HOME
DETAILS

ഫാം അസിസ്റ്റന്റ് തസ്തിക നികത്താതെ വെറ്ററിനറി സർവകലാശാല ; ഒഴിഞ്ഞുകിടക്കുന്നത് 59 തസ്തികകൾ 

  
December 22, 2024 | 7:04 AM

Veterinary University without filling the post of Farm Assistant

കൽപ്പറ്റ: ഫാം അസിസ്റ്റന്റ് തസ്തിതകൾ നികത്താതെ പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല. സർവകലാശാലയുടെ  കീഴിലുള്ള പൂക്കോട്, മണ്ണൂത്തി, കോലാഹലമേട്, തുമ്പൂർമുഴി, തിരുവഴാംകുന്ന് ക്യാംപസുകളിലായി 59 ഒഴിവുകളാണ് ഇനിയും നികത്താത്തത്. 2011 മുതൽ 2024 ഏപ്രിൽ നാലു വരെയാണ് ഇത്രയും ഒഴിവുകളെന്ന് വിവരാവകാശ പ്രകാരമുള്ള രേഖയിൽ വ്യക്തമാക്കുന്നത്.

ഒഴിവുകളിൽ സ്ഥിര നിയമനം നടത്താതെ പിൻവാതിൽ നിയമനത്തിലൂടെ താൽകാലികമായി നികത്തിയാണ് സർവകലാശാലാ പ്രവർത്തനം. ഇതിനെതിരേ  ഉദ്യോഗാർഥികൾ പ്രതിഷേധ സമരം ആരംഭിച്ചിട്ടുണ്ട്. ഓരോ വർഷവും വരുന്ന ഒഴിവുകൾ സർക്കാരിലും പി.എസ്.സിയിലും റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ ഉത്തരവ് ഉണ്ടായിട്ടും  രജിസ്ട്രാറുടെ ഓഫിസ് ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന ആരോപണമുണ്ട്.

ഫാം തസ്തികകൾ പി.എസ്.സി വഴി നികത്തണമെന്ന സർക്കാർ ഉത്തരവുകളും അധികൃതർ അവഗണിക്കുകയാണ്. 
2011 മുതൽ ഒഴിഞ്ഞു കിടന്ന ഫാം അസിസ്റ്റന്റ് തസ്തികയിലേക്ക് പി.എസ്.സി വഴി നിയമനം നൽകാനെന്ന ചൂണ്ടിക്കാട്ടിയാണ് വിവിധ ഡിപ്ലോമ കോഴ്‌സുകൾ വെറ്റിനറി സർവകലാശാല ആരംഭിച്ചത്. ഈ കോഴ്‌സുകൾ പൂർത്തിയാക്കിയ ഉദ്യോഗാർഥികളെയാണ് നിലവിൽ സ്ഥിര നിയമനത്തിന് നടപടി സ്വീകരിക്കാതെ അധികൃതർ സമരത്തിലേക്ക് തള്ളിവിടുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

latest
  •  4 days ago
No Image

ചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ

oman
  •  4 days ago
No Image

തെരുവ് പൂച്ചകൾക്കായി മാസം ചെലവഴിക്കുന്നത് 10,000 ദിർഹത്തോളം; നന്മയുടെ കഥയുമായി ദുബൈയിലെ പ്രവാസികൾ

uae
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പി.എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവ്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  4 days ago
No Image

ശൈഖുല്‍ ജാമിഅ ഇനി ഓര്‍മ;  പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Kerala
  •  4 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികൾക്ക് 10 വർഷം തടവും 1.3 ബില്യൺ ഡോളർ പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  4 days ago
No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  4 days ago
No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  4 days ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  4 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  4 days ago