വിദേശികള്‍ക്ക് കനത്ത തിരിച്ചടി; യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണത്തില്‍ വന്‍വര്‍ധന
ദുബൈ: യുഎഇയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. കഴിഞ്ഞവര്‍ഷത്തോടെ ഇത് 131,000 ആയി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 350 ശതമാനം വര്‍ധനവാണിത്. പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ് വര്‍ധിക്കുന്ന സ്വദേശിവത്കരണം മൂലമുണ്ടായിട്ടുള്ളത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2025ലെ ആദ്യ കാബിനറ്റ് യോഗത്തില്‍ 2024ലെ രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞു. നഫീസ് പ്രോഗ്രാമും അതുനല്‍കുന്ന ആനുകൂല്യങ്ങളുമാണ് നേട്ടത്തിനു പിന്നിലെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
2024ല്‍ യുഎഇ കൈവരിച്ച നിരവധി നേട്ടങ്ങളില്‍ സ്വദേശിവല്‍ക്കരണം ശ്രദ്ധേയമായ ഒന്നായി മാറിയതായി ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ സമഗ്ര വളര്‍ച്ചയെ തെളിയിക്കുന്ന നിരവധി മറ്റ് നേട്ടങ്ങളും ഈ വര്‍ഷത്തില്‍ രേഖപ്പെടുത്തി.
വ്യവസായവും വ്യാപാരവും:
വിദേശ വ്യാപാരം ആദ്യമായി 2.8 ട്രില്യണ്‍ ദിര്‍ഹം കടന്നു.
വ്യാവസായിക കയറ്റുമതികളുടെ മൂല്യം 190 ബില്യണ്‍ ദിര്‍ഹം എത്തിയിട്ടുണ്ട്.
മൊത്തം വിദേശ നേരിട്ടുള്ള നിക്ഷേപം 130 ബില്യണ്‍ ദിര്‍ഹം എത്തി.
200,000 പുതിയ കമ്പനികള്‍ യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
നിയമനിര്‍മ്മാണ പുരോഗതി:
യൂണിയന്റെ തുടക്കം മുതല്‍ പുറത്തിറക്കിയ നിയമങ്ങള്‍ അപ്‌ഡേറ്റ് ചെയ്തു.
2,500ലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ പുനഃപരിശോധനയില്‍ പങ്കാളികളായി.
ടൂറിസവും ഗതാഗതവും:
2024ല്‍ 30 ദശലക്ഷത്തിലധികം ടൂറിസ്റ്റുകളെ രാജ്യം സ്വാഗതം ചെയ്തു.
150 ദശലക്ഷം യാത്രക്കാര്‍ യുഎഇ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തു.
മുന്നോട്ടുള്ള തന്ത്രങ്ങള്‍:
അടുത്ത 20 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല തന്ത്രങ്ങള്‍ രൂപീകരിച്ചു.
750ലധികം ദേശീയ പദ്ധതികള്‍ ആരംഭിക്കുകയും 1,300 മന്ത്രിതല തീരുമാനങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."