പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം; റാസ് അൽ ഖൈമ നേടിയത് രണ്ട് ഗിന്നസ് റെക്കോർഡുകൾ
പുതുവർഷത്തെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ സംഘടിപ്പിച്ച കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചുവെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
‘മൾട്ടി-റോട്ടർ/ ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്ത് തീർത്ത ഏറ്റവും വലിയ വൃക്ഷത്തിന്റെ രൂപം’, ‘മൾട്ടി-റോട്ടർ/ ഡ്രോണുകളാൽ ആകാശത്ത് തീർത്ത ഏറ്റവും വലിയ ചിപ്പിയുടെ രൂപം’ എന്നീ റെക്കോർഡുകളാണ് പുതുവർഷരാവിൽ റാസ് അൽ ഖൈമ നേടിയത്.
റാസ് അൽ ഖൈമയിലെ പ്രകൃതിദൃശ്യങ്ങളും, സാംസ്കാരിക പൈതൃകവും വാനിൽ തെളിഞ്ഞ ‘അവർ സ്റ്റോറി ഇൻ ദി സ്കൈ’ എന്ന പേരിൽ അരങ്ങേറിയ ഈ പ്രദർശനവും ശ്രദ്ധേയമായി.
നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രോണുകൾ തീർത്ത ഈ വിസ്മയക്കാഴ്ച്ചകൾ ആസ്വദിക്കുന്നതിനായി നിരവധി സന്ദർശകരാണ് റാസ് അൽ ഖൈമയിലേക്ക് എത്തിയത്. അഞ്ച് കിലോമീറ്റർ നീളത്തിലാണ് ഈ ആകാശക്കാഴ്ച്ച ഒരുങ്ങിയത്.
Ras Al Khaimah has achieved two Guinness World Records with its spectacular New Year's Eve fireworks display, setting new benchmarks for the largest fireworks display in a single location and the longest fireworks display.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."