ഷിച്ചത്. 23 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 

സെപ്തംബറില്‍ അല്‍മവാസിയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ സ്‌ഫോടനത്തിന്റെ തീവ്രതയാല്‍ 22 പേരെയെങ്കിലും കാണാതായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2000 പൗണ്ട് (907 കിലോഗ്രാം) ഭാരമുള്ള യുഎസ് നിര്‍മിത എം.കെ 84 ബോംബുകളാണ് ഇവിടെ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് അല്‍ ജസീറ വെരിഫിക്കേഷന്‍ ഏജന്‍സിയായ 'സനദ്' റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. 

Georgeos Petropoulos, head of the UN Office for the Coordination of Humanitarian Affairs (OCHA), reported on the catastrophic effects of Israeli airstrikes in Gaza.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളപ്പണം വെളുപ്പിക്കൽ: അനിൽ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

National
  •  a day ago
No Image

23 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; കിരീടം നഷ്ടമായ മത്സരത്തിലും ഇതിഹാസമായി ലോറ

Cricket
  •  a day ago
No Image

മെസി 'വീണ്ടും' കേരളത്തിലേക്ക്; അര്‍ജന്റീന ടീമിന്റെ മെയില്‍ ലഭിച്ചെന്ന് കായിക മന്ത്രിയുടെ അവകാശവാദം

Kerala
  •  a day ago
No Image

ആ ഇതിഹാസത്തിന്റെ സാന്നിധ്യം എനിക്ക് പ്രചോദനമായി: ഫൈനലിലെ ഇന്നിങ്സിനെക്കുറിച്ച് ഷഫാലി

Cricket
  •  a day ago
No Image

മാനസികാരോഗ്യം ശാരീരിക ആരോഗ്യത്തേക്കാൾ പ്രധാനപ്പെട്ടത്; യുഎഇയിലെ പ്രവാസികളുടെ മുൻ​ഗണനകളിൽ മാറ്റം വന്നതായി പുതിയ പഠനം

uae
  •  a day ago
No Image

'വാതിലിനരികില്‍ നിന്ന് മാറാന്‍ പറഞ്ഞു മാറിയില്ല, ദേഷ്യം വന്നു ചവിട്ടി' ട്രെയിനില്‍ നിന്ന് തള്ളിയിട്ടസംഭവത്തില്‍ കുറ്റംസമ്മതിച്ച് പ്രതി മൊഴി

Kerala
  •  a day ago
No Image

ലോക കിരീടം ചൂടിയ ഇന്ത്യൻ പെൺപടക്ക് കോടികളുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

Cricket
  •  a day ago
No Image

കരാര്‍ ലംഘിച്ച്  ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഹമാസ് മൂന്ന് മൃതദേഹങ്ങള്‍ കൂടി കൈമാറി

International
  •  a day ago
No Image

"യുഎഇ പതാക എന്നെന്നും മഹത്വത്തിൽ പറക്കട്ടെ, അതെപ്പോഴും അഭിമാനത്തോടെയും ആദരവോടെയും അലയടിക്കട്ടെ"; യുഎഇയിൽ ഇന്ന് പതാക ദിനം

uae
  •  a day ago
No Image

സഊദിയുടെ ഫ്ലൈഅദീൽ വിമാന കമ്പനി ഇന്ത്യയിലേക്ക് സർവ്വീസ് വ്യാപിപ്പിക്കുന്നു

Saudi-arabia
  •  a day ago