HOME
DETAILS

ബി.ജെ.പി വയനാട് മുന്‍ ജില്ലാ പ്രസിഡന്റ് കെ.പി. മധു കോണ്‍ഗ്രസില്‍

  
Anjanajp
December 19 2024 | 11:12 AM

former-bjp-wayanad-district-president-kp-madhu-joints-congress

കല്‍പറ്റ: ബി.ജെ.പി വിട്ട പാര്‍ട്ടി മുന്‍ ജില്ലാ പ്രസിഡന്റ് കെ.പി.മധു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, ടി.സിദ്ദിഖ് എം.എല്‍.എ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മധു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

എല്ലാ സ്വാതന്ത്ര്യവുമുള്ള ജനാധിപത്യ പാര്‍ട്ടിയായതിനാലാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് മധു പറഞ്ഞു. ഒരു ദിവസം കൊണ്ട് എടുത്ത തീരുമാനത്തിലല്ല  കുറച്ചുനാളുകളായി ഇത് സംബന്ധിച്ച് ആലോചനയിലായിരുന്നുവെന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം കെ.പി.മധു പ്രതികരിച്ചു.

ഏതെങ്കിലും വാഗ്ദാനങ്ങളുടെ പുറത്തല്ല, കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടി ആയതുകൊണ്ടും ദേശീയതയ്ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതുകൊണ്ടുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ നവംബര്‍ 26 നാണ് കെ.പി മധു ബി.ജെ.പി വിടുന്നത്. നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടര്‍ന്നാണ് രാജി. കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ അന്ന് മധുവിനെ ജില്ലാ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. തുടര്‍ന്നാണ് മധു ബിജെപിയുമായി അകന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെളിച്ചെണ്ണ വില റെക്കോഡ് ഉയരത്തിൽ: ഓണത്തിന് 600 കടക്കുമെന്ന് ആശങ്കയിൽ വ്യാപാരികൾ

Kerala
  •  a day ago
No Image

കോട്ടയം ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a day ago
No Image

സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷം: പ്രതിപക്ഷ നേതാവിന്റെ വിമർശനം

Kerala
  •  a day ago
No Image

ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിഷേധം: ചികിത്സാ പ്രതിസന്ധിയിൽ പരാതിക്കെട്ടഴിച്ച് ഡോക്‌ടർ‌മാർ; കെ.ജി.എം.സി.ടി.എയുടെ പ്രതിഷേധം ഇന്ന്  

Kerala
  •  a day ago
No Image

സന്ദര്‍ശിക്കാനുള്ള ആണവോര്‍ജ്ജ ഏജന്‍സി മേധാവിയുടെ അഭ്യര്‍ഥന തള്ളി; കടുത്ത നിലപാടുമായി ഇറാന്‍ മുന്നോട്ട്; ഇനി ചര്‍ച്ചയില്ലെന്ന് ട്രംപും

International
  •  a day ago
No Image

പുതിയ ‍ഡി.ജി.പി; സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

Kerala
  •  a day ago
No Image

മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു

National
  •  a day ago
No Image

നജീബ് എവിടെ? ജെ.എൻ.യു വിദ്യാർഥി തിരോധാനക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ; റിപ്പോർട്ടിന് ഡൽഹി കോടതിയുടെ അംഗീകാരം

National
  •  a day ago
No Image

ട്രെയിൻ യാത്രാനിരക്ക് വര്‍ധന ഇന്ന് മുതല്‍

National
  •  a day ago
No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago