HOME
DETAILS

ഗ​സ്സ​യി​ലേ​ക്ക്​ വീ​ണ്ടും സ​ഹാ​യ​മെ​ത്തി​ച്ച്​ യു.​എ.​ഇ

  
January 02, 2025 | 3:54 PM

UAE Extends Humanitarian Aid to Gaza

ദുബൈ: ശൈത്യവും പട്ടിണിയും ശക്‌തമാകുന്നതിനിടെ ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ. ഗാലൻ്റ് നൈറ്റ്-3 ഓപറേഷൻ്റെ ഭാഗമായി വിമാന മാർഗം യുഎഇ ഗസ്സയിലെത്തിച്ചത് 40 ടൺ സഹായവസ്‌തുക്കൾ. ഈജിപ്‌തിലെ റഫ അതിർത്തി വഴിയാണ് സഹായ വസ്‌തുക്കൾ ഗസ്സയിലെത്തിച്ചത്.

എമിറേറ്റ്സ് റെഡ് ക്രസൻ്റ്, സായിദ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഷാർജ ചാരിറ്റി ഫൗണ്ടേഷൻ എന്നിവയുടെ സഹായത്തോടെയാണ് സഹായ വസ്‌തുക്കൾ ശേഖരിച്ചത്. പാൽ, കുട്ടികൾക്കുള്ള പോഷകാഹാര പദാർഥങ്ങൾ, തണുപ്പുകാല വസ്ത്രങ്ങൾ, കുടുംബങ്ങൾക്ക് ആവശ്യമായ വസ്‌തുക്കളടങ്ങിയ റിലീഫ് ബാഗുകൾ തുടങ്ങിയവയാണ് പ്രധാനമായും എത്തിച്ചത്.

ഗസ്സയിൽ പ്രവർത്തിക്കുന്ന തങ്ങളുടെ ടീമംഗങ്ങൾ ശൈത്യകാല വസ്തുക്കളുടെയും ഭക്ഷണത്തിന്റെയും ദൗർലഭ്യമുണ്ടെന്ന് അറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സഹായമെത്തിച്ചതെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ് ദുരിതാശ്വാസ വിഭാഗം മേധാവി സിൗദ് സുഹൈൽ അൽ മസ്‌റൂയി വ്യക്തമാക്കി. ആവശ്യങ്ങൾ സംബന്ധിച്ച് ദിവസേന വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 The United Arab Emirates (UAE) has launched a campaign to provide humanitarian relief packages to Palestinian families and children affected by the ongoing crisis in Gaza.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തെ പ്രശംസിച്ച് ശശി തരൂർ; കോൺഗ്രസ് എംപിയുടെ നിലപാട് യുഡിഎഫിന് പ്രഹരം

Kerala
  •  13 hours ago
No Image

ദുബൈ സന്ദർശിക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ; നിയമലംഘനം നടത്തുന്നവരെ കാത്തിരിക്കുന്നത് കടുത്ത പിഴ 

uae
  •  13 hours ago
No Image

പാലക്കാടിന് പുറമെ തൃപ്പൂണിത്തറയിലും മികവ് കാട്ടി ബിജെപി; വര്‍ഗീയതക്കെതിരെ ഒന്നിക്കുമോ ഇന്‍ഡ്യ; മുന്നണി ചര്‍ച്ചകളും സജീവം

Kerala
  •  13 hours ago
No Image

ലയണൽ മെസിയുടെ കൊൽക്കത്ത സന്ദർശനം: സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങൾ; മുഖ്യ സംഘാടകൻ അറസ്റ്റിൽ

National
  •  14 hours ago
No Image

'സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച അനധികൃത കുടിയേറ്റക്കാരന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കണം'; സുപ്രധാന വിധിയുമായി സഊദി കോടതി

Saudi-arabia
  •  14 hours ago
No Image

വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടുത്തം; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

oman
  •  14 hours ago
No Image

റീകൗണ്ടിങ്ങിൽ അട്ടിമറി വിജയം; സി.പി.ഐ വിട്ട് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മിന്നും ജയം

Kerala
  •  14 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ക്ക് യുഡിഎഫിലുള്ള വിശ്വാസത്തിന് തെളിവ്; കേരള ജനതയ്ക്ക് നന്ദി; രാഹുല്‍ ഗാന്ധി

National
  •  14 hours ago
No Image

'തിരുവനന്തപുരത്തിന് നന്ദി, കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷം'; അഭിനന്ദിച്ച് പ്രധാനമന്ത്രി

Kerala
  •  14 hours ago
No Image

ജനവിധിയെ മാനിക്കുന്നു; തോൽവിയിൽ നിന്ന് സർക്കാർ പാഠങ്ങൾ പഠിക്കണം; തെരഞ്ഞെടുപ്പിൽ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട്; ബിനോയ് വിശ്വം

Kerala
  •  15 hours ago